അന്തിയോക്കസിൻ്റെ പുത്രൻ യൂപ്പാത്തോർ അധികാരത്തിൽ വന്നതിന് ശേഷം ജറുസലേം പിടിച്ചടക്കാനായി ഒരു സൈന്യാധിപൻ - തിമോത്തേയോസ് പുറപ്പെടുന്നതിനെക്കുറിച്ചാണ് മക്കബായരുടെ രണ്ടാം പുസ്‌തകത്തിൽ നമ്മൾ വായിക്കുന്നത്. പഴയനിയമകാലത്തെ പൂർവപിതാക്കന്മാർ എങ്ങനെ ജ്ഞാനത്താൽ നയിക്കപ്പെട്ടുവെന്നും പാപത്തിൽനിന്ന് അവർ സുരക്ഷിതരായി ജീവിക്കാൻ ജ്ഞാനം എങ്ങനെ സഹായിച്ചു എന്നുമുള്ള വിവരണങ്ങൾ ജ്ഞാനത്തിൻ്റെ പുസ്‌തകത്തിൽ നാം കാണുന്നു. ദൈവത്തെ വചനത്തിലൂടെ കണ്ടെത്താൻ കഴിയുന്നതും ക്രിസ്തുവിലേക്ക് വചനത്തിലൂടെ എത്താൻ കഴിയുന്നതുമാണ് വചനവായനയിലൂടെ ഒരു മനുഷ്യന് കൈവരിക്കാൻ കഴിയുന്ന ഏറ്റവും വലിയ മഹത്വമെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
[2 മക്കബായർ 10, ജ്ഞാനം 9-10, സുഭാഷിതങ്ങൾ 25:4-7]
BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/
യഹൂദ ജനതയെ പീഡിപ്പിച്ചിരുന്ന അന്തിയോക്കസിന്റെ ദാരുണമായ അന്ത്യത്തെ കുറിച്ചാണ് മക്കബായരുടെ പുസ്തകത്തിൽ നാം ഇന്ന് വായിക്കുന്നത്.ജ്ഞാനത്തിന്റെ പുസ്തകത്തിൽ സോളമൻ എങ്ങനെ ജ്ഞാനം സ്വീകരിച്ചു എന്നതിൻ്റെ വിവരണമാണ് നൽകുന്നത്. അഹങ്കാരം ദൈവത്തെയും മനുഷ്യരെയും ഒരുപോലെ വെറുപ്പിക്കുന്നു. ഈ ഭൂമി വെച്ചുനീട്ടുന്ന മറ്റെല്ലാ കാര്യങ്ങളെക്കാളും അധികം ജ്ഞാനത്തെ വിലമതിച്ചതുകൊണ്ട് സോളമന് ജ്ഞാനത്തോടൊപ്പം ബാക്കിയെല്ലാം ലഭിച്ചു.മനുഷ്യൻ്റെ ജീവിതത്തിലെ സകല പരാജയങ്ങളുടെയും പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് ജ്ഞാനത്തിന്റെ അഭാവമാണെന്നും, ക്രിസ്തുവിനെ അറിയുന്നതാണ് ജ്ഞാനം എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[2 മക്കബായർ 9, ജ്ഞാനം 7-8, സുഭാഷിതങ്ങൾ 24:17-20]
BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam
നിക്കാനോറിനെതിരെയുള്ള യുദ്ധത്തിൽ, യൂദാസ് അവരെ നേരിടുന്നതും പരാജയപ്പെടുത്തുന്നതുമാണ് മക്കബായരുടെ രണ്ടാം പുസ്‌തകത്തിൽ നമ്മൾ വായിക്കുന്നത്. പൂർവികരുടെ വിശ്വാസത്തെയും ദൈവാശ്രയത്വത്തെയും യൂദാസ് ജനത്തെ ഓർമ്മിപ്പിക്കുന്നു. വിദേശീയ ആക്രമണങ്ങളുടെ നടുവിൽ ജീവിക്കുന്ന ജനം വിശ്വസ്‌തത കൈവിട്ട് പോകാനുള്ള എല്ലാ സാഹചര്യങ്ങളും കൺമുമ്പിൽ പ്രലോഭനമായി നിൽക്കുമ്പോൾ ദൈവിക ജ്ഞാനം അഭ്യസിച്ച് നീതിയോടെ ജീവിക്കാൻ പര്യാപ്‌തരാക്കുന്ന വചനങ്ങളാണ് ജ്ഞാനത്തിൻ്റെ പുസ്‌തകത്തിൽ നാം കാണുന്നത്. ദൈവിക ജ്ഞാനത്താൽ നിറഞ്ഞ് വിവേകമുള്ളവരായി ജീവിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ സ്നേഹപൂർവ്വം ഓർമപ്പെടുത്തുന്നു.
