ഒരുപാട് പ്രതീക്ഷകൾ ദൈവജനത്തിനായ് നൽകുന്ന വചന ഭാഗങ്ങളാണ് ജറെമിയാ ഇവിടെ നൽകുന്നത്. ദാനിയേലിൻ്റെ പുസ്തകത്തിൽ, വിഗ്രഹങ്ങൾക്ക് മുന്നിൽ ദൈവവിശ്വാസത്തെ തള്ളിപ്പറയാതെ നിന്ന ദാനിയേലിനെക്കുറിച്ചും ഇന്ന് നാം ശ്രവിക്കുന്നു. നമ്മുടെ വഴി അവസാനിക്കുന്നിടത്ത് ദൈവത്തിൻ്റെ വഴി ആരംഭിക്കും എന്നും എല്ലാ കാര്യങ്ങളും നമുക്ക് എതിരാകുമ്പോഴും, നമ്മുടെ വിശ്വാസം മറ്റുള്ളവർക്ക് പരിഹാസവിഷയം ആകുമ്പോഴും ദാനിയേലിനെപോലെ നമുക്ക് വിശ്വസ്തതയോടെ നിൽക്കാൻ കഴിയുമെങ്കിൽ, ദൈവം ഹബക്കുക്കിനെ അയച്ചതുപോലെ പറഞ്ഞാൽ വിശ്വസിക്കാനാവാത്ത പ്രവർത്തികൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത് കാണാൻ കഴിയും എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
[ജറെമിയാ 31, ദാനിയേൽ 14, സുഭാഷിതങ്ങൾ 16:21-24]
BIY INDIA LINKS—
🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf
പ്രത്യാശയുടെയും പ്രതീക്ഷയുടെയും എല്ലാം പുനരുദ്ധരിക്കുന്നതിൻ്റെയും മനോഹരമായ വചനങ്ങൾ ജറെമിയായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. യുഗാന്തത്തെ സംബന്ധിക്കുന്ന മനോഹരമായ പ്രവചനങ്ങളും, വിശ്വസ്തതയോടെ ജീവിച്ച സൂസന്ന എന്ന ഇസ്രായേൽ യുവതി ചതിയിൽ പെടുന്നതും, മറ്റാരും സഹായിക്കാനില്ലാത്ത നിമിഷത്തിൽ ദൈവത്തെ വിളിച്ച് പ്രാർത്ഥിക്കുകയും ദാനിയേൽ എന്ന ഒരു ബാലനിലൂടെ ദൈവം സഹായിക്കുന്നതും ദാനിയേലിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. ദൈവം ഒരിക്കലും എന്നെന്നേക്കുമായി ആരെയും സഹനങ്ങളിലൂടെ കടത്തിവിടില്ല. ഇപ്പോഴത്തെ സഹനങ്ങളിലേക്ക് നോക്കി മനസ്സ് പതറി, നിരാശപ്പെട്ട്, ദൈവത്തെ പഴിച്ച്, ദൈവമില്ല എന്നൊക്കെ പറഞ്ഞ് നമ്മൾ നമ്മുടെ ജീവിതത്തെ വിലയില്ലാത്തതാക്കി മാറ്റരുത് എന്ന് മനോഹരമായ വ്യാഖ്യാനം ഡാനിയേൽ അച്ചൻ നൽകുന്നു.
