വളർച്ചയിലേക്കുള്ള വഴിയിൽ തടസ്സമായതൊക്കെ തട്ടിത്തൊഴിച്ച്, ഇടക്ക് ഇടറിവീണ്, വീണ്ടും എഴുന്നേറ്റ് ആ രാഷ്ട്രീയജീവിതം പതിറ്റാണ്ടുകളോളം കേരളത്തിൽ സജീവ ചർച്ചയായി നിലകൊണ്ടു. ഗ്രൂപ്പിസം കൊടികുത്തി വാണപ്പോൾ അതിന്റെ നേട്ടവും കോട്ടവും കരുണാകരൻ ഒന്നിച്ചനുഭവിച്ചു
മദ്രാസ് രാജാജി ഹാളിൽ തുടങ്ങി ഇങ്ങ് മലപ്പുറം പാണക്കാട് കൊടപ്പനക്കൽ കുടുംബത്തിൽ കേന്ദ്രീകരിക്കപ്പെട്ട, ഹിന്ദുത്വ സംഘടനകൾക്ക് പോലും തള്ളിക്കളയാൻ കഴിയാത്ത മുസ്ലിം രാഷ്ട്രീയം പറയുന്ന സംഘടന. ഇതാണാ പാർട്ടി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്.
ഇലക്ഷൻ രാഷ്ട്രീയത്തിനപ്പുറം ഏതു പ്രതിസന്ധിയിലും ഒരു സംഘടനയെ കൈകാര്യം ചെയ്യാൻ കഴിവുള്ള, എന്തിനെയും നേരിടുന്ന, തോൽവിയിൽ പതറാതെ, വിജയിക്കാനുള്ള അവസരം വരുന്നതുവരെ കരുതലോടെ ഇരിക്കുന്ന, കൗശലക്കാരനായ രാഷ്ട്രീയക്കാരൻ, ഡി.കെ ശിവകുമാർ.
നീതിയും മനുഷ്യത്വവുമാണ് സഭയുടെ ഉത്തരവാദിത്വം. പുരോഹിതർക്കു ലഭിക്കുന്ന ഒരു സ്പിരിച്വൽ അതോറിറ്റിയുണ്ട് അത് ദുരുപയോഗം ചെയ്യരുത്. കേരളത്തിലെ എല്ലാ ക്രൈസ്തവരും റബ്ബർ ഉള്ളവരല്ല. നിന്റെ അയൽക്കാരൻ ഹിന്ദുവാണോ മുസ്ലിമാണോ എന്ന് ചോദിക്കേണ്ട, നിന്റെ അയൽക്കാരൻ മനുഷ്യനാണ്. ദ ക്യു റൈറ്റ് അവറിൽ ഫാദർ പോൾ തേലക്കാട്ട്
നമ്മുടെ കുടുംബങ്ങളും അച്ഛനമ്മമാരും ഉപദ്രവങ്ങളാണ്. ജാതിവിവേചനം അനുഭവിച്ചിരുന്ന ഒരു ജനതയെ ലിംഗവിവേചനം കൂടി പഠിപ്പിക്കുകയാണ് നമ്മുടെ സ്കൂളുകൾ ചെയ്തത്. ദ ക്യു റൈറ്റ് അവറിൽ മൈത്രേയൻ.
It is true that we have revenue deficit. But translating it like, we have to borrow money to give Salary. above seventy percentage of our budget is our revenue income.
പുതിയ മാധ്യമങ്ങൾക്കിണങ്ങുന്നത് കവിതകൾ. മനപ്പൂർവ്വം മാറ്റി നിർത്തി. സാഹിത്യ അക്കാദമിൽ ഞാൻ ഇരിക്കുന്നത് ഒരു ക്ലാർക്ക് പോസ്റ്റിലല്ലല്ലോ. ഒരു അധികാര സ്ഥാപനത്തിൽ ഇരിക്കുമ്പോൾ ഒരു ആവി എന്ന രീതിയിൽ നമ്മുടെ സ്വത്വം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
എങ്ങനെയാണ് പതിറ്റാണ്ടുകൾ കഴിഞ്ഞാലും ഉണങ്ങാത്ത മുറിവുകൾ സംഘ്പരിവാറുകാരുടെ മനസ്സിൽ ഉണ്ടാക്കാൻ നെഹ്‌റുവിന് കഴിഞ്ഞത്? അതിന്റെ അടിസ്ഥാനം നെഹ്രുവിന്റെ ദേശീയതയാണ്. അങ്ങനെ തുടരുന്ന ഒന്നല്ല സംഘപരിവാറിന് ചരിത്രം. അവരെ സംബന്ധിച്ച് ഇന്ത്യയുടെ ചരിത്രം ഹിന്ദുത്വത്തിന്റെ ചരിത്രം മാത്രമാണ്.