[2 മക്കബായർ 8, ജ്ഞാനം 5-6, സുഭാഷിതങ്ങൾ 24:30-34]
BIY INDIA LINKS—
🔸Instagram: https://www.instagram.com/biy.india/
അത്യത്ഭുതകരമായ വിശ്വസ്തതയുടെ സാക്ഷ്യമാണ് ഒരു അമ്മയുടെയും ഏഴ് മക്കളുടെയും സംഭവത്തിലൂടെ മക്കബായരുടെ പുസ്തകത്തിൽ നാം ശ്രവിക്കുന്നത്. നീതിമാനും ദുഷ്ടനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും അവർക്ക് ലഭിക്കുന്ന പ്രതിഫലവും ജ്ഞാനത്തിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നു. അമ്മയും ഏഴ് മക്കളും പ്രദർശിപ്പിച്ച ധീരതയുടെ അടിസ്ഥാനകാരണം പുനരുത്ഥാനത്തിലുള്ള അവരുടെ വിശ്വാസമായിരുന്നു. തിന്മയിലും വഴിപിഴച്ച ജീവിതത്തിലും മുന്നോട്ടുനീങ്ങുന്നവർക്ക് ഒടുവിൽ അന്ത്യവിധിയിൽ ഭയചകിതരായി മാറേണ്ടിവരുമെന്നും, നന്നായി ജീവിക്കുക എന്നതിൻ്റെ അർത്ഥം നന്നായി മരിക്കാൻ ഒരുങ്ങുകയും നിത്യമായ ഒരു ജീവിതത്തിൻ്റെ ആമുഖം കുറിക്കുകയും ചെയ്യുക എന്നതാണെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[2 മക്കബായർ 7, ജ്ഞാനം 3-4, സുഭാഷിതങ്ങൾ 24:27-29]
BIY INDIA LINKS—
🔸Instagram: https://www.instagram.com/biy.india/
വിജാതീയർ ജറുസലേമിനെ ആക്രമിച്ചു കീഴടക്കി വിജാതീയവൽക്കരണം നടത്തിയപ്പോൾ ഈ പീഡകളെയെല്ലാം നിശബ്ദസഹനത്തിലൂടെ സ്വീകരിച്ച് ദൈവത്തോടുള്ള വിശ്വസ്തത തെളിയിച്ച ആദിമ രക്തസാക്ഷികളുടെ ചരിത്രമാണ് മക്കബായരിലൂടെ പറയുന്നത്. നീതിമാൻ്റേയും ദുഷ്ടൻ്റേയും ജീവിതങ്ങളിലെ വ്യത്യാസമാണ് ജ്ഞാനത്തിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്. ജ്ഞാനത്തിൻ്റെ പുസ്തകത്തിലെ വിലപ്പെട്ടതെന്ന് അനുഭവപ്പെടുന്ന വചനങ്ങൾ എഴുതിയെടുക്കുകയും അത് നിരന്തരം വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് ഈ ജീവിത യാത്രയിൽ നമ്മെ വളരെയധികം സഹായിക്കുമെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[2 മക്കബായർ 6, ജ്ഞാനം 1-2, സുഭാഷിതങ്ങൾ 24:21-26]
BIY INDIA LINKS—
🔸Twitter: https://x.com/BiyIndia
