
ആധുനിക കേരളത്തിൻ്റെ സാംസ്കാരിക ചരിത്രം കേരള കലാമണ്ഡലത്തിൻ്റെ ചരിത്രം കൂടിയാണ്. ഒരു നൂറ്റാണ്ട് പൂർത്തിയാക്കാനൊരുങ്ങുന്ന കലാമണ്ഡലത്തിൻ്റെ ഇപ്പോഴത്തെ വൈസ് ചാൻസലർ പ്രൊഫ. ബി. അനന്തകൃഷ്ണൻ ട്രൂകോപ്പി തിങ്കിനോട് കലാപരവും അക്കാദമികവും രാഷ്ട്രീയവും സാമൂഹികവുമായ തൻ്റെ നിലപാടുകൾ പങ്കുവെക്കുന്നു. ഒരു കലാസ്ഥാപനം എങ്ങനെയൊക്കെ മാറിത്തീരേണ്ടതുണ്ട് എന്നതിൻ്റെ വിഷൻ രണ്ട് ഭാഗങ്ങളായുള്ള ദീർഘാഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. വിശ്വാസത്തിൻ്റെ കെട്ടുപാടുകളിൽ നിന്ന് യുക്തിയുടെ തുറവിയിലേക്ക് കലയും സ്ഥാപനവും മാറുക എന്നതാണ് അടിസ്ഥാനപരമായി വേണ്ടത് എന്ന് പ്രൊഫ. അനന്തകൃഷ്ണൻ പറയുന്നു.