‘‘വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ജനങ്ങളെ പുനശ്ചിന്തനത്തിന് പ്രേരിപ്പിക്കാനോ മോദിഭക്തിയിൽ പൗരബോധം നഷ്ടപ്പെട്ട് മതഭ്രാന്ത് ദേശീയതയായി സമീകരിച്ച 'പ്രജകളെ' ഉണർത്താനോ ഉതകുമെന്ന് കരുതുക പ്രയാസമാണ്’’ - ഷാജഹാൻ മാടമ്പാട്ട് എഴുതുന്നു.
കലാമണ്ഡലം വൈസ്ചാൻസലർ പ്രൊഫ. ബി. അനന്തകൃഷ്ണനുമായുള്ള അഭിമുഖത്തിൻ്റെ രണ്ടാം ഭാഗം. കലാമണ്ഡലത്തിലെ നിലവിലെ രീതികളെക്കുറിച്ചും കോഴ്സുകൾ, കരിക്കുലം, ക്യാമ്പസ്, അധ്യാപനം, നിയമനങ്ങൾ, സംവരണം, വിദ്യാർത്ഥികൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിശദമായി സംസാരിക്കുന്നു. ഒപ്പം രാഷ്ട്രീയമായും ആശയപരമായും പുതുകാലത്തേയും തലമുറയേയും ഒരു സ്ഥാപനം എങ്ങനെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും വിശകലനാത്മകമായി സംവദിക്കുന്നു.
മഹാകവി വള്ളത്തോളാണ് വടക്കേ മണാളത്ത് ഗോവിന്ദൻ എന്ന 13 വയസ്സുകാരനെ, തേപ്പിച്ചുപോലും നോക്കാതെ കലാമണ്ഡലത്തിലെടുത്തത്. വിദ്യാർത്ഥിയായും അധ്യാപകനായും പ്രിൻസിപ്പലായും വിസിറ്റിങ് പ്രൊഫസറായും നാല് പതിറ്റാണ്ടോളം ഗോപിയുടെ മറ്റൊരു അരങ്ങായിരുന്നു കലാമണ്ഡലം. അവിടേക്കൊന്നു തിരിഞ്ഞുനടക്കുകയാണ്, കെ. കണ്ണനുമായുള്ള അഭിമുഖത്തിൽ ഗോപിയാശാൻ.
ആധുനിക കേരളത്തിൻ്റെ സാംസ്കാരിക ചരിത്രം കേരള കലാമണ്ഡലത്തിൻ്റെ ചരിത്രം കൂടിയാണ്. ഒരു നൂറ്റാണ്ട് പൂർത്തിയാക്കാനൊരുങ്ങുന്ന കലാമണ്ഡലത്തിൻ്റെ ഇപ്പോഴത്തെ വൈസ് ചാൻസലർ പ്രൊഫ. ബി. അനന്തകൃഷ്ണൻ ട്രൂകോപ്പി തിങ്കിനോട് കലാപരവും അക്കാദമികവും രാഷ്ട്രീയവും സാമൂഹികവുമായ തൻ്റെ നിലപാടുകൾ പങ്കുവെക്കുന്നു. ഒരു കലാസ്ഥാപനം എങ്ങനെയൊക്കെ മാറിത്തീരേണ്ടതുണ്ട് എന്നതിൻ്റെ വിഷൻ രണ്ട് ഭാഗങ്ങളായുള്ള ദീർഘാഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. വിശ്വാസത്തിൻ്റെ കെട്ടുപാടുകളിൽ നിന്ന് യുക്തിയുടെ തുറവിയിലേക്ക് കലയും സ്ഥാപനവും മാറുക എന്നതാണ് അടിസ്ഥാനപരമായി വേണ്ടത് എന്ന് പ്രൊഫ. അനന്തകൃഷ്ണൻ പറയുന്നു.
ഏറ്റവും പുതിയ കാലത്തെ ആവിഷ്‌കരിക്കുന്ന അസാധാരണ നോവലാണ് അരുണ്‍ പ്രസാദ് എഴുതിയ 3 AM. നിയതമായ എല്ലാ ശൈലികളെയും ലംഘിച്ച് കഥകളുടെയും കവിതകളുടെയും തത്വചിന്തകളുടെയും ദര്‍ശനങ്ങളുടെയും ജീവിതങ്ങളുടെയും കഥാപാത്രങ്ങളുടെയും വിചിത്ര സഞ്ചാരങ്ങള്‍. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച നോവലിന്റെ ഒരധ്യായം കേള്‍ക്കാം, നോവലിസ്റ്റിന്റെ ശബ്ദത്തില്‍.
