Home
Categories
EXPLORE
True Crime
Comedy
Society & Culture
Business
Sports
Technology
Health & Fitness
About Us
Contact Us
Copyright
© 2024 PodJoint
Podjoint Logo
US
00:00 / 00:00
Sign in

or

Don't have an account?
Sign up
Forgot password
https://is1-ssl.mzstatic.com/image/thumb/Podcasts211/v4/6a/fe/ce/6afece4e-8378-31c4-9d4e-8386ec5888aa/mza_15825701169496307491.jpg/600x600bb.jpg
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
MediaOne Podcasts
409 episodes
1 day ago
ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
Show more...
News
RSS
All content for Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne is the property of MediaOne Podcasts and is served directly from their servers with no modification, redirects, or rehosting. The podcast is not affiliated with or endorsed by Podjoint in any way.
ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
Show more...
News
Episodes (20/409)
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ പാക് ബന്ധത്തിന് വിശ്വസനീയ തെളിവ് കിട്ടിയെന്ന് ഇന്ത്യ. ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.

ചരിത്ര പണ്ഡിതൻ ഡോ. എം.ജി.എസ് നാരായണൻ അന്തരിച്ചു.

ഫ്രാൻസിസ് മാർപാപ്പക്ക് ലോകം വിട ചൊല്ലി. റോമിലെ സാന്ത മരിയ മജോരേ ബസിലിക്കയിൽ ഇന്നലെയായിരുന്നു സംസ്കാരം

കേൾക്കാം പത്രവാർത്തകൾ വിശദമായി. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

Show more...
6 months ago
29 minutes 57 seconds

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

കശ്മീർ പഹൽഗാം ഭീകരാക്രമണത്തിന് പിറകെ പാകിസ്താനെതിരെ നടപടി കടുപ്പിക്കുകയാണ് ഇന്ത്യ. പാക് പൗരൻമാരോട് 48 മണിക്കൂറിനകം രാജ്യം വിടാൻ ആവശ്യപ്പെട്ടു.

നദീജല കരാറുകൾ റദ്ദാക്കി. ഭീകരാക്രമണക്കേസ് അന്വേഷണവുമായി ബന്ധപ്പട്ട നിർണായക വിവരങ്ങളും പത്രങ്ങളിലുണ്ട്.

എ.ജയതിലകിനെ അടുത്ത ചീഫ് സെക്രട്ടറിയാക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

ഫ്രാൻസിസ് മാർപാപ്പയെ അവസാനമായി ഒരു നോക്കു കാണാൻ ആയിരങ്ങൾ വത്തിക്കാനിലേക്കൊഴുകുകയാണ്. ആരാകും പിൻഗാമി എന്നതിലും അനൗദ്യോഗിക ചർച്ചകൾ തുടങ്ങി.

കേൾക്കാം പത്രവാർത്തകൾ വിശദമായി. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

Show more...
6 months ago
21 minutes 56 seconds

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

കശ്മീരിൽ ഭീകരാക്രമണം, 26 മരണം, മരിച്ചവരിൽ എറണാകുളം സ്വദേശിയും , ഉത്തരവാദിത്തം ഏറ്റെടുത്ത് ദ റെസിസ്റ്റൻസ് ഫ്രണ്ട്.

കശ്മീർ കുരുതിക്കളമായ വാർത്ത തന്നെയാണ് പത്രങ്ങളിലെ ലീഡ്.

മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ചയാണ്. ബുധനാഴ്ച മുതൽ ജനങ്ങൾക്ക് അന്ത്യോപചാരമർപ്പിക്കാൻ അവസരം. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

സിവിൽ സർവീസ് പരീക്ഷയിൽ യുപി സ്വദേശിനി ശക്തി ദുബേക്ക് ഒന്നാം റാങ്ക്. ആദ്യ 100 റാങ്കിൽ 6 മലയാളികളുണ്ട്.

വീണ്ടും പരിധിവിട്ട് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ . ജനപ്രതിനിധികൾ ഭരണഘടനയുടെ യജമാനൻമാർ എന്നും , പാർലമെൻ്റിന് മുകളിൽ മറ്റൊരു പരമാധികാരി ഇല്ലെന്നുമാണ് പ്രസ്താവന.