[ജറെമിയാ 30, ദാനിയേൽ12-13, സുഭാഷിതങ്ങൾ 16:17-20]
BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/
നബുക്കദ്‌നേസർരാജാവിൻ്റെ കീഴിലുള്ള ബാബിലോണിലെ പ്രവാസം എഴുപതു വർഷം ദീർഘിക്കുമെന്നും അതിനുശേഷം ദൈവം അവരെ തിരികെകൊണ്ടുവരുമെന്നും ജറെമിയായുടെ പുസ്‌തകത്തിൽ നാം വായിക്കുന്നു. പേർഷ്യാ രാജ്യത്തിൻ്റെ ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ദാനിയേലിന് വെളിപ്പെടുത്തപ്പെടുകയാണ് ദൈവം. ഏത് ദുരന്തത്തിലൂടെയാണ് നമ്മൾ പോകുന്നതെങ്കിലും അവിടെ നമ്മുടെ കൂടെ ദൈവത്തിൻ്റെ സാന്നിധ്യവും നിയന്ത്രണവുമുണ്ടെന്നും, നമ്മുടെ ദുഃഖത്തിലും സങ്കടത്തിലും സഹനങ്ങളിലും സന്തോഷങ്ങളിലുമെല്ലാം കൂടെയുള്ള ഒരു ദൈവത്തെ അറിയാനും ആരാധിക്കാനും കഴിഞ്ഞതിൻ്റെ ഭാഗ്യം ഓർത്ത് ദൈവത്തിന് നന്ദി പറയാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[ജറെമിയാ 28-29, ദാനിയേൽ 10-11, സുഭാഷിതങ്ങൾ 16:13-16]
BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam
ഷീലോയിലെ ആരാധനാലയം നശിപ്പിക്കപ്പെട്ടതുപോലെ ജറുസലേമിലെ സോളമൻ പണിത ദേവാലയവും നശിപ്പിക്കപ്പെടും എന്ന ജറെമിയായുടെ പ്രവചനവും, തങ്ങളുടെ പാപപരിഹാരവും, അനുതാപവും, സമ്പൂർണമല്ലാത്തതുകൊണ്ട്, ബാബിലോണിൽ നിന്നുള്ള മോചനം വൈകുന്നു എന്ന് മനസ്സിലാക്കുന്ന ദാനിയേൽ ജനത്തിനുവേണ്ടി പാപപരിഹാരം യാചിക്കുന്ന പ്രാർത്ഥനയാണ് ദാനിയേലിൻ്റെ പുസ്തകത്തിൽ ഇന്ന് നാം ശ്രവിക്കുന്നത്. മിശിഹാ വന്നു ജറുസലേം പുനരുദ്ധരിച്ച്, പാപങ്ങൾക്ക് പരിഹാരം ചെയ്ത് നീതി സ്ഥാപിക്കുമ്പോഴാണ് യഥാർത്ഥത്തിൽ പ്രവാസം അവസാനിക്കുന്നത് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[ജറെമിയാ 26-27, ദാനിയേൽ 8-9, സുഭാഷിതങ്ങൾ 16:9-12]
BIY INDIA LINKS—
🔸Instagram: https://www.instagram.com/biy.india/
പ്രവാസത്തിലേക്ക് പോയവരിൽ വിശ്വസ്തതയോടെ ദൈവത്തിലേക്ക് തിരിഞ്ഞവർ നല്ല അത്തിപ്പഴങ്ങൾപോലെ മടങ്ങിവരികയും എന്നാൽ, ദൈവം ഒരുക്കുന്ന ശിക്ഷണ വഴികളെ, ദൈവീകമായ രീതിയിൽ മനസ്സിലാക്കാതെ പ്രവാസത്തിലേക്ക് പോകുന്നവർ ചീഞ്ഞ അത്തിപ്പഴങ്ങൾ പോലെ നാമാവശേഷമാവുകയും ചെയ്യും എന്നുള്ള ജറെമിയാ കാണുന്ന ഒരു ദർശനം ജറെമിയായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. ദാനിയേലിനെ സിംഹകുഴിയിലേക്ക് എറിയുന്നതും ദൈവം മാലാഖയെ അയച്ച് രക്ഷിക്കുന്നതും, തൻ്റെ കിടക്കയിൽ വെച്ച് ദാനിയേലിനുണ്ടാകുന്ന നാലു മൃഗങ്ങളുടെ ദർശനവുമാണ് ദാനിയേലിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്. സുവിശേഷപ്രഘോഷണം വാക്കുകൾകൊണ്ട് സാധ്യമല്ലാതെ വരുന്ന ഒരു സന്ദർഭത്തിൽ ഏറ്റവും ശക്തമായ സുവിശേഷപ്രഘോഷണം ഒരു വ്യക്തിയുടെ ജീവിതം ആണ് എന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
[ ജറെമിയാ 24-25, ദാനിയേൽ 6-7, സുഭാഷിതങ്ങൾ 16:5-8]
BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/
വ്യാജപ്രവാചകന്മാരുടെ വിവിധ ലക്ഷണങ്ങളാണ് ജെറെമിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽ നാം കാണുന്നത്. ഹൃദയംകൊണ്ട് എപ്പോഴും ദൈവത്തോട് ചേർന്നുനിന്നാൽ മാത്രമേ ദൈവം അരുളിചെയ്യുന്നത് ജനത്തിന് പങ്കുവെച്ച് കൊടുക്കാൻ കഴിയൂ എന്ന ദൈവശുശ്രൂഷകർക്കുള്ള വലിയ ഒരു മുന്നറിയിപ്പ് ഈ വചനഭാഗത്തുണ്ട്. നെബുക്കദ്‌നേസർരാജാവിൻ്റെ സ്വപ്‌നവും അതിൻ്റെ വ്യാഖ്യാനവുമാണ് ദാനിയേലിൻ്റെ പുസ്‌തകത്തിൽ നാം വായിക്കുന്നത്.