‘‘ഇന്ന് ഞങ്ങളുടെ വീട് ഭാഷാഭേദങ്ങളുടെ സംഗമസ്ഥലമാണ്. എന്റെ ശൈലി വേറെ, സുനിലിന്റെ ശൈലി വേറെ. മൂത്ത മകൾ സംസാരിക്കുന്നത് അവൾ കടന്നുവന്ന വഴികളിൽ നിന്ന് പഠിച്ചെടുത്ത പല വാക്കുകളിലൂടെയാണ്. ചെറിയ മകൾ വേറൊരു ശൈലിയിൽ സംസാരിക്കുന്നു’’- പലതരം ഭാഷാശൈലികൾ ജീവിതത്തിൽ ഇടപെടുന്നതെങ്ങനെയെന്ന് എഴുതുന്നു, മൈന ഉമൈബാൻ.
‘‘ഫേസ്ബുക്കിനെ സ്ത്രീ- സൗഹൃദ ഇടമാക്കാം എന്ന സൈബർ ഫെമിനിസ്റ്റ് പ്രത്യാശ എനിക്കിന്നില്ല. കാരണം, അതിന്റെ ലാഭമുണ്ടാക്കൽ മാതൃക തന്നെ സൈബർഗുണ്ടകളെ പ്രോത്സാഹിപ്പിക്കുംവിധമാണ്. പക്ഷേ സൈബർഗുണ്ടകളൊന്നും പോരാ, എന്നെ നിശ്ശബ്ദയാക്കാൻ എന്ന് എനിക്കു ബോധ്യമായിക്കഴിഞ്ഞു. യോദ്ധാക്കൾ മുറിവുണങ്ങിയ പാടുകളെ വിജയമുദ്രകളായി കാണുന്നതുപോലെ, ഞാൻ ഈ പേരുകളെ തലോടുന്നു. അച്ചടിമാദ്ധ്യമങ്ങളിൽ മാത്രമായിരുന്നെങ്കിൽ ഈ ഹൈ കിട്ടുമായിരുന്നോ?’
ജയില്‍മോചിതനായശേഷം 1924 മുതല്‍ 1932 വരെയുള്ള കാലത്ത് വി.ഡി. സവര്‍ക്കറുടെ നേതൃത്വത്തില്‍ നടന്ന ഹിന്ദുത്വ വംശീയതയുടെ പുത്തന്‍ പരീക്ഷണങ്ങള്‍ മനസ്സിലാക്കിയാല്‍ മാത്രമേ, ഇന്നുവരെയുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വേരുകള്‍ തിരിച്ചറിയാനാകൂ. ബ്രിട്ടീഷ് അനുകൂലിയായി മാറി ദേശീയ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഹിന്ദു- മുസ്‌ലിം വൈരം ആളിക്കത്തിക്കുകയും ദേശീയപ്രസ്ഥാനത്തില്‍നിന്ന് പുറത്താക്കപ്പെട്ട ബ്രാഹ്മണിസത്തെ പുനഃസ്ഥാപിക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്ന സവര്‍ക്കറെയാണ് ഈ കാലം സാക്ഷ്യപ്പെടുത്തുന്നത്. ഹിന്ദുത്വ ഭീകരതയുടെ ഐഡിയോളജിയായ 'ഹിന്ദുത്വ' എന്ന പുസ്തകം പുറത്തുവരികയും തുടര്‍ന്ന് 1925-ല്‍ ആര്‍.എസ്. എസ് രൂപീകരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ്, 'സവര്‍ക്കര്‍ എന്ന ചരിത്രദുഃസ്വപ്‌നം' എന്ന പ്രഭാഷണപരമ്പരയില്‍ പി.എന്‍. ഗോപീകൃഷ്ണന്‍ വിശദമാക്കുന്നത്. പരമ്പരയുടെ എട്ടാം ഭാഗം
കേരളത്തിൻ്റെ സാമൂഹിക അന്തരീക്ഷത്തെ വളരെ മുമ്പിലേക്കു കൊണ്ടുപോയത് ഇടതുപക്ഷം തന്നെയാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ പാലമേഖലകളിലും കേരളം ലോകരാഷ്ട്രങ്ങളോട് സംസാരിക്കുന്നത് തികഞ്ഞ രാഷ്ട്രീയ ഉറപ്പുകളോടെയാണ്. എന്നാൽ, ഇടതുപക്ഷം, കേരളത്തിന് അംഗീകരിക്കാൻ പറ്റാത്ത അപഥസഞ്ചാരം ചെയ്യുകയാണിപ്പോൾ. ദേശീയ വിദ്യാഭ്യാസനയത്തിൽ എന്താണ് ഇങ്ങനെയൊരു നിലപാട് ? “ഇടതുപക്ഷമില്ലാതെ ആയാൽ ഞാൻ പിന്നെ മലയാളി എന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല.” എം. മുകുന്ദൻ സംസാരിക്കുന്നു.