മക്കബായരുടെ രണ്ടാം പുസ്‌തകത്തിൽ അധികാരത്തിനു വേണ്ടിയും സ്ഥാനമാനത്തിനു വേണ്ടിയുമുള്ള അമിതമായ ആഗ്രഹം പ്രധാന പുരോഹിതന്മാരെ കടന്നു പിടിച്ചപ്പോൾ ജനം തകർച്ചയിലേക്ക് പോകുന്നതായി നാം കാണുന്നു. പ്രഭാഷകൻ്റെ പുസ്‌തകത്തിൽ ശിമയോൻ എന്ന പ്രധാന പുരോഹിതൻ തൻ്റെ നേതൃത്വശുശ്രൂഷ ദൈവത്തിനും ദൈവജനത്തിനും വേണ്ടി തന്നെത്തന്നെ നിർലോഭമായി സമർപ്പിക്കാനുള്ള ഒരു ശുശ്രൂഷയായി തിരിച്ചറിഞ്ഞു. മറ്റൊരുവൻ്റെ വീഴ്‌ചയിൽ നാം സന്തോഷിക്കരുതെന്നും എൻ്റെയും കൂടി കുറവാണ് അയാൾ വീണതിൻ്റെ പിന്നിലുള്ള അനേകം കാരണങ്ങളിലൊന്ന് എന്ന് തിരിച്ചറിയാനുള്ള വലിയ കൃപയും വിവേകവും നമുക്ക് ഉണ്ടാകണം എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
[2 മക്കബായർ 5, പ്രഭാഷകൻ 50-51, സുഭാഷിതങ്ങൾ 24:17-20]
BIY INDIA LINKS—
🔸Facebook: https://www.facebook.com/profile.php?id=61567061524479
പ്രധാന പുരോഹിതനായ ഓനിയാസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതും, പ്രധാന പുരോഹിത സ്ഥാനം മോഹിക്കുന്ന ജാസനും അതുപോലെയുള്ളവരും വിജാതീയർക്ക് കൈക്കൂലി കൊടുത്ത് ആ സ്ഥാനം വിലയ്ക്കു വാങ്ങുന്നതും, ഓനിയാസ് വധിക്കപ്പെടുന്നതുമാണ് മക്കബായരുടെ പുസ്തകത്തിൽ പറയുന്നത്. ഇസ്രായേലിലെ പിതാക്കന്മാരുടെ മഹത്വമാണ് പ്രഭാഷകൻ്റെ പുസ്തകത്തിൽ കാണുന്നത്. അംഗീകരിക്കപ്പെടാനും വിലമതിക്കപ്പെടാനുമുള്ള മനുഷ്യൻ്റെ ദുഷിച്ച ആഗ്രഹം തിരിച്ചറിയാൻ കഴിയുന്നിടത്താണ് ഒരാളുടെ ആത്മീയത തെളിച്ചമുള്ളതായി മാറുന്നതെന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
[2 മക്കബായർ 4, പ്രഭാഷകൻ 47-49, സുഭാഷിതങ്ങൾ 24:13-16]
BIY INDIA LINKS—
🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf
ഹെലിയോദോറസ് എന്ന രാജാവിൻ്റെ പ്രതിനിധി ഒരു തെറ്റായ ആരോപണം കേട്ടതിൻ്റെ വെളിച്ചത്തിൽ ദേവാലയത്തിലേക്ക് അയയ്ക്കപ്പെടുന്നതും, അയാൾ ദേവാലയത്തിൽ പ്രവേശിച്ചതറിയുന്ന ജനം ഹൃദയം തകർന്ന് ദൈവസന്നിധിയിലേക്ക് കരങ്ങൾ ഉയർത്തുന്നതും ദൈവത്തിൻ്റെ ശക്തി വെളിപ്പെടുന്നതും മക്കബായരുടെ പുസ്തകത്തിൽ നാം ശ്രവിക്കുന്നു. ആഴമായ പ്രാർത്ഥനാ ജീവിതമാണ് ഒരു ആത്മീയ മനുഷ്യൻ്റെ കരുത്ത്. എല്ലാകാര്യത്തിലും നമ്മളെ നിയന്ത്രിക്കേണ്ടതും നയിക്കേണ്ടതും വഴി കാണിച്ചു തരേണ്ടതും ദൈവമാണെന്നും എല്ലാ പ്രതിസന്ധികളിലും നമ്മുടെ ആദ്യത്തെ അഭയസ്ഥാനമായിരിക്കണം ദൈവം എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[2 മക്കബായര്‍ 3, പ്രഭാഷകൻ 45-46, സുഭാഷിതങ്ങൾ 24:10-12]
BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/