നോക്കാം ഇന്നത്തെ പത്രവാർത്തകൾ വിശദമായി.

കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

Show more...
6 months ago
28 minutes 52 seconds

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗമാണ് പത്രങ്ങളിൽ നിറയുന്നത്. തലക്കെട്ടും ഡിസ്പ്ലേയും മികച്ചതാക്കാൻ ശ്രദ്ധിച്ചിരിക്കുന്നു എല്ലാ പത്രങ്ങളും.

സ്വർഗതാരകം എന്ന് മലയാള മനോരമ പ്രധാന തലക്കെട്ട് നൽകി. നിത്യസ്നേഹം എന്ന് മാതൃഭൂമി, ഹൃദയങ്ങളിൽ എന്ന് മാധ്യമം. നിത്യപ്രചോദനം എന്ന് ദേശാഭിമാനി. തിങ്കളാഴ്ച ഇന്ത്യൻ സമയം 11.05 നാണ് ഫ്രാൻസിസ് പാപ്പയുടെ വിയോഗം.

മരണത്തിന് തൊട്ടുമുൻപും ഗസ്സയിലെ ക്രൂരത നിർത്തൂ എന്നു പറഞ്ഞ ഫ്രാൻസിസ് മാർപാപ്പ സഭയിലും പുറത്തും നവീകരണ വക്താവായിരുന്നു.

ഷൈൻ ടോം ചാക്കോക്കെതിരെ നൽകിയ പരാതിയിൽ ഉറച്ചുനിൽക്കുകയാണ് വിൻസി അലോഷ്യസ് . അതേസമയം നിയമനടപടികൾക്കില്ലെന്നും വിൻസി ആവർത്തിച്ചു.

പത്രവാർത്തകളിലേക്ക് വിശദമായി

| Spotify | Apple Podcast | Amazon Music | Mediaone Podcast

അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

Show more...
6 months ago
28 minutes 17 seconds

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് പിന്തുണയുമായി ഡിഎംകെയും സിപിഎമ്മും. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികളെ വേട്ടയാടുന്ന കേന്ദ്ര നടപടിയെ എതിർക്കുമെന്ന് ഇരു പാർട്ടികളും വ്യക്തമാക്കി- ഇതാണ് മാതൃഭൂമിക്ക് ലീഡ്

ലഹരി കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. രണ്ടാംഘട്ട ചോദ്യം ചെയ്യൽ വൈകുമെന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു..

ഗസയിൽ വെടിനിടത്തിൽ വേണമെന്ന് ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റർ ദിന സന്ദേശത്തിൽ ആവശ്യപ്പെട്ടു. ബന്ദികളെ വിട്ടേക്കണമെന്ന് ഹമാസിനോടും അദ്ദേഹം അഭ്യർത്ഥിച്ചു. ഈ വാർത്ത പ്രാധാന്യത്തോടെ നൽകിയിട്ടുണ്ട് പത്രങ്ങൾ..

ബംഗളൂരുവിൽ റിട്ടയേഡ് ഡിജിപി ഓംപ്രകാശ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത് ഉൾപ്പെടെ പത്രങ്ങളിൽ വാർത്തകൾ നിരവധിയുണ്ട് കേൾക്കാം വിശദമായി...

കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

Show more...
6 months ago
29 minutes 24 seconds

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

വിൽപത്ര ഭൂമിയുടെ പോക്കുവരവ് ചെയ്യാൻ ഇനി കടമ്പകളേറെ. റജിസ്റ്റർ ചെയ്ത വിൽപത്രത്തിലെ ഭൂമി പോക്കുവരവ് ചെയ്യാൻ പോലും ഇനി അവകാശികളുടെ സമ്മതം വേണം. റജിസ്റ്റർ ചെയ്യാത്ത വിൽപത്രത്തിന് പോലും നിയമപ്രാബല്യം ഉണ്ടായിരിക്കെയാണ് പുതിയ നീക്കമെന്ന് മാധ്യമത്തിൽ ലീഡ് വാർത്ത.

ലഹരി ഉപയോഗം സമ്മതിച്ച ഷൈൻ ടോം ചാക്കോയെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു.