[ജറെമിയാ 23, ദാനിയേൽ 4-5, സുഭാഷിതങ്ങൾ 16:1-4]
BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam
യൂദാരാജാക്കന്മാരായ യഹോയാക്കിമിൻ്റെയും സെദെക്കിയായുടെയും വരാൻ പോകുന്ന ദുർഗതിയെക്കുറിച്ച് ജറെമിയായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. ഒപ്പം, ദാനിയേലിൻ്റെ പുസ്തകത്തിൽ പ്രവാസത്തിലെത്തിയ ജനം കാണിക്കുന്ന വലിയൊരു വിശ്വസ്തതയുടെ സാക്ഷ്യം നമ്മൾ വായിക്കുന്നു. ഏത് ദുഃഖം നിറഞ്ഞ ദുരിതപൂർണമായ അനുഭവത്തിൽ നിന്നും ആ ആഘാതമേൽക്കാതെ പുറത്തുവരാൻ, ഒരിക്കലും വിഗ്രഹങ്ങളുടെ മുൻപിൽ ഞങ്ങൾ കുമ്പിടുകയില്ല എന്ന് പറഞ്ഞ് വിശ്വാസത്തോടെ നിവർന്ന് നിന്ന ദാനിയേലും കൂട്ടരും നമ്മുടെ ജീവിതത്തിൽ എപ്പോഴും എല്ലാ അനുഭവങ്ങളിലും ദൈവത്തെ ഏറ്റുപറയാനുള്ള വലിയൊരു മാതൃകയാണ്, ഒരു പാടമാണ് എന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
[ജറെമിയാ 22, ദാനിയേൽ 3, സുഭാഷിതങ്ങൾ 15:29-33]
BIY INDIA LINKS—
🔸Instagram: https://www.instagram.com/biy.india/
ജറെമിയായുടെ പുസ്തകത്തിൽ ജറുസലേമിൻ്റെ നാശത്തെക്കുറിച്ചുള്ള പ്രവചനവും, പിന്നീട് ദാനിയേലിൻ്റെ പുസ്തകത്തിൽ, പ്രവാസത്തിലും വിശ്വസ്തതയോടെ ജീവിച്ച മനുഷ്യരെക്കുറിച്ചും, ഇന്ന് നാം ശ്രവിക്കുന്നു. പൂർണമായി ദൈവത്തെ ആശ്രയിക്കാൻ, അവിടത്തെ കരങ്ങളിൽ ജീവിതം ചേർത്തുവയ്ക്കാൻ, ദാനിയേലിനെ പോലെയും, കൂട്ടുകാരെപ്പോലെയും ഏതു പ്രതികൂല സാഹചര്യത്തിലും, വിശ്വസ്തതയോടെ ജീവിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[ജറെമിയാ 20-21, ദാനിയേൽ 1-2, സുഭാഷിതങ്ങൾ 15:25-28]
BIY INDIA LINKS—
🔸Twitter: https://x.com/BiyIndia
കുശവൻ തൻ്റെ കരങ്ങൾ കൊണ്ട്, പരാജയപ്പെട്ട നമ്മെ മനോഹരമായ പാത്രങ്ങൾ ആക്കി രൂപാന്തരപ്പെടുത്തുമെന്നും, എന്നാൽ തെറ്റ് തിരുത്തി മടങ്ങി വരാൻ തയ്യാറാകാതിരുന്നാൽ സംഭവിക്കുന്ന അപായവും ആപത്തും ആണ്, ബൻഹിന്നോം താഴ്‌വരയിൽ വച്ച് ഉടച്ച് കളയുന്ന കലത്തിൻ്റെ ഉപമയിലൂടെ ജറെമിയാ വ്യക്തമാക്കുന്നത്. പിന്നീട് എസെക്കിയേലിൽ ദേവാലയ സംബന്ധിയായ പ്രവചനങ്ങളുടെ ഒരു ഉപസംഹാരമാണ് ഇന്ന് നാം ശ്രവിക്കുന്നത്. നമ്മൾ ഒരു മനുഷ്യൻ്റെയും ജീവിതത്തിൽ, കണ്ണുനീരിന് കാരണമാകരുതേയെന്നും, ക്രിസ്തുവിൽ നമ്മുടെ നഷ്ടപ്പെട്ട സ്വപ്നങ്ങൾ തിരിച്ചു കിട്ടും എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[ജറെമിയാ 18-19, എസെക്കിയേൽ 47-48, സുഭാഷിതങ്ങൾ 15:21-24]