ജറെമിയാ പ്രവാചകനും പുരോഹിതന്മാരും ചേർന്ന് സമാഗമകൂടാരവും വാഗ്‌ദാനപേടകവും ശത്രുക്കൾ കൈവശമാക്കാതിരിക്കാനായി ഒരു ഗുഹയിൽ ഒളിച്ചു വെയ്ക്കുന്നതും ആ സ്ഥലം അജ്ഞാതമായിരിക്കുന്നതും മക്കബായരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. കർത്താവിൻ്റെ വിസ്മയനീയമായ പ്രവൃത്തികളെല്ലാം വർണിക്കാൻ തൻ്റെ വിശുദ്ധർക്കുപോലും അവിടന്ന് അനുവാദം നല്‌കിയിട്ടില്ല എന്ന് പ്രഭാഷകൻ നമ്മോട് പറയുന്നു. ഭൂമിയിൽ എന്ത് നന്മ കാണുമ്പോഴും ആ നന്മയുടെ എല്ലാം ഉറവിടമായ ദൈവത്തിന് നന്ദി പ്രകാശിപ്പിക്കണമെന്നും, ദൈവം ദൈവമാണെന്ന് അംഗീകരിച്ച് മനുഷ്യൻ എളിമയോടെ ജീവിക്കണമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[2 മക്കബായര്‍ 2, പ്രഭാഷകൻ 42-44, സുഭാഷിതങ്ങൾ 24:8-9]
BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam
ബാബിലോൺ പ്രവാസം നടക്കുന്നതിനു മുമ്പ് ജറെമിയാ പ്രവാചകൻ എവിടെയെങ്കിലും കൊണ്ടുപോയി സൂക്ഷിച്ചുവെക്കാൻ ആവശ്യപ്പെട്ടിരുന്ന അഗ്നി പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയ ജനത്തോട് കൊണ്ടുവരാൻ നെഹമിയാ ആവശ്യപ്പെടുന്നതും അത് ഒളിച്ചുവച്ചിരുന്ന പൊട്ടക്കിണറ്റിൽ പോയി നോക്കുമ്പോൾ അവിടെ അഗ്നിയ്ക്ക് പകരം കൊഴുത്ത ദ്രാവകം കാണപ്പെടുന്നതും സൂര്യ പ്രഭയിൽ ഈ ദ്രാവകം പിന്നീട് ചൂടുപിടിച്ച് അത് തീയായി മാറുകയും ചെയ്തു എന്നുമുള്ള കാര്യങ്ങളാണ് കത്തുകളിലൂടെ മക്കബായരുടെ പുസ്തകത്തിൽ വിവരിക്കുന്നത്. മനുഷ്യന്റെ ഏത് ദയനീയാവസ്ഥയിലും ദൈവം തന്ന കഴിവുകളെ കുറിച്ച് ലജ്ജിക്കേണ്ടതില്ലെന്നും ലജ്ജിക്കേണ്ടത് തിന്മയെ കുറിച്ചും , കാപട്യത്തെ കുറിച്ചും , കവർച്ചയെ കുറിച്ചും മോഹങ്ങളെ കുറിച്ചും , അശുദ്ധിയെ കുറിച്ചും മാത്രമാണെന്നും പ്രഭാഷകന്റെ പുസ്തകം നമ്മോട് പറയുന്നു. വിശ്വാസം കുറഞ്ഞു പോയതിനെക്കുറിച്ചോ, പ്രാർത്ഥന മങ്ങിയതിനെക്കുറിച്ചോ, ദൈവസ്നേഹം, തീഷ്ണത തണുത്തു പോയതിനെക്കുറിച്ചോ ആരും ആകുലപ്പെടേണ്ടതില്ലെന്നും ക്രിസ്തുവാകുന്ന സൂര്യന് നേരെ തിരിയുമ്പോൾ , സുവിശേഷങ്ങൾ എടുത്ത് ഒരിക്കൽ കൂടി മനസ്സിരുത്തി വായിക്കുമ്പോൾ , ഏതെങ്കിലും ഒരു പ്രാർത്ഥനാ കൂട്ടായ്മയുടെ ചേർന്ന് അൽപനേരം പ്രാർത്ഥിക്കുമ്പോൾ, ദൈവവചനം പ്രഘോഷിക്കപ്പെടുന്നത് ശ്രദ്ധാപൂർവ്വം ഹൃദയം തുറന്ന് ശ്രവിക്കുമ്പോൾ ഒരിക്കൽ കൊളുത്തപ്പെട്ട അഗ്നി നിശ്ചയമായും ആളികത്തുക തന്നെ ചെയ്യുമെന്ന് ഡാനിയേൽ അച്ചൻ നമ്മോട് പറയുന്നു.
