
മദ്യനയത്തിൽ വമ്പൻ ഇളവുമായി സർക്കാർ. ഡ്രൈ ഡേയിൽ മദ്യം വിളമ്പാം, ഡിസ്റ്റിലറികളും ബ്രൂവറികളും തുടങ്ങാം. പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകിയ ദിവസം തന്നെയാണ് ലഹരിക്കെതിരായ പോരാട്ടം തുടരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നത് കൗതുകം. ലാർജ് ഇളവ് എന്ന് മദ്യത്തിന്റെ ഫ്‌ളേവർ നിലനിർത്തി ഈ വാർത്തയ്ക്ക് മാതൃഭൂമി തലക്കെട്ട് നൽകി. ഡ്രൈ ഡേയിൽ മദ്യം വിളമ്പാൻ സ്റ്റാർ ഹോട്ടലിന് പ്രത്യേക ലൈസൻസ് നൽകാനുള തീരുമാനം ലീഡ് ചെയ്താണ് മനോരമയുൾപ്പെടെ കൂടുതൽ പത്രങ്ങളിലും വാർത്ത.റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽശതമാനം കൂടി കുറച്ചതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളിൽ ആശ്വാസം. നടപ്പു സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം റിസർവ് ബാങ്ക് 6.5 ശതമാനമായി കുറച്ചു. യു.എസ് പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് മരവിപ്പിച്ചു. ഈ ഇളവില്ലാതെ ചൈനയുടെ തീരുവ 125 ശതമാനമായി ഉയർത്തുകയും ചെയ്തു | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