BIY INDIA LINKS—
🔸Facebook: https://www.facebook.com/profile.php?id=61567061524479
ഒരു വ്യക്തി തന്നിൽതന്നെ ആശ്രയിക്കാതെ, ദൈവത്തിൽ ആശ്രയിക്കുന്നതിൻ്റെ പ്രാധാന്യം ജറെമിയാ പ്രവാചകൻ വ്യക്തമാക്കുന്നു.ദൈവത്തെ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയും, വന്ന വഴിയിലൂടെ മടങ്ങി പോകാൻ അനുവാദമില്ല എന്ന് എസെക്കിയേലിലൂടെ ദൈവമായ കർത്താവ് ഓർമിപ്പിക്കുകയും ചെയ്യുന്നു.നീർച്ചാലിന് അരികെ നട്ട വൃക്ഷം പോലെ ആയിരിക്കും, സ്വന്തം കഴിവിൽ ആശ്രയിക്കാതെ ദൈവത്തിൽ ആശ്രയിക്കുന്നവർ.നമ്മൾ ആത്മാവിൽ ആശ്രയിച്ച്, ദൈവത്തിൽ ആശ്രയിച്ച്,എന്നും എളിമയോടെ നിൽക്കാനുള്ള കൃപക്കായ് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[ജറെമിയാ 16-17, എസെക്കിയേൽ 45-46, സുഭാഷിതങ്ങൾ 15:17-20]
BIY INDIA LINKS—
🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf
ജനത്തിൻ്റെ തിന്മ, വർദ്ധിക്കുകയും മടങ്ങിവരാൻ അവർ മനസ്സ് കാണിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ, അവർക്കുമേൽ ആസന്നമാകുന്ന ദൈവത്തിൻ്റെ ക്രോധത്തെക്കുറിച്ചുളള ജറെമിയായുടെ പ്രവചനവും, പ്രവാസത്തിൽ ആയിരിക്കുന്ന ജനതയോടുള്ള എസെക്കിയേൽ പ്രവചനവുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. നമ്മുടെ സംസാരത്തിന് നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാൻ ഉള്ള കഴിവുണ്ട്. വിലകെട്ടത് പറയാതെ വിലയുള്ള കാര്യങ്ങൾ അധരങ്ങളിൽനിന്നു പുറപ്പെടുവിച്ചാൽ നമ്മൾ ദൈവത്തിൻ്റെ അധരം പോലെ ആകും എന്നും, അനുസരിക്കാൻ കൂട്ടാക്കാത്തപ്പോഴും ധിക്കാരം ഹൃദയത്തിൽ ആവർത്തിക്കുമ്പോഴും, മടങ്ങി വരാനുള്ള ആഹ്വാനം നല്കുന്ന പരിശുദ്ധ സാന്നിധ്യത്തെ മറക്കരുതെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[ജറെമിയാ 14-15, എസെക്കിയേൽ 43-44, സുഭാഷിതങ്ങൾ 15:13-16]
BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/
യൂദായുടെ അഹങ്കാരം വരുത്തി വെച്ച വിധിയും ദുരന്തവും ജറെമിയായുടെ പുസ്തകത്തിൽ നിന്ന് നാം ശ്രവിക്കുന്നു. നമ്മൾ ദൈവത്തോട് ചേർന്നു നിൽക്കുമ്പോഴാണ് നമ്മുടെ വിലയും, തനിമയും, നമ്മെക്കുറിച്ചുള്ള ദൈവപദ്ധതികളുമെല്ലാം മനസ്സിലാക്കുന്നതും നമ്മുടെ മഹത്വം തിരിച്ചറിയുന്നതും. അഹങ്കരിക്കാതിരിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം, ഓരോ ചെറിയ നന്മയ്ക്കും നേട്ടത്തിനും ഉൾപ്പെടെ, എല്ലാക്കാര്യങ്ങൾക്കും ദൈവത്തിന് മഹത്വം നൽകുക എന്നതാണെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[ജറെമിയാ 12-13, എസെക്കിയേൽ 41-42, സുഭാഷിതങ്ങൾ 15:9-12]
BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam
ദൈവമായ കർത്താവും വിഗ്രഹങ്ങളും തമ്മിലുള്ള അന്തരം ജറെമിയാ പ്രവാചകൻ വരച്ചുകാണിക്കുന്നു. ഭാവിദേവാലയത്തെക്കുറിച്ചുള്ള പ്രവചനം എസെക്കിയേലിൽ ഇന്ന് നാം ശ്രവിക്കുന്നു. രൂപാന്തരപ്പെടാതെ നമുക്ക് നിത്യതയിൽ അവകാശമില്ല. ആത്യന്തികമായി ജീവിതം നവീകരിക്കാൻ ആഗ്രഹിക്കാതെ, വിഗ്രഹങ്ങൾ നൽകുന്ന അനുഗ്രഹങ്ങളുടെ പിന്നാലെ യാത്ര ചെയ്യുന്നവർ എത്തിച്ചേരാൻ പോകുന്നത് നിത്യനാശത്തിലും നിത്യമരണത്തിലുമാണ്. സ്വയം നവീകരിക്കപ്പെടാനുള്ള കൃപയും അനുഗ്രഹവും പരിശുദ്ധാത്മാവിലൂടെ ഞങ്ങളിലേക്ക് വർഷിക്കണമേയെന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
[ജറെമിയാ 10-11, എസെക്കിയേൽ 40, സുഭാഷിതങ്ങൾ 15:5-8]
BIY INDIA LINKS—
🔸Instagram: https://www.instagram.com/biy.india/
യൂദായുടെ കാപട്യത്തെ കുറിച്ചുള്ള കർത്താവിൻ്റെ അരുളപ്പാടുകളാണ് ജറെമിയായുടെ പുസ്തകത്തിൽ പറയുന്നത്.ഇസ്രായേല്യരിലൂടെ മറ്റു ജനതകളുടെ മുമ്പിൽ ഞാനെൻ്റെ വിശുദ്ധി വെളിപ്പെടുത്തും എന്നുള്ള കർത്താവിൻ്റെ അരുളപ്പാടാണ് എസെക്കിയേലിൽ നാം കാണുന്നത്. ജ്ഞാനത്തിലോ കായികശക്തിയിലോ ധനത്തിലോ സ്ഥാനമാനങ്ങളിലോ അഹങ്കരിക്കാതെ ദൈവമായ കർത്താവിനെ കുറിച്ചുള്ള അറിവിലും കർത്താവിലും ആനന്ദിക്കാൻ അഭിമാനിക്കാൻ ഡാനിയേൽ അച്ചൻ ആഹ്വാനം ചെയ്യുന്നു.
