
പ്രതിപക്ഷത്തിന്റെയും മുസ്‌ലിം സമുദായ സംഘടനകളുടെയും പ്രതിഷേധം വകവയ്ക്കാതെ വഖഫ് ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ.
ചർച്ചക്ക് 12 മണിക്കൂർ വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. മാധ്യമം, മലയാള മനോരമ ഉൾപ്പെടെ മിക്ക പത്രങ്ങളുടെയും ഒന്നാം പേജിൽ തന്നെയുണ്ട് ഈ വാർത്ത.
ട്രംപിന്റെ പകരത്തിനു പകരം തീരുവ പ്രഖ്യാപനം ഇന്നാണ്. ആശങ്കയിൽ ഓഹരി വിപണികൾ ഇടിഞ്ഞു. ഇത് പ്രധാന വാർത്തയാക്കി കേരളകൗമുദി.
CPM പാർട്ടി കോൺഗ്രസിന് ഇന്ന് കൊടി ഉയരുകയാണ്. സംഘടനാ റിപ്പോർട്ടിലെ വിവരങ്ങളും, അടുത്ത സെക്രട്ടറി ആരാകും എന്നതുമൊക്കെ വിശദമായി ചർച്ച ചെയ്യുന്നു പത്രങ്ങൾ.
24 വെട്ടേറ്റ എമ്പുരാൻ ഇന്ന് തിയറ്ററുകളിലെത്തുകയാണ്.
നോക്കാം പത്രത്താളുകളിലൂടെ വിശദമായി.
കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