
CMRLകേസിൽ പ്രോസിക്യൂഷന് കേന്ദ്രം അനുമതി നൽകി. 2.7കോടിയുടെ സാമ്പത്തിക വഞ്ചനയെന്നാണ് മുഖ്യമന്ത്രിയുടെ മകൾക്കും കമ്പനിക്കും എതിരായ എസ്എഫ്ഐഒ ആരോപണം.
വഖഫ് ഭേദഗതി ബിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിൽ രാജ്യസഭയും പാസാക്കി. 95നെതിരെ 128 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്.
ഇന്ത്യക്ക് യുഎസ് ഏർപ്പെടുത്തിയ പകരം തീരുവ 27 ശതമാനമെന്ന് കേന്ദ്രം വ്യക്തമാക്കി. ട്രംപ് പ്രഖ്യാപിച്ചപ്പോളും വൈറ്റ് ഹൗസ് പട്ടികയിലും 26 ശതമാനമായിരുന്ന തീരുവയാണ് ഉത്തരവ് പുറത്തിറങ്ങിയപ്പോൾ 27 ശതമാനമായത്.
പത്രങ്ങളിലെ വാർത്തകൾ കേൾക്കാം വിശദമായി.
കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