[2 മക്കബായര്‍ 1, പ്രഭാഷകൻ 40-41, സുഭാഷിതങ്ങൾ 24:1-7]
BIY INDIA LINKS—
🔸Instagram: https://www.instagram.com/biy.india/
ശിമയോൻ്റെ ജാമാതാവായിരുന്ന ടോളമി ചതിയിൽപ്പെടുത്തി ശിമയോനെയും രണ്ട് ആൺമക്കളെയും കൊന്നുകളയുന്നതും അവശേഷിക്കുന്ന മകൻ യോഹന്നാൻ, ദേശത്തിൻ്റെ ഭരണം ഏറ്റെടുക്കുന്നതുമാണ് 1മക്കബായരുടെ പുസ്തകത്തിൻ്റെ അവസാന അദ്ധ്യായത്തിൽ വിവരിക്കുന്നത്. പ്രഭാഷകൻ്റെ പുസ്തകത്തിൽ പ്രഭാഷകൻ എല്ലാ തൊഴിലിൻ്റെയും ശ്രേഷ്ഠത എടുത്തു പറയുകയാണ്. പ്രധാനമായും വൈദ്യനെ ബഹുമാനിക്കണമെന്നും കർത്താവാണ് അവനെ രൂപപ്പെടുത്തിയതെന്നും പറയുന്നു. അതുപോലെ മരിച്ചവരെ ഓർത്ത് വിലപിക്കുന്നതിനെ കുറിച്ചും, ദൈവവചനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവനാണ് കൂടുതൽ ബഹുമാന്യനെന്നും അവനുണ്ടാകുന്ന നന്മകളെക്കുറിച്ചും അതിൽ വിവരിക്കുന്നുണ്ട്. ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നടക്കുമ്പോൾ ഇതെന്താണ് ഇതെന്തുകൊണ്ടാണ് ഇതെന്തിനാണ് സംഭവിച്ചത് ?എന്തിനാണ് ദൈവം ഇത് അനുവദിച്ചത് ?എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം യഥാകാലം വെളിവാകുമെന്നും പൂർണമായും ദൈവത്തിൽ ആശ്രയിക്കുക എന്നുള്ളതാണ് നമുക്കേറ്റവും അനുകരണീയമായ മാർഗ്ഗമെന്നും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
[1 മക്കബായര്‍ 16, പ്രഭാഷകൻ 38-39, സുഭാഷിതങ്ങൾ 23:29-35]
BIY INDIA LINKS—
🔸Twitter: https://x.com/BiyIndia
ദൈവം തൻ്റെ ജനത്തിന് പരോക്ഷമായി നല്‌കുന്ന സഹായത്തിൻ്റെയും കരുതലിൻ്റെയും വളരെ അത്ഭുതപ്പെടുത്തുന്ന ഒരു ചരിത്രമാണ് മക്കബായരുടെ ഒന്നാം പുസ്‌തകം. താരതമ്യേന ചെറുതായിരുന്ന ഒരു ജനത തുടർച്ചയായ നേതൃത്വം ഇല്ലാതിരുന്ന ഒരു ജനത, ഒരു പുരോഹിതൻ്റെ കുടുംബത്തിൽപ്പെട്ട മൂന്നാല് ചെറുപ്പക്കാരുടെ നേതൃത്വത്താൽ ശക്തരായ വിജാതീയ ജനതകളെ നേരിട്ട് പൊരുതി നിന്നതിൻ്റെ നേർസാക്ഷ്യമാണ് ഇവിടെ കാണാൻ കഴിയുന്നത്. പ്രഭാഷകൻ്റെ പുസ്‌തകം സൗഹൃദത്തെക്കുറിച്ചും സ്നേഹിതരെ സമ്പാദിക്കുന്നതിനെക്കുറിച്ചുമുള്ള വളരെ വിലപ്പെട്ട ചില ഉപദേശങ്ങൾ നമുക്ക് നൽകുന്നു. ദൈവത്തോട് ചേർന്ന് ഒരു മനുഷ്യൻ വ്യക്തിപരമായി എടുക്കുന്ന ആലോചനകൾക്ക് മറ്റുള്ളവരുടെ ഉപദേശത്തെക്കാൾ വിലയുണ്ട് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[ 1 മക്കബായര്‍ 15, പ്രഭാഷകൻ 36-37, സുഭാഷിതങ്ങൾ 23:26-28]
BIY INDIA LINKS—
🔸Facebook: https://www.facebook.com/profile.php?id=61567061524479