അടിയന്തരാവസ്ഥയുടെ മുറിപ്പാടുകളിൽ വെറുക്കപ്പെട്ടവളായി മാറിയ കാലത്തായിരുന്നു ആനപ്പുറത്ത് കയറി ഇന്ദിര ആ യാത്രക്ക് പുറപ്പെട്ടത്. എല്ലാ എതിർപ്പുകളെയും ആ ഒറ്റയാത്രയിലൂടെ ഇന്ദിര ഇല്ലാതാക്കി. ചതുപ്പുകൾ താണ്ടി അന്ന് ഇന്ദിര ചെന്നെത്തിയത് ബെൽച്ചിയെന്ന കുഗ്രാമത്തിലേക്ക് മാത്രമല്ല, ഇന്ത്യയുടെ ഹൃദയത്തിലേക്ക് കൂടിയായിരുന്നു
രാഹുൽ ഗാന്ധിയെ അത്ര എളുപ്പത്തിൽ പൂട്ടാൻ ബിജെപിക്ക് കഴിയുമോ. പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി രാഹുലിന് വേണ്ടി മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങുമ്പോൾ രാഹുലിനെതിരായ നടപടി ബിജെപിക്ക് തന്നെ വെല്ലുവിളിയാകുമോ.
നരേന്ദ്ര മോഡിക്കെതിരെ ഡൽഹിയിൽ ആയിരക്കണക്കിന് പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. 'മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്നായിരുന്നു പോസ്റ്ററിലുള്ളത്. നൂറിലേറെ പേർക്കെതിരെ പോസ്റ്റർ പതിച്ചതിന് കേസ് എടുക്കുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പോസ്റ്റർ പതിക്കാൻ അനുവാദമില്ലാത്ത രാജ്യത്തെ ജനാധിപത്യത്തെ കുറിച്ചാണ് ടു ദ പോയന്റ് ചർച്ച ചെയ്യുന്നത്.
സംസ്ഥാനത്ത് മരുന്ന് ക്ഷാമമുണ്ടോ?, മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുമെന്ന പ്രചരണത്തിന് പിന്നില്‍, ഫോണില്‍ കിട്ടില്ലെന്ന വിമര്‍ശനം, പേ വിഷ വാക്‌സിനും വിവാദവും. ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പറയാനുള്ളത്. ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം.
എല്ലുനുറുങ്ങുന്ന പഞ്ചുകളുടെ വേഗത കൊണ്ട് ലോകം കീഴടക്കിയ ബോക്സർ. ഇടിക്കൂട്ടിനകത്ത് കൈക്കരുത്തും വേഗതയും കൊണ്ടും, പുറത്ത് നിലപാട് കൊണ്ടും ധീരത കൊണ്ടും കായിക ലോകത്തെ തന്റെ ആരാധക വൃന്ദമാക്കി മാറ്റിയ പ്രതിഭ. യുദ്ധവിരുദ്ധ നിലപാടിലൂടെ അമേരിക്കയെ വെല്ലുവിളിച്ച, ഗ്രേറ്റസ്റ്റ് ഓഫ് ഓൾടൈം മുഹമ്മദ് അലി.
താൻ കളിച്ചിരുന്ന കാലത്തെ ബ്രസീലിയൻ കാൽപന്തിന്റെ സുവർണ്ണകാലമെന്ന് അടയാളപ്പെടുത്തിയാണ് റൊണാൾഡീഞ്ഞോ കളം വിട്ടത്. കളിയവസാനിപ്പിച്ച് കാലങ്ങൾക്കിപ്പുറമിന്നും ലോക ഫുട്ബോൾ ആരാധകരുടെ ഹൃദയങ്ങളിൽ അയാൾ നിറപുഞ്ചിരിയുമായി നിറഞ്ഞുനിൽക്കുന്നു.
