
ഗ്രീക്കുകാരെ എതിരിടുന്നതിന് ഒരു സഹായമാകുമെന്ന് കരുതി യൂദാസ്, പ്രബലശക്തിയായിരുന്ന റോമുമായി ചെയ്‌ത ഉടമ്പടി ഇസ്രായേലിൻ്റെ ചരിത്രത്തിലെ വലിയ ഒരു അബദ്ധമായി മാറുന്നു. വിജാതീയ ബന്ധങ്ങളിലേക്ക് പോകുന്നതിൻ്റെ തിരിച്ചടികൾ മക്കബായരുടെ ഒന്നാം പുസ്‌തകത്തിൽ നമുക്ക് കാണാം. ശത്രുവിനെ നേരിടുന്നതിന് മറ്റൊരു ശത്രുവിൻ്റെ സഹായം തേടുന്നത് ഗുണകരമാവില്ല എന്ന് ഇതിലൂടെ വ്യക്തമാകുന്നു. ദൈവത്തിൻ്റെ മുൻപിൽ നിന്ന് നമുക്ക് ഒന്നും ഒളിക്കാനാകില്ല അവിടത്തെ മുൻപിൽ എല്ലാം അനാവൃതവും നഗ്നവുമാണ്; മനുഷ്യനെയല്ല യഥാർത്ഥത്തിൽ പാപം ചെയ്യുമ്പോൾ നമ്മൾ ഭയക്കേണ്ടത്, പാപം ആത്യന്തികമായി ആർക്കെതിരെയുള്ള വെല്ലുവിളിയാണോ ആ ദൈവത്തെ തന്നെയാണ് എന്ന് പ്രഭാഷകൻ മുന്നറിയിപ്പ് നല്‌കുന്നു. വിശുദ്ധമായ ഒരു ജീവിതം നയിക്കുന്നതിന് ദൈവഭയം എന്ന അടിസ്ഥാന ആത്മീയ ഭാവം നമുക്ക് ഉണ്ടാകേണ്ടതുണ്ട് എന്ന് ഡാനിയേൽ അച്ചൻ ഈ വചനഭാഗത്തെ മുൻനിർത്തി നമ്മെ ഓർമിപ്പിക്കുന്നു.
[1 മക്കബായർ 8, പ്രഭാഷകൻ 22-23, സുഭാഷിതങ്ങൾ 22:26-29]
BIY INDIA LINKS—
🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf