
അടിയന്തരാവസ്ഥയുടെ മുറിപ്പാടുകളിൽ വെറുക്കപ്പെട്ടവളായി മാറിയ കാലത്തായിരുന്നു ആനപ്പുറത്ത് കയറി ഇന്ദിര ആ യാത്രക്ക് പുറപ്പെട്ടത്. എല്ലാ എതിർപ്പുകളെയും ആ ഒറ്റയാത്രയിലൂടെ ഇന്ദിര ഇല്ലാതാക്കി. ചതുപ്പുകൾ താണ്ടി അന്ന് ഇന്ദിര ചെന്നെത്തിയത് ബെൽച്ചിയെന്ന കുഗ്രാമത്തിലേക്ക് മാത്രമല്ല, ഇന്ത്യയുടെ ഹൃദയത്തിലേക്ക് കൂടിയായിരുന്നു