കൂടെ, പ്രണയം ആധാരമായുള്ള പുതിയ നോവൽ, മൊണാലിസയെ ആദ്യമായി കണ്ട അനുഭവം, വി. എസ്. അച്യുതാനന്ദൻ, ഹിജാബ് ധരിക്കുന്ന പെൺകുട്ടികൾ, ഫ്രാൻസ്, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിന് കിട്ടിയ കഞ്ചാവ് ലേബൽ, അതിസങ്കീർണമായ ഭാഷയെ എങ്ങനെയാണ് ലളിതമാക്കി എഴുതാൻ തുടങ്ങിയത്… എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ തുറന്ന മനസ്സോടെ സംസാരിക്കുകയാണ് മലയാളത്തിൻ്റെ പ്രിയപ്പെട്ട കഥാകാരൻ എം.മുകുന്ദൻ.
‘ഇക്കണോമിക്ക് ആൻ്റ് പൊളിറ്റിക്കൽ വീക്കിലിയുടെ പഠനത്തിൽ 2018- ൽ കർണാടകത്തിലെ 12 ലക്ഷം മുസ്ലിം വോട്ടർമാർക്ക് സമ്മതിദാനാവകാശം റദ്ദാക്കിയതായി വെളിപ്പെട്ടു. പ്രണോയ് റോയ് നടത്തിയ പഠനത്തിൽ തെളിഞ്ഞത്, ഇന്ത്യയിലെ ഓരോ മണ്ഡലത്തിൽ നിന്നും നാൽപതിനായിരത്തോളം സ്ത്രീവോട്ടർമാരെ പുറത്താക്കിയിട്ടുണ്ടെന്നാണ്’’- രാജ്യം മുഴുവൻ വോട്ടർ പട്ടികയുടെ പ്രത്യേക നിശിത പരിശോധന പ്രഖ്യാപിച്ച സന്ദർഭത്തിൽ ഒരു അവലോകനം- രാധാകൃഷ്ണൻ എം.ജി എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം
മലയാളി ഏറ്റവും കൂടുതൽ ആസ്വദിച്ചത് ആ ഗാനങ്ങളാണെന്ന് ഓർക്കുമ്പോഴാണ്, സാഹിത്യത്തിലേയും സമൂഹത്തിലേയും സാമാന്യസവർണബോധങ്ങളെ ഊട്ടിയുറപ്പിക്കാൻ അറിയാതെയെങ്കിലും ചില സിനിമാഗാനങ്ങളും നിമിത്തമായില്ലേ എന്ന് ശങ്കിച്ചുപോകുന്നത്. മലയാളത്തിന്റെ വയലാർ വിടപറഞ്ഞിട്ട് ഇന്ന് 50 വർഷങ്ങൾ തികയുന്നു.