[ജറെമിയാ 9, എസെക്കിയേൽ 39, സുഭാഷിതങ്ങൾ 15:1-4]
BIY INDIA LINKS—
🔸Twitter: https://x.com/BiyIndia
ജറെമിയാ പ്രവാചകനിലൂടെ വീഴുന്നവൻ എഴുന്നേൽക്കും,പോകുന്നവൻ മടങ്ങിവരും, എന്നാൽ യൂദാ മടങ്ങിവരാൻ വിസമ്മതിക്കുന്നതിനെക്കുറിച്ചും, എസെക്കിയേലിൽ അസ്ഥികളുടെ താഴ്വരയിൽ പ്രവാചകൻ വരണ്ട അസ്ഥികളോട് പ്രവചിക്കുന്നതും ഇന്ന് നാം ശ്രവിക്കുന്നു. വീഴ്ചകൾ സ്വാഭാവികമാണ്. എന്നാൽ വീണിടത്തു കിടക്കാതെ, നമ്മളെ വീണ്ടും ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാൻ കാത്തിരിക്കുന്ന, കർത്താവിൻ്റെ കരുണാർദ്രമായ ഹൃദയത്തെ, കാണാതെപോകരുതെന്നും, വരണ്ട അനുഭവങ്ങളിൽ വചനത്തിൻ്റെ ശക്തിയും ആത്മാവിൻ്റെ കാറ്റും വീശാൻ കർത്താവിനോട് പ്രർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
[ജറെമിയാ 8, എസെക്കിയേൽ 37-38, സുഭാഷിതങ്ങൾ 14:33-35]
BIY INDIA LINKS—
🔸Facebook: https://www.facebook.com/profile.php?id=61567061524479
ദേവാലയത്തിൽ നടക്കുന്ന അനാചാരങ്ങളെകുറിച്ചുള്ള പ്രവചനങ്ങൾ ജറെമിയായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. ഇസ്രായേലിൻ്റെ പുനരുദ്ധാരണത്തെക്കുറിച്ചുള്ള പ്രത്യാശയും പ്രതീക്ഷയും നൽകുന്ന വചനഭാഗങ്ങളാണ് എസെക്കിയേലിൽ നാം കാണുന്നത്. ക്രിസ്‌തുവിൻ്റെ സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെടുക എന്നതായിരിക്കണം നമ്മുടെ പ്രവർത്തികളുടെയും സകല ആരാധനാ അനുഷ്‌ഠാനങ്ങളുടെയും ആത്യന്തികമായ ലക്ഷ്യം എന്നും ദൈവത്തിൻ്റെ അരുളപ്പാടുകൾ വരാൻപോകുന്ന ദുരന്തങ്ങൾക്ക് മുന്നേയുള്ള മുന്നറിയിപ്പുകളായി കണ്ട് അതിൻ്റെ ഗൗരവത്തോടെ സ്വീകരിക്കാൻ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
[ജറെമിയ 7, എസെക്കിയേൽ 36, സുഭാഷിതങ്ങൾ 14:29-32]
BIY INDIA LINKS—
🔸Official Bible in a Year 🔸മലയാളം 🔸Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
നിയമങ്ങൾ തിരസ്ക്കരിച്ച ജറുസലേമിനോട് ശിക്ഷണവിധേയയാവാൻ ദൈവം ആവശ്യപ്പെടുന്നതാണ് ജറെമിയായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. ഇസ്രായേലിൻ്റെ ഇടയന്മാർക്കെതിരെയുള്ള കർത്താവിൻ്റെ ആരോപണവും, കർത്താവ് ഇടയനായി വരുമെന്നുമുള്ള പ്രവചനവുമാണ് എസെക്കിയേലിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്. ഈ കാലഘട്ടത്തിൻ്റെ പ്രതികൂലങ്ങളെ നേരിടാൻ നമ്മെ ശക്തരാക്കുന്ന നല്ല ഇടയൻമാർക്കു വേണ്ടി, നല്ല നേതൃത്വത്തിനു വേണ്ടി നമ്മൾ ഹൃദയം നൊന്ത് പ്രാർത്ഥിക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.