പെസഹ വ്യാഴവും ദുഃഖവെള്ളിയും ഉൾപ്പെട്ട 48 മണിക്കൂറിൽ ഇസ്രയേൽ കൊന്നൊടുക്കിയത് നൂറോളം പലസ്തീൻകാരെ എന്ന വാർത്ത ദേശാഭിമാനി ഒന്നാം പേജിൽ.

കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

Show more...
6 months ago
25 minutes 15 seconds

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

വഖഫ് നിയമത്തിലെ വിവാദ വ്യവസ്ഥകൾ ഫലത്തിൽ മരവിപ്പിച്ച് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഹരജികളിൽ മറുപടി നൽകാൻ സർക്കാരിന് ഒരാഴ്ച സമയം അനുവദിച്ചു. കേസ് മേയ് അഞ്ചിലേക്ക് മാറ്റി.

ലഹരി സ്വാധീനത്തിൽ സെറ്റിൽ മോശമായി പെരുമാറിയെന്ന പരാതിക്ക് പിറകെ, പൊലീസ് വാതിലിൽ മുട്ടിയപ്പോൾ ഹോട്ടൽ മുറിയുടെ ജനൽ വഴി ചാടി രക്ഷപ്പെട്ട് ഷൈൻ ടോം ചാക്കോ.

ലഹരി വിൽപനക്കാരനെ തിരഞ്ഞ് ഡാൻസാഫ് സംഘം എത്തിയപ്പോളാണ് ഹോട്ടലിൽ നാടകീയ രംഗങ്ങൾ.

124 പ്രകാശവർഷം അകലെയുള്ള ഭീമൻ ഗ്രഹത്തിൽ ജീവൻ്റെ സാധ്യത കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.

നോക്കാം പ്രമുഖ പത്രങ്ങളിലെ വാർത്തകളിലേക്ക് വിശദമായി.

കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

Show more...
6 months ago
29 minutes 43 seconds

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

വഖഫ് ഭേദഗതിയിലെ വിവാദ വ്യവസ്ഥകൾക്കെതിരെ സുപ്രിം കോടതി. വഖഫ് സ്വത്തുക്കളിൽ മാറ്റം അരുത്, ബോർഡിലും കൗൺസിലിലും മുസ്‌ലിംകൾ മതി , അന്തിമ തീരുമാനം കലക്ടർ എടുക്കേണ്ട തുടങ്ങി സുപ്രധാന തിരുത്തൽ നിർദ്ദേശങ്ങൾ കോടതി നൽകി. ഇന്നാണ് ഇടക്കാല വിധി.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത് കുമാറിനെ കുറ്റവിമുക്തമാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. ഇതോടെ പോലീസ് മേധാവി ആകാനുള്ള തടസ്സം മാറി.

സ്വർണ്ണം കുതിപ്പ് തുടരുന്നു. പവൻ വില 70,520 രൂപയിലെത്തി

| കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

Show more...
6 months ago
31 minutes 43 seconds

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

നാഷണൽ ഹെറാൾഡ് കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പാർലമെൻററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി എന്നിവർക്കെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയയുടെ മരുമകൻ റോബർട്ട് വദ്രയെ ഇഡി അഞ്ചു മണിക്കൂർ ചോദ്യം ചെയ്തു. CMRL കേസിൽ SFIO കുറ്റപത്രം EDയുടെ കൈകളിലേക്കെത്തുന്നതോടെ മുഖ്യമന്ത്രിയുടെ മകൾ വീണവിജയൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യും.

ഇങ്ങിനെ സർവ്വത്ര പത്രവാർത്തകളിൽ ഇഡി മയം.

വഖഫ് നിയമ ഭേദഗതിയിലൂടെ മുനമ്പത്ത് പരിഹാരമാകില്ലെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിൻ്റെ പ്രസ്താവന കേന്ദ്ര സർക്കാരിൻ്റെയും BJP യുടെയും മലക്കം മറിച്ചിലിന് അടിവരയിട്ടു.

ലാറ്റിൻ അമേരിക്കൻ ജീവിത യാഥാർഥ്യങ്ങളെ ലോകത്തിന് പരിചയപ്പെടുത്തിയ നൊബേൽ സമ്മാന ജേതാവായ പെറുവിയൻ സാഹിത്യകാരൻ മരിയോ വർഗാസ് യോസ അന്തരിച്ചു.