മത്താത്തിയാസിൻ്റെ അവശേഷിച്ച ഏക പുത്രനായ ശിമയോൻ നേടിയെടുത്ത സമാധാനത്തിൻ്റെ അന്തരീക്ഷവും ശിമയോൻ്റെ മഹത്വത്തെക്കുറിച്ചുമാണ് മക്കബായരുടെ ഒന്നാം പുസ്‌തകത്തിൽ നാം വായിക്കുന്നത്. ശിമയോൻ്റെ കാലത്ത് നാട്ടിൽ നിലനിന്നിരുന്ന സമാധാനത്തെയും സന്തോഷത്തെയുംകുറിച്ചുള്ള വിവരണങ്ങൾ ഇതിലുണ്ട്. ദൈവഭയം ഒരു മനുഷ്യന് നൽകുന്ന യഥാർത്ഥ സുരക്ഷിതത്വം എന്താണെന്ന് പ്രഭാഷകനിൽ കാണാൻ സാധിക്കുന്നു. സുഭാഷിതങ്ങളുടെ പുസ്‌തകത്തിൽ മാതാപിതാക്കളോടുള്ള കടമയെക്കുറിച്ചുള്ള വിവരണങ്ങളാണുള്ളത്. സംരക്ഷണത്തിന് ആരുമില്ലാത്തവരെ കുറേക്കൂടി മിഴിവുള്ള കണ്ണുകളോടെ കാണാനും മനസ്സുകൊണ്ട് ചേർത്തുനിർത്താനും നമുക്ക് കഴിയണം എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു
[1 മക്കബായര്‍ 14, പ്രഭാഷകൻ 34-35, സുഭാഷിതങ്ങൾ 23:22-25]
BIY INDIA LINKS—
🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf
ശിമയോൻ, ജോനാഥാൻ്റെ സ്ഥാനത്ത് ജനത്തിൻ്റെ നേതൃത്വം ഏറ്റെടുക്കുന്നതും, ട്രിഫൊയ്ക്ക് എതിരായി ദമെത്രിയൂസിനോട് ഉണ്ടാക്കിയ സഖ്യം ഇസ്രായേൽ ദേശത്തെ സമാധാനത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് നമ്മൾ മക്കബായരുടെ പുസ്തകത്തിൽ ശ്രവിക്കുന്നത്. കുടുംബത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യത്തെ പ്രഭാഷകൻ വരച്ചു കാട്ടുന്നു. നമ്മൾ നമ്മുടെ പ്രിയപ്പെട്ടവരോടൊത്താണ് സന്തോഷിക്കേണ്ടതെന്നും, അവരോട് ചേർന്നല്ലാത്ത സന്തോഷങ്ങളെ കുറേക്കൂടി ഭയപ്പെടേണ്ടതുണ്ടെന്നും, മദ്യപാനവും, ഭോജനാസക്തിയും, ദാരിദ്ര്യത്തിലേക്കും കീറത്തുണി ഉടുക്കുന്ന അവസ്ഥയിലേക്കും എത്തിക്കും എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[1 മക്കബായര്‍ 13, പ്രഭാഷകൻ 32-33, സുഭാഷിതങ്ങൾ 23:17-21]
BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/
ജോനാഥാൻ റോമാക്കാരുമായുള്ള സൗഹൃദം ഉറപ്പിക്കുന്നതും അധികാരക്കൊതിയനായ ട്രിഫൊയുടെ ചതിയിൽ പെട്ട് തടവിലാക്കപ്പെടുന്നതും ഇന്ന് മക്കബായരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. ആരോഗ്യം സംരക്ഷിക്കുന്നതിൻ്റെ പ്രാധാന്യവും, സമ്പത്തിൻ്റെ വിനിയോഗവും, വിരുന്നിൽ വിവേകത്തോടുകൂടിയുള്ള മാന്യത പുലർത്തുന്നതിനെക്കുറിച്ചും പ്രഭാഷകൻ വിവരിക്കുന്നു. കുട്ടികളെ നല്ല ശിക്ഷണത്തിൽ വളർത്തണമെന്നും കുഞ്ഞുങ്ങൾ മുറിവേറ്റവരായി വളർന്നു വരാതെ അവർ ദൈവഭയത്തിൽ വളരാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[1 മക്കബായര്‍ 12, പ്രഭാഷകൻ 30-31, സുഭാഷിതങ്ങൾ 23:13-16]
BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam
ജോനാഥാൻ മാറിമാറിവരുന്ന രാജാക്കന്മാരുമായി സഖ്യത്തിൽ ഏർപ്പെടുന്നതും ജറുസലേമിൻ്റെ സുരക്ഷിതത്വത്തിനുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് മക്കബായരുടെ പുസ്തകത്തിൽ ഇന്ന് നാം ശ്രവിക്കുന്നു. പ്രഭാഷകൻ്റെ പുസ്തകത്തിൽ, അപവാദം ചാട്ടയടികൊണ്ടുണ്ടാക്കുന്ന മുറിവിനെക്കാളും ഭീകരമാണ് എന്നും സൂചിപ്പിക്കുന്നു. മറ്റുള്ളവരോട് ഹൃദയപൂർവ്വം ക്ഷമിക്കാനുള്ള കൃപയ്ക്കു വേണ്ടിയും നാവിനെ പരദൂഷണത്തിൽ നിന്നു സ്വതന്ത്രമാക്കാനും കുറ്റം വിധിക്കാതെ ജീവിക്കാൻ പറ്റുന്ന ഒരു നിഷ്കളങ്ക സ്നേഹം സഹജീവികളോട് ഉണ്ടാകുന്ന വിധത്തിൽ ഞങ്ങളുടെ ഹൃദയത്തിൽ ദൈവസ്നേഹം നിറയ്ക്കാനും വേണ്ടി പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
[1 മക്കബായര്‍ 11, പ്രഭാഷകൻ 28-29, സുഭാഷിതങ്ങൾ 23:9-12]
BIY INDIA LINKS—
🔸Instagram: https://www.instagram.com/biy.india/
മക്കബായരുടെ പുസ്തകത്തിൽ, യൂദാസിൻ്റെ മരണത്തിനുശേഷം ജോനാഥാൻ്റെ നേതൃത്വത്തിൽ അന്ത്യോക്യൻ സൈന്യത്തിനെതിരെ പലയിടങ്ങളിലായി യുദ്ധത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ചും, പ്രഭാഷകൻ്റെ പുസ്തകത്തിലേക്ക് വരുമ്പോൾ മനോഹരമായ ചില നിർദ്ദേശങ്ങളും ഇന്നു നാം ശ്രവിക്കുന്നു. ദൈവഭക്തിയിൽ ഒരുവൻ പുരോഗതി പ്രാപിക്കുന്നില്ലെങ്കിൽ അവൻ്റെ വീട് വേഗത്തിൽ നശിച്ചുപോകും എന്നും, ധനം ഉണ്ടാക്കാനുള്ള പരിശ്രമത്തിനിടയിൽ പാപം ഒരാളുടെ ജീവിതത്തിൽ അയാളറിയാതെ തന്നെ അയാളെ പിടിമുറുക്കുമെന്നും ഇന്നത്തെ വായനയിലൂടെ ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[1 മക്കബായര്‍ 10, പ്രഭാഷകൻ 26-27, സുഭാഷിതങ്ങൾ 23:5-8]
BIY INDIA LINKS—
🔸Twitter: https://x.com/BiyIndia
റോമാക്കാരുമായി ചെയ്‌ത ഉടമ്പടിക്ക് ശേഷം യൂദാസ് യുദ്ധത്തിൽ പരാജയപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതും സഹോദരനായ ജോനാഥാൻ അയാളുടെ സ്ഥാനത്ത് അധികാരത്തിലേക്ക് എത്തുന്നതും മക്കബായരുടെ ഒന്നാം പുസ്‌തകത്തിൽ നമ്മൾ കാണുന്നു. ദൈവിക ജ്ഞാനം അഭ്യസിക്കുന്നതിനെപ്പറ്റിയും ദുഷ്ടസ്ത്രീകളെക്കുറിച്ചുള്ള വിവരണവും പ്രഭാഷകനിൽ നാം വായിക്കുന്നുണ്ട്. ജ്ഞാനത്തിന് ഒരാൾ അല്പാല്പമായി കൊടുക്കുന്ന വില അതാണ് ഒരാളെ ജ്ഞാനത്തിൻ്റെ സമുദ്രമാക്കി മാറ്റുന്നത് എന്ന തിരിച്ചറിവ് ഡാനിയേൽ അച്ചൻ നമുക്ക് നല്‌കുന്നു.
