
ആഗോള വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക്.. ചൈനക്കെതിരെ ട്രംപ് 145 ശതമാനം ഏർപ്പെടുത്തിയതിന് തിരിച്ചടിയായി യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള അധിക തീരുവ ചൈന 125 ശതമാനമാക്കി.
125 ശതമാനം വീറോടെ ചൈന എന്ന് മാധ്യമം തലക്കെട്ട്.
എക്സാലോജി കേസിൽ ന്യായീകരിക്കാൻ ഇല്ലെന്ന് സിപിഐ. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട കേസ് എൽഡിഎഫിന്റെ കേസ് അല്ലെന്നും ബിനോയ് വിശ്വം തുറന്നടിച്ചു. വീണ വിജയന്റെ കേസും മുഖ്യമന്ത്രിയുടെ വിഷയവും രണ്ടും രണ്ടാണെന്നും ബിനോയ് വിശ്വം വിശദീകരിച്ചു.
ഈ വാർത്തയാണ് മനോരമയുടെ പ്രധാന തലക്കെട്ട്.
കെഎം എബ്രഹാമിന് എതിരായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു.. അന്വേഷണം നടത്താൻ നിർദ്ദേശിച്ചത് സിബിഐ കൊച്ചി യൂണിറ്റിനോട് .മുൻ ചീഫ് സെക്രട്ടറിയും, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും, കിഫ്ബി സി.ഇ.ഒയുമായ കെഎം എബ്രഹാമിനെതിരായ ഉത്തരവ് പത്രങ്ങളിൽ പ്രാധാന്യത്തോടെയുണ്ട്.
നോക്കാം പത്രവാർത്തകളിലേക്ക് വിശദമായി | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