
ജയില്‍മോചിതനായശേഷം 1924 മുതല്‍ 1932 വരെയുള്ള കാലത്ത് വി.ഡി. സവര്‍ക്കറുടെ നേതൃത്വത്തില്‍ നടന്ന ഹിന്ദുത്വ വംശീയതയുടെ പുത്തന്‍ പരീക്ഷണങ്ങള്‍ മനസ്സിലാക്കിയാല്‍ മാത്രമേ, ഇന്നുവരെയുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വേരുകള്‍ തിരിച്ചറിയാനാകൂ. ബ്രിട്ടീഷ് അനുകൂലിയായി മാറി ദേശീയ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഹിന്ദു- മുസ്‌ലിം വൈരം ആളിക്കത്തിക്കുകയും ദേശീയപ്രസ്ഥാനത്തില്‍നിന്ന് പുറത്താക്കപ്പെട്ട ബ്രാഹ്മണിസത്തെ പുനഃസ്ഥാപിക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്ന സവര്‍ക്കറെയാണ് ഈ കാലം സാക്ഷ്യപ്പെടുത്തുന്നത്. ഹിന്ദുത്വ ഭീകരതയുടെ ഐഡിയോളജിയായ 'ഹിന്ദുത്വ' എന്ന പുസ്തകം പുറത്തുവരികയും തുടര്‍ന്ന് 1925-ല്‍ ആര്‍.എസ്. എസ് രൂപീകരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ്, 'സവര്‍ക്കര്‍ എന്ന ചരിത്രദുഃസ്വപ്‌നം' എന്ന പ്രഭാഷണപരമ്പരയില്‍ പി.എന്‍. ഗോപീകൃഷ്ണന്‍ വിശദമാക്കുന്നത്. പരമ്പരയുടെ എട്ടാം ഭാഗം