[1 മക്കബായർ 9, പ്രഭാഷകൻ 24-25, സുഭാഷിതങ്ങൾ 23:1-4]
BIY INDIA LINKS—
🔸Facebook: https://www.facebook.com/profile.php?id=61567061524479
ഗ്രീക്കുകാരെ എതിരിടുന്നതിന് ഒരു സഹായമാകുമെന്ന് കരുതി യൂദാസ്, പ്രബലശക്തിയായിരുന്ന റോമുമായി ചെയ്‌ത ഉടമ്പടി ഇസ്രായേലിൻ്റെ ചരിത്രത്തിലെ വലിയ ഒരു അബദ്ധമായി മാറുന്നു. വിജാതീയ ബന്ധങ്ങളിലേക്ക് പോകുന്നതിൻ്റെ തിരിച്ചടികൾ മക്കബായരുടെ ഒന്നാം പുസ്‌തകത്തിൽ നമുക്ക് കാണാം. ശത്രുവിനെ നേരിടുന്നതിന് മറ്റൊരു ശത്രുവിൻ്റെ സഹായം തേടുന്നത് ഗുണകരമാവില്ല എന്ന് ഇതിലൂടെ വ്യക്തമാകുന്നു. ദൈവത്തിൻ്റെ മുൻപിൽ നിന്ന് നമുക്ക് ഒന്നും ഒളിക്കാനാകില്ല അവിടത്തെ മുൻപിൽ എല്ലാം അനാവൃതവും നഗ്നവുമാണ്; മനുഷ്യനെയല്ല യഥാർത്ഥത്തിൽ പാപം ചെയ്യുമ്പോൾ നമ്മൾ ഭയക്കേണ്ടത്, പാപം ആത്യന്തികമായി ആർക്കെതിരെയുള്ള വെല്ലുവിളിയാണോ ആ ദൈവത്തെ തന്നെയാണ് എന്ന് പ്രഭാഷകൻ മുന്നറിയിപ്പ് നല്‌കുന്നു. വിശുദ്ധമായ ഒരു ജീവിതം നയിക്കുന്നതിന് ദൈവഭയം എന്ന അടിസ്ഥാന ആത്മീയ ഭാവം നമുക്ക് ഉണ്ടാകേണ്ടതുണ്ട് എന്ന് ഡാനിയേൽ അച്ചൻ ഈ വചനഭാഗത്തെ മുൻനിർത്തി നമ്മെ ഓർമിപ്പിക്കുന്നു.
[1 മക്കബായർ 8, പ്രഭാഷകൻ 22-23, സുഭാഷിതങ്ങൾ 22:26-29]
BIY INDIA LINKS—
🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf
വിവേകത്തോടെ സംസാരിക്കേണ്ടത് എങ്ങനെയെന്നും യഥാർത്ഥമായ ജ്ഞാനം ദൈവഭയത്തിലാണ് അടങ്ങിയിട്ടുള്ളത് എന്നും പ്രഭാഷകനിൽ നാം വായിക്കുന്നു. മനുഷ്യൻ്റെ വേഷവും ചിരിയും നടപ്പും അവനെ സംബന്ധിച്ചവ വെളിപ്പെടുത്തും. ജ്ഞാനിയും ഭോഷനും തമ്മിലുള്ള വ്യത്യാസം ഇപ്രകാരമാണ് എന്ന് പ്രഭാഷകൻ പറയുന്നു: അറിവുള്ളവൻ ജ്ഞാനവചസ്സു കേൾക്കുമ്പോൾ അതിനെ പ്രകീർത്തിക്കുകയും അതിനോടു കൂട്ടിച്ചേർക്കുകയും ചെയ്യും. തന്നിഷ്ടക്കാരൻ അത് കേൾക്കുകയും അത് അവന് അനിഷ്ടമാവുകയും ചെയ്യുന്നു. വിശുദ്ധിയോടെ ജീവിക്കുക എന്നതാണ് ഒരു വിശ്വാസിയുടെ ജീവിതത്തിലെ ഏക ലക്ഷ്യവും ഏക പ്രാർത്ഥനയും എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[1 മക്കബായർ 7, പ്രഭാഷകൻ 19-21, സുഭാഷിതങ്ങൾ 22:22-25]
BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/