നോക്കാം പത്ര വാർത്തകളിലേക്ക് വിശദമായി | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

Show more...
6 months ago
27 minutes 26 seconds

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

ആഗോള വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക്.. ചൈനക്കെതിരെ ട്രംപ് 145 ശതമാനം ഏർപ്പെടുത്തിയതിന് തിരിച്ചടിയായി യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള അധിക തീരുവ ചൈന 125 ശതമാനമാക്കി.

125 ശതമാനം വീറോടെ ചൈന എന്ന് മാധ്യമം തലക്കെട്ട്.

എക്സാലോജി കേസിൽ ന്യായീകരിക്കാൻ ഇല്ലെന്ന് സിപിഐ. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട കേസ് എൽഡിഎഫിന്റെ കേസ് അല്ലെന്നും ബിനോയ് വിശ്വം തുറന്നടിച്ചു. വീണ വിജയന്റെ കേസും മുഖ്യമന്ത്രിയുടെ വിഷയവും രണ്ടും രണ്ടാണെന്നും ബിനോയ് വിശ്വം വിശദീകരിച്ചു.

ഈ വാർത്തയാണ് മനോരമയുടെ പ്രധാന തലക്കെട്ട്.

കെഎം എബ്രഹാമിന് എതിരായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു.. അന്വേഷണം നടത്താൻ നിർദ്ദേശിച്ചത് സിബിഐ കൊച്ചി യൂണിറ്റിനോട് .മുൻ ചീഫ് സെക്രട്ടറിയും, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും, കിഫ്ബി സി.ഇ.ഒയുമായ കെഎം എബ്രഹാമിനെതിരായ ഉത്തരവ് പത്രങ്ങളിൽ പ്രാധാന്യത്തോടെയുണ്ട്.

നോക്കാം പത്രവാർത്തകളിലേക്ക് വിശദമായി | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

Show more...
6 months ago
26 minutes 45 seconds

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ തഹാവൂർ റാണയെ ഡൽഹിയിലെത്തിച്ചു. 15 വർഷം നീണ്ട കാത്തിപ്പിനൊടുവിലാണ് പ്രതിയെ US ൽ നിന്ന് വിട്ടുകിട്ടിയത്. ഭീകരസംഘടനകൾക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ഇത് ചരിത്ര ദിനമാണ്.

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥൻ്റെ മരണത്തിൽ പ്രതികളായ 19 വിദ്യാർഥികളെയും സർവകലാശാല പുറത്താക്കി. 3 വർഷത്തേക്ക് പഠന വിലക്കും ഏർപ്പെടുത്തി.

സ്വർണവിലയിൽ ഇതുവരെയില്ലാത്ത കുതിപ്പാണ്. ഒറ്റ ദിവസം കൊണ്ട് 2160 രൂപ കൂടി പവൻ വില 68480 ആയി.

| കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

Show more...
6 months ago
31 minutes 3 seconds

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

മദ്യനയത്തിൽ വമ്പൻ ഇളവുമായി സർക്കാർ. ഡ്രൈ ഡേയിൽ മദ്യം വിളമ്പാം, ഡിസ്റ്റിലറികളും ബ്രൂവറികളും തുടങ്ങാം. പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകിയ ദിവസം തന്നെയാണ് ലഹരിക്കെതിരായ പോരാട്ടം തുടരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നത് കൗതുകം. ലാർജ് ഇളവ് എന്ന് മദ്യത്തിന്റെ ഫ്‌ളേവർ നിലനിർത്തി ഈ വാർത്തയ്ക്ക് മാതൃഭൂമി തലക്കെട്ട് നൽകി. ഡ്രൈ ഡേയിൽ മദ്യം വിളമ്പാൻ സ്റ്റാർ ഹോട്ടലിന് പ്രത്യേക ലൈസൻസ് നൽകാനുള തീരുമാനം ലീഡ് ചെയ്താണ് മനോരമയുൾപ്പെടെ കൂടുതൽ പത്രങ്ങളിലും വാർത്ത.റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽശതമാനം കൂടി കുറച്ചതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളിൽ ആശ്വാസം. നടപ്പു സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം റിസർവ് ബാങ്ക് 6.5 ശതമാനമായി കുറച്ചു. യു.എസ് പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് മരവിപ്പിച്ചു. ഈ ഇളവില്ലാതെ ചൈനയുടെ തീരുവ 125 ശതമാനമായി ഉയർത്തുകയും ചെയ്തു | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