ആരായിരുന്നു ബോബ് മാർലി. മുപ്പത്താറ് വർഷങ്ങൾ മാത്രം ഈ ഭൂമുഖത്തുണ്ടായിരുന്ന ഒരാൾ എങ്ങനെയാണ് ഇത്രമേൽ അനശ്വരനായി മാറിയത്. മരിച്ച് നാല് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സ്വാതന്ത്ര്യത്തിനായി, അവകാശങ്ങൾക്കായി പോരാടുന്ന മനുഷ്യരുടെ അടയാളമായി അയാൾ നിലകൊള്ളുന്നത് എങ്ങനെയാണ്.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഹർഷത് മേത്ത എന്ന ഗുജറാത്തുകാരൻ ഓഹരിവിപണിയിൽ നടത്തിയ തട്ടിപ്പ് ഇന്ത്യൻ സാമ്പത്തിക മേഖലക്ക് ഏൽപ്പിച്ച ആഘാതങ്ങൾക്ക് സമാനതകളില്ല. ഞൊടിയിടയിലായിരുന്നു ഒരു മാസശമ്പളക്കാരനിൽ നിന്ന് സ്റ്റോക്ക് മാർക്കറ്റ് കിങ്ങിലേക്കുള്ള അയാളുടെ വളർച്ച. ആ തട്ടിപ്പിന് അയാൾ കണ്ടെത്തിയ വഴികൾ ഞെട്ടിക്കുന്നതായിരുന്നു
സ്വവർഗ വിവാഹം ഇന്ത്യൻ കുടുംബ വ്യവസ്ഥിതിയെ തകർക്കുന്നതാണെന്നും ആയതിനാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും കേന്ദ്രം പറയുന്നത് ഇത് ആദ്യമായല്ല. ആരെയാണ് കേന്ദ്രം ഭയക്കുന്നത്?. ടു ദ പോയിന്റിൽ ഇന്ന് ചർച്ച ചെയ്യുന്നത് ഈ വിഷയമാണ്
ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തത്തിൽ നിന്നുയർന്ന വിഷപ്പുകയിൽ ശ്വാസംമുട്ടി ജനങ്ങൾ കൊച്ചി നഗരം വിടുകയാണ്. വിഷയത്തെ നിസാരവത്കരിച്ച് കയ്യൊഴിയുകയാണ് കൊച്ചി മേയർ. ഗുരുതര പ്രശ്നമല്ലെന്നാണ് മന്ത്രി എം.ബി രാജേഷ് പറഞ്ഞത്. ഇനി അധികാരികൾ കണ്ണുതുറക്കാൻ ആരെങ്കിലും ശ്വാസംമുട്ടി മരിക്കേണ്ടിവരുമോ.
അശാസ്ത്രീയമായ ലിംഗമാറ്റ ശസ്ത്രക്രിയ ഇന്നും നടക്കുന്നുണ്ട്. ഏഴ് വർഷം മുമ്പ് ബാംഗ്ലൂരിൽ വെച്ച് അങ്ങനെ ചെയ്ത സർജറിയുടെ വേദനയാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്. ചിലവ് കുറവായത് കൊണ്ട് ഇപ്പോഴും കേരളത്തിൽ നിന്ന് ആളുകൾ തീർത്തും അശാസ്ത്രീയമായ ഇത്തരം സർജറികൾക്ക് വിധേയരാകുന്നുണ്ട്. ദ ക്യു റൈറ്റ് അവറിൽ കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ മാധ്യമപ്രവർത്തക ഹെയ്ദി സാദിയ.
ജേർണലിസ്റ്റാകണമെന്ന ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. അപ്രതീക്ഷിതമായാണ് ഓട്ടോമൊബൈൽ മേഖലയിലേക്ക് എത്തുന്നത്. പതിനഞ്ചോളം പുസ്തകങ്ങളെഴുതി. സാഹിത്യ അക്കാദമി അവാർഡ് കിട്ടി. പക്ഷേ എല്ലാവർക്കും അറിയുന്നത് യൂട്യൂബിൽ കണ്ടിട്ടാണ്. ദ ക്യു റൈറ്റ് അവറിൽ ഓട്ടോ മൊബൈൽ ജേർണലിസ്റ്റ് ബൈജു എൻ നായർ