
ഊരും പേരും എന്ന ഈ പോഡ്കാസ്റ്റിൽ നമ്മൾ പല സ്ഥലങ്ങളുടെ പേര് ഇതിനു മുമ്പ് ചർച്ചചെയ്തിട്ടുണ്ട്. പക്ഷെ ഇതാദ്യമായിട്ടാണ് ഇത്ര അധികം പേരുകൾ ഭൂതകാലത്തിൽ ഉണ്ടായിരുന്ന ഒരു സ്ഥലത്തെ നമ്മൾ വിഷയമാക്കുന്നത്. പൗരാണിക കാലത്ത്, ലോകത്തെ തന്നെ ഏറ്റവും വലിയ വാണിജ്യതുറമുഖമെന്ന് പറയപ്പെടുന്ന സ്ഥലമാണ് മുസിരിസ്. അതായിത് ഇന്നത്തെ കൊടുങ്ങല്ലൂർ. റോമാക്കാർ, യവനക്കാർ തുടങ്ങിയവർ ആദ്യമായി തെക്കൻ ഏഷ്യൻ ഭൂഖണ്ഡവുമായി കച്ചവടബന്ധം സ്ഥാപിച്ചത് മുസിരിസുമായിട്ടാണ് എന്ന് കരുതപ്പെടുന്നു.