[ജറെമിയ 6, എസെക്കിയേൽ 34-35, സുഭാഷിതങ്ങൾ 14:25-28]
BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/
മടങ്ങി വരാൻ വിസമ്മതിക്കുന്ന ഒരു ജനതയെക്കുറിച്ച് ജറെമിയാ പ്രവാചകനും,ഇങ്ങനെ മറുതലിക്കുന്ന ആ ജനത്തിന്റെ മുൻപിൽ നഗരം തകർന്നുവീഴുന്നത് എസെക്കിയേലിലും നാം ശ്രവിക്കുന്നു. മടങ്ങി വരാൻ വിസമ്മതിക്കുന്ന ഒരു ജനതയ്ക്കാണ് സഹനങ്ങൾ ദൈവം അയയ്ക്കുന്നത്.അഹങ്കാരം പോലെ തന്നെ, ദൈവം വെറുക്കുന്ന ഒരു സ്വഭാവമാണ് കാപട്യം എന്നും ഒരാളോടെങ്കിലും യേശുവിനെക്കുറിച്ച് പറയാനുള്ള ഒരു ബാധ്യത ഒരു ദൈവ മകൻ്റെ ദൈവമകളുടെ ജീവിതത്തിലുണ്ട് എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
[ജറെമിയാ 5, എസെക്കിയേൽ 33, സുഭാഷിതങ്ങൾ 14:21-24]
BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam
അനുതാപത്തിലേക്കോ മാനസാന്തരത്തിലേക്കോ മടങ്ങിവരാൻ തയ്യാറാകാത്ത ജെറുസലേമിനോട് തൻ്റെ ഹൃദയത്തിലെ വേദനയും ദുഃഖവും ജറെമിയാ പ്രവാചകൻ തുറന്നുകാട്ടുകയാണ്. ദൈവത്തിൻ്റെ ആസന്നമായ ശിക്ഷാവിധിയെകുറിച്ചുള്ള ചിന്ത പ്രവാചകനെ അസ്വസ്ഥനാക്കുന്നു. ഈജിപ്‌തിലെ രാജാവിനെതിരെയും ജനങ്ങൾക്കെതിരെയും എസെക്കിയേൽ പ്രവാചകൻ സംസാരിക്കുന്നു. നിരന്തരമായി ദൈവാത്മാവിനാൽ നവീകരിക്കപ്പെട്ട് ദൈവത്തിലേക്ക് മടങ്ങിവന്ന് മാനസാന്തരത്തിൻ്റെ ഫലം പുറപ്പെടുവിക്കാനുള്ള ഒരു ആഹ്വാനമാണ് ഡാനിയേലച്ചൻ നമുക്ക് നൽകുന്നത്.
[ജറെമിയാ 4, എസെക്കിയേൽ 31-32, സുഭാഷിതങ്ങൾ 14:17-20]
BIY INDIA LINKS—
🔸Instagram: https://www.instagram.com/biy.india/
ഇസ്രായേൽ മടങ്ങിവരാനായി കൊതിക്കുന്ന ദൈവത്തെയാണ് ജറെമിയാ പ്രവചനത്തിൽ നാം കാണുന്നത്. ഈജിപ്‌തിന് ലഭിക്കാൻ പോകുന്ന ശിക്ഷയെപ്പറ്റിയാണ് എസെക്കിയേൽ പ്രവാചകൻ വിവരിക്കുന്നത്. ദൈവത്തെ നമ്മുടെ രാജാവായി അംഗീകരിക്കുകയും നമ്മുടെ ജീവിതത്തിൻ്റെ സമ്പൂർണമായ നിയന്ത്രണം ദൈവത്തിന് ഏൽപിച്ച് കൊടുക്കുകയും ചെയ്‌താൽ ജീവിതം മുഴുവൻ അവിടുത്തെ നിയന്ത്രണത്തിൽ മനോഹരമായി മുന്നോട്ടു പോകുന്നത് കാണാൻ കഴിയും. ചരിത്രത്തിൻ്റെ അതിനാഥൻ ദൈവമാണ് എന്ന യാഥാർഥ്യം മനസ്സിലാക്കി ഇടയൻ്റെ പിന്നാലെ യാത്ര ചെയ്യുന്ന ആടുകളായി മാറാനുള്ള ആഹ്വാനം ഡാനിയേൽ അച്ചൻ നൽകുന്നു.
[ജറെമിയാ 3, എസെക്കിയേൽ 29 -30, സുഭാഷിതങ്ങൾ 14:13-16]
BIY INDIA LINKS—
Twitter: https://x.com/BiyIndia