Show more...
6 months ago
30 minutes 10 seconds

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി തടഞ്ഞുവെക്കുന്ന ഗവർണർമാരുടെ നടപടിയിൽ സുപ്രീംകോടതി ശക്തമായി ഇടപെട്ടതാണ് ഇന്ന് പത്രങ്ങളിൽ പ്രധാന വാർത്ത. ഗവർണർക്ക് വീറ്റോ അധികാരം ഇല്ലെന്നും, ബില്ലുകളിൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി വിധിച്ചു.

ഗവർണറുടെ പവറിൽ വ്യക്തത വരുത്തി സുപ്രീം കോടതി - ഗവർണർ അധികാരിയല്ല എന്നാണ് മാതൃഭൂമി തലക്കെട്ട്.

ബില്ലുകൾ തടഞ്ഞ തമിഴ്നാട് ഗവർണറോട് സുപ്രീം കോടതി - രാഷ്ട്രീയക്കളി വേണ്ട എന്ന് മലയാള മനോരമ ഹെഡ്‌ലൈൻ..

ബില്ലുകൾ തടഞ്ഞു വയ്ക്കുന്നതിനെതിരെ സുപ്രീം കോടതി - ഗവർണർമാർക്ക് വീറ്റോ അധികാരമില്ല. എന്ന് മാധ്യമം.

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിലായ വാർത്തയും പത്രങ്ങളിൽ പ്രാധാന്യത്തോടെ നൽകി..

വർഷം മൂന്നരലക്ഷം വിനോദ സഞ്ചാരികൾ... വരുമാനം 65 കോടി... ടൂറിലൂടെ KSRTC ക്ക് കോളടിച്ച വാർത്ത മാതൃഭൂമിയിലാണ്.

വംശനാശം വന്ന ജീവികളെ പുനഃസൃഷ്ടിക്കുന്നതിൽ നിർണായക കാൽവയ്പ്. 12500 വർഷം മുൻപ് മൺമറഞ്ഞ ഡയർ വൂൾഫിനെ പുനസൃഷ്ടിച്ചു എന്ന വാർത്ത മലയാള മനോരമ ഒന്നാം പേജിൽ തന്നെ നൽകി.

നോക്കാം പത്രത്താളുകളിലേക്ക്. ...

കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

Show more...
6 months ago
29 minutes 41 seconds

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

യുഎസ് പകരച്ചുങ്കത്തിൽ ആടിയുകയാണ് ലോകവിപണി. സാമ്പത്തിക മാന്ദ്യ ആശങ്ക ഓഹരി വിപണികളെ പരിഭ്രാന്തിയിലാക്കുന്നു. ഇന്ത്യൻ വിപണിയിലും തകർച്ച തുടരുകയാണ്. ഈ വാർത്തയാണ് മാധ്യമത്തിൻ്റെ ലീഡ്. LPG ഗാർഹിക സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചതും, പെട്രോളിനും ഡീസലിനും തീരുവ രണ്ട് രൂപ കൂട്ടിയതു കൂടി ചേർത്ത് 'കത്തിക്കയറി ഗ്യാസ് വില ' കുത്തിക്കീറി വിപണി എന്നാണ് മാതൃഭൂമിക്ക് തലക്കെട്ട്.

മുനമ്പം കമ്മിഷൻ നിയമനം റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്‌തു. സർക്കാർ നിയോഗിച്ച കമ്മിഷന് പ്രവർത്തനം തുടരാൻ ഹൈക്കോടതി അനുമതി നൽകി. |

കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

Show more...
6 months ago
29 minutes 25 seconds

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

ഇഎംഎസിന് ശേഷം കേരളത്തിൽ നിന്നുള്ള സി.പി.എം ജനറൽ സെക്രട്ടറിയായി എം.എ ബേബി. പ്രായപരിധിയിൽ പിബി യിൽ പിണറായിക്ക് മാത്രം ഇളവ്. മധുര കോൺഗ്രസ് വാർത്തയാണ് ഇന്ന് മിക്ക പത്രങ്ങളുടെയും പ്രധാന തലക്കെട്ട്.