‘‘ഞാനെഴുന്നേറ്റ് ചുരിദാറിന്റെ വള്ളി കെട്ടുമ്പോൾ അയാളെ കയ്യിലെ കമ്പ് നീണ്ട് വന്നു. അത് എന്റെ നെഞ്ചിൽ മുട്ടിയപ്പോൾ വേദന അല്ലായിരുന്നു തോന്നിയത്. മുഴച്ചു നിൽക്കുന്ന മുല മുറിച്ച് അയാൾക്ക് മുന്നിലോട്ട് എറിഞ്ഞു കൊടുക്കാൻ ആയിരുന്നു തോന്നിയത്’’
രണ്ട് സ്ത്രീകളുടെ, ഈ കാലഘട്ടത്തിലെ അനവധി സ്ത്രീകളുടെ സംഘർഷഭരിതമായ ജീവിതമാണ് റിഷാൻ റാഷിദ് എഴുതിയ ‘വരാൽ മുറിവുകൾ’ എന്ന നോവൽ. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഈ നോവലിൽനിന്നുള്ള ഒരധ്യായം കേൾക്കാം. നോവലിസ്റ്റ് റിഹാൻ റാഷിദിന്റെ ശബ്ദത്തിൽ
സി.ആർ. സുലോചന എന്ന എസ്.എസ്.എൽ.സിക്കാരിയുടെ അടിയന്തരാവസ്ഥക്കാലത്തെ തടവുജീവിതം, വയനാട്ടിലെ തൊഴിലാളി കുടുംബത്തിലെ ഒരുപെൺകുട്ടിയുടെ സമാനതകളില്ലാത്ത ചെറുത്തുനിൽപ്പിന്റെ അനുഭവമാണ്. നക്സലൈറ്റ് മൂവ്മെന്റിലെ പ്രധാന സഖാവായ മന്ദാകിനിയോടൊപ്പം പങ്കിട്ട സംഭവബഹുലമായ തടവുജീവിതവും അടിയന്തരാവസ്ഥയിലെ അത്യപൂർവമായ പോരാട്ടകഥയാണ്. സി.ആർ. സുലോചനയുമായി സംസാരിച്ച് എം.കെ. രാംദാസ് തയ്യാറാക്കിയത്. ഇന്ന് മന്ദാകിനി നാരായണന്‍റെ ജന്മശതാബ്ദി
ഈ സഹസ്രാബ്ദത്തിൽ ക്രിസ്തുവിനെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിച്ചിട്ടുള്ളത് ഫ്രാൻസിസ് മാർപ്പാപ്പയാണ് എന്നു പറയുകയാണ് പാപ്പായുടെ മലയാളത്തിലെ ജീവചരിത്രകാരനും തിയോളജിയനുമായ ഫാദർ ജേക്കബ് നാലുപറയിൽ. പാപ്പാ അവതരിപ്പിച്ച സിനഡാലിറ്റി എന്ന ആശയം എന്തായിരുന്നുവെന്നും ജീവിത ദർശനം എന്തായിരുന്നുവെന്നും വിശദീകരിക്കുകയാണ് അഭിമുഖത്തിൻ്റെ രണ്ടാം ഭാഗത്തിൽ.
'സ്വയംവരം' സിനിമ ഇറങ്ങിയ വർഷം തിയേറ്ററിൽ ഹിറ്റായ സിനിമ എത്ര പേർക്ക് അറിയാം? കൂടുതൽ ആൾക്കാർ കാണുന്നു എന്നത് മാത്രം ഒരു നല്ല കലാസൃഷ്ടിയുടെ മാനദണ്ഡമാവുന്നില്ല. അടൂർ ഗോപാലകൃഷ്ണൻ പറയുന്നത് പോലെ പ്രത്യേക വിഭാഗക്കാർക്ക് മാത്രമാണോ പരീശീലനം നൽകേണ്ടത്? പപ്പുവ ന്യൂഗിനിയയുടെ ആദ്യത്തെ ഓസ്കാർ എൻട്രിയായി തിരഞ്ഞടുക്കപ്പെട്ട പാപ്പാ ബുക്കയുടെ സംവിധായകൻ ഡോ. ബിജു സംസാരിക്കുന്നു.
