ഊരും പേരും എന്ന ഈ പോഡ്കാസ്റ്റിൽ നമ്മൾ പല സ്ഥലങ്ങളുടെ പേര് ഇതിനു മുമ്പ് ചർച്ചചെയ്തിട്ടുണ്ട്. പക്ഷെ ഇതാദ്യമായിട്ടാണ് ഇത്ര അധികം പേരുകൾ ഭൂതകാലത്തിൽ ഉണ്ടായിരുന്ന ഒരു സ്ഥലത്തെ നമ്മൾ വിഷയമാക്കുന്നത്. പൗരാണിക കാലത്ത്, ലോകത്തെ തന്നെ ഏറ്റവും വലിയ വാണിജ്യതുറമുഖമെന്ന് പറയപ്പെടുന്ന സ്ഥലമാണ് മുസിരിസ്. അതായിത് ഇന്നത്തെ കൊടുങ്ങല്ലൂർ. റോമാക്കാർ, യവനക്കാർ തുടങ്ങിയവർ ആദ്യമായി തെക്കൻ ഏഷ്യൻ ഭൂഖണ്ഡവുമായി കച്ചവടബന്ധം സ്ഥാപിച്ചത് മുസിരിസുമായിട്ടാണ് എന്ന് കരുതപ്പെടുന്നു.
ആലപ്പുഴ ജില്ലയിലെ പുരാതനമായ ഒരു പട്ടണമാണ് കായംകുളം. 'കേരളത്തിന്റെ റോബിൻ ഹുഡ്' എന്നറിയപ്പെടുന്ന കായംകുളം കൊച്ചുണ്ണിയുടെ ജന്മസ്ഥലമാണ് ഇവിടം. പഴയ ഓടനാട് കരദേശം എന്നറിയപ്പെട്ടിരുന്ന പ്രദേശത്തിന്റെ തലസ്ഥാനമായിരുന്നു കായംകുളം. സ്ഥല പേരിന് പിന്നിലെ കഥകളും ചരിത്രവും തേടിയുള്ള ഊരും പേരും എന്ന യാത്രയിൽ ഇന്ന് നമുക്ക് കായംകുളത്തെ പരിചയപ്പെടാം.
പ്രാചീന നാടന്‍ കലാരൂപങ്ങളായ കാളവേല, തെയ്യം, തിറ, മൗത്തളപ്പാട്ട്, കോല്‍ക്കളി, ഒപ്പന, ദഫ്മുട്ട്, പുള്ളുവന്‍പാട്ട്, പാണന്‍പാട്ട് എന്നിവ പൊന്നാനിയില്‍ ഇപ്പോഴും സജീവമാണ്. സാമൂതിരിയുടെ രണ്ടാം ആസ്ഥാനം, അക്കാലത്തെ സാമൂതിരിയുടെ നേവി ഹെഡ് ക്വാട്ടേഴ്സ്, കുഞ്ഞാലി മരക്കാരുടെ തട്ടകം, ഭാരതത്തില്‍ ആദ്യമായി അധിനിവേശ പോരാട്ടത്തിന് ആഹ്വാനം നല്‍കിയ ദേശം തുടങ്ങിയവയാണ് പൊന്നാനിയെ കുറിച്ചുള്ള മറ്റു വിശേഷണങ്ങൾ.
സ്ഥല പേരിന് പിന്നിലെ കഥകളും ചരിത്രവും തേടിയുള്ള നമ്മുടെ യാത്രയിൽ ഇന്ന് മാടായി എന്ന ഗ്രാമത്തെ പരിചയപെടാം. നാടോടി വഴക്കങ്ങളുടെ നിരവധി കഥകള്‍ പുതിയ തലമുറക്ക് പറഞ്ഞു കൊടുക്കാന്‍ കഴിവുള്ളൊരു സ്ഥലമാണ് കണ്ണൂര്‍ ജില്ലയിലുള്ള മാടായി. ചരിത്രപരമായും സാംസ്‌കാരികപരമായും നിരവധിവസ്തുതകളും മിത്തുകളും നിറഞ്ഞു നിക്കുന്നൊരു സ്ഥലമാണ് ഇവിടം.
സ്ഥല പേരിന് പിന്നിലെ കഥകളും ചരിത്രവും തേടിയുള്ള നമ്മുടെ യാത്ര തുടരുകയാണ്. കഴിഞ്ഞ തവണ പച്ചപ്പും കുളിരും പിന്നെ അടിപൊളി കാറ്റുമുള്ള രാമക്കൽമേടിലേക്കാണ് നമ്മൾ പോയത്. വർണന അവിടെ നിൽക്കട്ടെ...തമിഴിൽ 'രാമം' എന്നു പറഞ്ഞാൽ കുരങ്ങാണെന്ന കാര്യം നിങ്ങൾക്ക് അറിയാവോ? ഇല്ലെങ്കിൽ ആ എപ്പിസോഡ് കേൾക്കാൻ മറക്കേണ്ട. ഇനിയിപ്പോൾ അറിയാമെങ്കിലും കേട്ടോളൂ. വേറെയും കഥകളോക്കെ ഒരുപ്പാടുണ്ട്... അപ്പോൾ ഇത്തവണ നമ്മക്ക് കുട്ടനാട്ടിലേക്ക് പോകാം.
രാമം എന്നാണ് കുരങ്ങന്മാരെ തമിഴില്‍ പറയാറുള്ളത് എന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? മിത്തുകള്‍ക്ക് അപ്പുറമുള്ള പേരിന്റെ പൊരുള്‍ കേൾക്കാം.
നമുക്ക് ഊഹിക്കാന്‍ പോലും പറ്റാത്ത ഒരു കാലത്ത്, ഊഹിക്കാന്‍ പോലും പറ്റാത്ത ഒരു സ്ഥലത്ത്, അവിടെ നടന്ന സംഭവവുമായി ബന്ധപ്പെടുത്തി ഒരു നാടിന് പേര് വന്ന കഥ കേൾക്കാം.