മലപ്പുറം ചട്ടിപ്പറമ്പിൽ ആത്മീയ ചികിത്സകൻ്റെ ഭാര്യ വീട്ടിലെ പ്രസവത്തിനിടെ മരിച്ചു. പ്രസവവും യുവതിയുടെ മരണവുമൊന്നും അയൽവാസികൾ പോലും അറിഞ്ഞില്ല.

പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം.

വാർത്തകൾ ഏറെയുണ്ട് .. പത്രത്താളുകളിലൂടെ വിശദമായി...

കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

Show more...
7 months ago
28 minutes 57 seconds

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

വർഗീയ വിഷ പ്രസ്താവനയുമായി വീണ്ടും വെളളാപ്പള്ളി. മലപ്പുറം പ്രത്യേക രാജ്യമെന്നും ഈഴവർ ഭയന്ന് കഴിയുന്നുവെന്നും വെള്ളാപ്പളളി നടേശൻ. കത്തോലിക്ക സഭയെ ലക്ഷ്യമിട്ട് ആർഎസ്എസ് മുഖപത്രത്തിൽ ലേഖനം. വിവാദമായപ്പോൾ ഇത് പിൻവലിച്ചു. രണ്ടു വാർത്തകളും ഒരുമിച്ച് ചേർത്താണ് മാധ്യമത്തിന്റെ പ്രധാന ലീഡ്. സഭയെ ലക്ഷ്യമിട്ടുള്ള ആർഎസ്എസ് മുഖപത്രത്തിലെ ലേഖനം തന്നെയാണ് 'സഭയിലേക്ക് ' എന്ന തലക്കെട്ടിൽ മാതൃഭൂമിയും പ്രധാന വാർത്തയായി നൽകിയത്. സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ ബേബിയെ നിർദേശിച്ച് പാർട്ടി പൊളിറ്റ് ബ്യൂറോ. സിസിയിൽ ബംഗാൾ ഘടകം എതിർപ്പ് ഉന്നയിച്ചാൽ വോട്ടെടുപ്പുണ്ടാകാനാണ് സാധ്യത. ടാർഗറ്റ് തികയ്ക്കാത്തതിന് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ നായ്ക്കളെ പോലെ കഴുത്തിൽ ബെൽറ്റിട്ട് മുട്ടിൽ ഇഴയിക്കുന്നതും പാന്റ്‌സ് ഊരുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങളിൽ മന്ത്രി റിപ്പോർട്ട് തേടി. അതേസമയം ശിക്ഷയല്ലെന്നാണ് ഇരയായ യുവാവ് പറയുന്നത് | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

Show more...
7 months ago
26 minutes 53 seconds

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

വഖഫ് ഭേദഗതി ബിൽ സഭയിൽ പാസായതിന് പിറകെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. മാധ്യമം ഈ വാർത്ത പ്രധാന ലീഡ് ആക്കി.

എമ്പുരാൻ സിനിമയുടെ നിർമാതാവും വ്യവസായിയുമായ ഗോകുലം ഗോപാലൻ്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി. റെയ്ഡ് നടത്തി. ഗോകുലം ഗോപാലനെ ചോദ്യം ചെയ്തു. ഈ വാർത്ത പത്രങ്ങളിൽ പ്രാധാന്യത്തോടെയുണ്ട്.

നടൻ രവികുമാർ അന്തരിച്ചു. 70കളിലും 80കളിലും മലയാള സിനിമയിലെ പ്രണയ നായകനായി തിളങ്ങിയ നടനാണ് വിടവാങ്ങിയത്.

നോക്കാം പത്രത്താളുകളിലൂടെ വിശദമായി.

കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

Show more...
7 months ago
28 minutes 4 seconds

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

CMRLകേസിൽ പ്രോസിക്യൂഷന് കേന്ദ്രം അനുമതി നൽകി. 2.7കോടിയുടെ സാമ്പത്തിക വഞ്ചനയെന്നാണ് മുഖ്യമന്ത്രിയുടെ മകൾക്കും കമ്പനിക്കും എതിരായ എസ്എഫ്ഐഒ ആരോപണം.

വഖഫ് ഭേദഗതി ബിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിൽ രാജ്യസഭയും പാസാക്കി. 95നെതിരെ 128 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്.

ഇന്ത്യക്ക് യുഎസ് ഏർപ്പെടുത്തിയ പകരം തീരുവ 27 ശതമാനമെന്ന് കേന്ദ്രം വ്യക്തമാക്കി. ട്രംപ് പ്രഖ്യാപിച്ചപ്പോളും വൈറ്റ് ഹൗസ് പട്ടികയിലും 26 ശതമാനമായിരുന്ന തീരുവയാണ് ഉത്തരവ് പുറത്തിറങ്ങിയപ്പോൾ 27 ശതമാനമായത്.

പത്രങ്ങളിലെ വാർത്തകൾ കേൾക്കാം വിശദമായി.

കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

Show more...
7 months ago
28 minutes 4 seconds

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

പ്രതിഷേധം അവഗണിച്ചും ചട്ടങ്ങളും കീഴ് വഴക്കങ്ങളും മറികടന്നും വഖഫ് ബിൽ ലോക്സഭയിൽ പാസാക്കി. 288 എംപിമാർ അനുകൂലിച്ചപ്പോൾ 232 പേർ എതിർത്തു. 293 അംഗങ്ങളുള്ള എൻഡിഎ ക്ക് 5 വോട്ട് കുറവാണ് ലഭിച്ചത്.

യു എസ് ഇന്ത്യക്കുമേൽ ചുമത്തിയ പകരച്ചുങ്കം 26% . ലോകത്തിൻ്റെ വ്യാപാരക്രമത്തെ തകർത്തെറിയും വിധമാണ് എല്ലാ രാജ്യങ്ങൾക്കും മേൽ ട്രംപ് പകരം തീരുവ ചുമത്തിയത്.

പാർട്ടിയെ പിടികൂടിയ ദൗർബല്യങ്ങൾ തുടച്ചു നീക്കാൻ സി പി എം . നേതാക്കൾക്ക് പെർഫോമൻസ് ഓഡിറ്റ് ഏർപ്പെടുത്താനാണ് തീരുമാനം.

നോക്കാം പത്രത്താളുകളിലേക്ക് വിശദമായി...

കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

Show more...
7 months ago
26 minutes 48 seconds

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne

പ്രതിപക്ഷത്തിന്റെയും മുസ്‌ലിം സമുദായ സംഘടനകളുടെയും പ്രതിഷേധം വകവയ്ക്കാതെ വഖഫ് ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ.

ചർച്ചക്ക് 12 മണിക്കൂർ വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. മാധ്യമം, മലയാള മനോരമ ഉൾപ്പെടെ മിക്ക പത്രങ്ങളുടെയും ഒന്നാം പേജിൽ തന്നെയുണ്ട് ഈ വാർത്ത.

ട്രംപിന്റെ പകരത്തിനു പകരം തീരുവ പ്രഖ്യാപനം ഇന്നാണ്. ആശങ്കയിൽ ഓഹരി വിപണികൾ ഇടിഞ്ഞു. ഇത് പ്രധാന വാർത്തയാക്കി കേരളകൗമുദി.

CPM പാർട്ടി കോൺഗ്രസിന് ഇന്ന് കൊടി ഉയരുകയാണ്. സംഘടനാ റിപ്പോർട്ടിലെ വിവരങ്ങളും, അടുത്ത സെക്രട്ടറി ആരാകും എന്നതുമൊക്കെ വിശദമായി ചർച്ച ചെയ്യുന്നു പത്രങ്ങൾ.

24 വെട്ടേറ്റ എമ്പുരാൻ ഇന്ന് തിയറ്ററുകളിലെത്തുകയാണ്.

നോക്കാം പത്രത്താളുകളിലൂടെ വിശദമായി.

കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ

Show more...
7 months ago
30 minutes 31 seconds

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.