
മഹാകവി വള്ളത്തോളാണ് വടക്കേ മണാളത്ത് ഗോവിന്ദൻ എന്ന 13 വയസ്സുകാരനെ, തേപ്പിച്ചുപോലും നോക്കാതെ കലാമണ്ഡലത്തിലെടുത്തത്. വിദ്യാർത്ഥിയായും അധ്യാപകനായും പ്രിൻസിപ്പലായും വിസിറ്റിങ് പ്രൊഫസറായും നാല് പതിറ്റാണ്ടോളം ഗോപിയുടെ മറ്റൊരു അരങ്ങായിരുന്നു കലാമണ്ഡലം. അവിടേക്കൊന്നു തിരിഞ്ഞുനടക്കുകയാണ്, കെ. കണ്ണനുമായുള്ള അഭിമുഖത്തിൽ ഗോപിയാശാൻ.