
ശിമയോൻ്റെ ജാമാതാവായിരുന്ന ടോളമി ചതിയിൽപ്പെടുത്തി ശിമയോനെയും രണ്ട് ആൺമക്കളെയും കൊന്നുകളയുന്നതും അവശേഷിക്കുന്ന മകൻ യോഹന്നാൻ, ദേശത്തിൻ്റെ ഭരണം ഏറ്റെടുക്കുന്നതുമാണ് 1മക്കബായരുടെ പുസ്തകത്തിൻ്റെ അവസാന അദ്ധ്യായത്തിൽ വിവരിക്കുന്നത്. പ്രഭാഷകൻ്റെ പുസ്തകത്തിൽ പ്രഭാഷകൻ എല്ലാ തൊഴിലിൻ്റെയും ശ്രേഷ്ഠത എടുത്തു പറയുകയാണ്. പ്രധാനമായും വൈദ്യനെ ബഹുമാനിക്കണമെന്നും കർത്താവാണ് അവനെ രൂപപ്പെടുത്തിയതെന്നും പറയുന്നു. അതുപോലെ മരിച്ചവരെ ഓർത്ത് വിലപിക്കുന്നതിനെ കുറിച്ചും, ദൈവവചനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവനാണ് കൂടുതൽ ബഹുമാന്യനെന്നും അവനുണ്ടാകുന്ന നന്മകളെക്കുറിച്ചും അതിൽ വിവരിക്കുന്നുണ്ട്. ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നടക്കുമ്പോൾ ഇതെന്താണ് ഇതെന്തുകൊണ്ടാണ് ഇതെന്തിനാണ് സംഭവിച്ചത് ?എന്തിനാണ് ദൈവം ഇത് അനുവദിച്ചത് ?എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം യഥാകാലം വെളിവാകുമെന്നും പൂർണമായും ദൈവത്തിൽ ആശ്രയിക്കുക എന്നുള്ളതാണ് നമുക്കേറ്റവും അനുകരണീയമായ മാർഗ്ഗമെന്നും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
[1 മക്കബായര്‍ 16, പ്രഭാഷകൻ 38-39, സുഭാഷിതങ്ങൾ 23:29-35]
BIY INDIA LINKS—
🔸Twitter: https://x.com/BiyIndia