ജയില്‍മോചിതനായശേഷം 1924 മുതല്‍ 1932 വരെയുള്ള കാലത്ത് വി.ഡി. സവര്‍ക്കറുടെ നേതൃത്വത്തില്‍ നടന്ന ഹിന്ദുത്വ വംശീയതയുടെ പുത്തന്‍ പരീക്ഷണങ്ങള്‍ മനസ്സിലാക്കിയാല്‍ മാത്രമേ, ഇന്നുവരെയുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വേരുകള്‍ തിരിച്ചറിയാനാകൂ. ബ്രിട്ടീഷ് അനുകൂലിയായി മാറി ദേശീയ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഹിന്ദു- മുസ്‌ലിം വൈരം ആളിക്കത്തിക്കുകയും ദേശീയപ്രസ്ഥാനത്തില്‍നിന്ന് പുറത്താക്കപ്പെട്ട ബ്രാഹ്മണിസത്തെ പുനഃസ്ഥാപിക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്ന സവര്‍ക്കറെയാണ് ഈ കാലം സാക്ഷ്യപ്പെടുത്തുന്നത്. ഹിന്ദുത്വ ഭീകരതയുടെ ഐഡിയോളജിയായ 'ഹിന്ദുത്വ' എന്ന പുസ്തകം പുറത്തുവരികയും തുടര്‍ന്ന് 1925-ല്‍ ആര്‍.എസ്. എസ് രൂപീകരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ്, 'സവര്‍ക്കര്‍ എന്ന ചരിത്രദുഃസ്വപ്‌നം' എന്ന പ്രഭാഷണപരമ്പരയില്‍ പി.എന്‍. ഗോപീകൃഷ്ണന്‍ വിശദമാക്കുന്നത്. പരമ്പരയുടെ എട്ടാം ഭാഗം
നൂറു ദിവസം തിയറ്ററിൽ ഓടുന്നതാണോ ഒരു സിനിമയെ നല്ല സിനിമയായി വിധിക്കുന്നതിൻ്റെ മാനദണ്ഡം? മീഡിയോക്രിറ്റി വൻതോതിൽ ആഘോഷിക്കപ്പെടുന്ന പുതിയ കാലത്ത് നല്ല സിനിമയുടെ നിർമാണത്തിൻ്റെ ഇക്കോണമിക്സ് എന്താണ്? ഇത്തരം സിനിമകളുടെ നിർമാതാക്കൾ അനുഭവിക്കുന്ന പ്രതിസന്ധി എന്താണ്? ഓസ്കാറിലേക്ക് ഒഫീഷ്യൽ എൻട്രി ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ. ബിജുവിൻ്റെ, പാപ്പാ ബുക്കയുടെ നിർമാതാക്കളിൽ ഒരാളും നടനുമായ പ്രകാശ് ബാരെ, കമൽറാം സജീവിനോട് സംസാരിക്കുന്നു.
‘‘എസ്.എഫ്.ഐയുടെ പ്രതിഷേധ സമരം മാറ്റിവെക്കാൻ വി.എസ് എന്നോടാവശ്യപ്പെട്ടു. വി.എസിന്റെ ആവശ്യം എനിക്ക് ജാഥാംഗങ്ങളോട് പറയാൻ പറ്റില്ല. കാരണം, അത്രമേൽ ആവേശഭരിതരാണ് സഖാക്കൾ. ഈയൊരു സമരം നിർത്തിവെച്ചു എന്നു പറഞ്ഞാൽ അത് വിശദീകരിക്കാൻ കഴിയില്ല. 'സമരം നിർത്തിവെച്ചാൽസംഘടനയിൽ വലിയ പ്രശ്‌നമുണ്ടാകും' എന്ന് ഞാൻ വി.എസിനോട് പറഞ്ഞു’’- വി.എസ്. അച്യുതാന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്ന സി.പി. ജോൺ, വി.എസുമായുണ്ടായിരുന്ന രാഷ്ട്രീയബന്ധങ്ങൾ ഓർക്കുന്നു.
ഫേസ്ബുക്കിനെ കാവ്യവിചാരങ്ങളുടെയും പുതിയ ഭാവുതക്വചിന്തയുടെയും ഇടമാക്കി മാറ്റിയ കവി എസ്. ജോസഫ്, സ്വന്തം ജീവിതത്തിൽ ഡിജിറ്റൽ ലോകം സൃഷ്ടിച്ച സ്വാധീനങ്ങളെക്കുറിച്ച് എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
മലബാർ കലാപം വിഷയമാകുന്ന നോവലിലൂടെയും ഹിന്ദുത്വ എന്ന പുസ്തകത്തിലൂടെയും രാമൻ എന്ന കഥാപാത്രനിർമിതിയിലൂടെയും എങ്ങനെയാണ് സവർക്കർ വ്യാജമായ ചരിത്ര നിർമിതി നടത്തിയത് എന്നും അതിനെ പ്രത്യയശാസ്ത്രപരമായ അടിത്തറയാക്കി മാറ്റിയത് എന്നും വിശദീകരിക്കുകയാണ് പി.എൻ. ഗോപീകൃഷ്ണൻ. "സവർക്കർ എന്ന ചരിത്രദുഃസ്വപ്നം" പ്രഭാഷണ പരമ്പരയുടെ ഏഴാം ഭാഗം.