ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ജെ.ഡി.യു-ബി.ജെ.പി മുന്നണി എക്സിറ്റ് പോൾ പ്രവചനങ്ങളെ കവച്ചുവെക്കുന്ന വിജയം നേടിയത് വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ലോക പട്ടിണിപ്പട്ടികയിൽ രാജ്യം ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും എത്രയോ പിറകിലാകാൻ കാരണമെന്ത് എന്ന ഗൗരവതരമായ ചോദ്യത്തിന് ഉത്തരം കണ്ടേതീരൂ എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
‘തിന്മയുടെ അച്ചുതണ്ടാ’യി യു.എസ് വ്യവഹരിച്ചുപോന്ന നാലു രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ നാലാമതായിരുന്ന സിറിയയുടെ സാരഥിയെയാണ് കഴിഞ്ഞ ദിവസം ട്രംപ് ഹൃദ്യമായി സ്വീകരിച്ചത്
ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ
എന്നീ ഭൗമമേഖലയിലെ സമാധാന പ്രക്രിയ
വിജയിക്കുക എന്നതുമാത്രമാണ് ഭീകരാക്രമണങ്ങൾ
ശാശ്വതമായി പരിഹരിക്കാനുള്ള പോംവഴി
കേരളത്തിന്റെ ആരോഗ്യ മാതൃകയെ തന്നെ ചോദ്യമുനയിൽ നിർത്തുന്ന വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്നു കേൾക്കുന്നത്. അതിൽ ഏറ്റവും ഒടുവിലത്തെ സംഭവമായിരുന്നു പ്രസവാനന്തരം അണുബാധയെ തുടർന്ന് തിരുവനന്തപുരത്ത് യുവതിടെ മരണം. ആരോഗ്യ മേഖലയിലെ വിവിധ സൂചികയിൽ മുൻനിരയിലുള്ള കേരളത്തിന്റെ പ്രതിച്ഛായക്ക് കനത്ത പ്രഹരമേൽപിക്കുന്നതാണ് ഒന്നിനുപിറകെ ഒന്നായി ഉണ്ടാവുന്ന പിഴവുകൾ.
സൈബർ കുറ്റകൃത്യങ്ങൾ വോട്ടുതട്ടിപ്പ് മുതൽ ക്രിപ്റ്റോ കറൻസി തട്ടിപ്പ്, ഓൺലൈൻ ബാലപീഡനം, ബാങ്ക് തട്ടിപ്പ്, വ്യാജവിവരങ്ങളും വരെ ഗുരുതരാവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ഇന്ത്യയിൽ ഓരോ വർഷവും നായ്ക്കളുടെ ആക്രമണവും പേവിഷബാധ മരണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതു ഇടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കംചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാറുകളോട് ഉത്തരവിട്ട ഇന്ത്യൻ പരമോന്നത നീതിപീഠത്തിന്‍റെ ഇടപെടലിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ.
വോട്ടർ പട്ടികയിലെ തിരിമറിയുമായി ബന്ധപ്പെട്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, തെരഞ്ഞെടുപ്പ് കമീഷനെ സർക്കാറിന് നിയന്ത്രിക്കാവുന്ന അവസ്ഥാവിശേഷം ജനാധിപത്യത്തിന്റെ അടിവേരിന് കത്തിവെക്കുന്നതാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ..
പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെയും അമേരിക്കൻ വലതുപക്ഷത്തിന്റെയും പ്രചണ്ഡമായ എതിർപ്പുകളെ തൂത്തെറിഞ്ഞ് ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനി ന്യൂയോർക് മേയർ തെരഞ്ഞെടുപ്പിൽ നേടിയ തിളക്കമാർന്ന വിജയത്തെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
2020 ഫെബ്രുവരിയിലെ ഡൽഹി കലാപം സംഘ്പരിവാറിന്റെ ഏകപക്ഷീയമായ ഒരു വംശീയ ഉന്മൂലനമായിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും, ഇരകൾ പ്രതികളാക്കപ്പെട്ട് ജയിലഴികൾക്കുള്ളിൽ കഴിയുമ്പോൾ, വേട്ടക്ക് നേതൃത്വം നൽകിയവർ ഭരണസിരാ കേന്ദ്രങ്ങളിലടക്കം വിരാജിക്കുന്നു. നാടിന്റെ ഒരുമക്കും ഭരണഘടനയുടെ അന്തസ്സിനും വേണ്ടി വാദിച്ച ചെറുപ്പക്കാർ കൊടിയ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയാക്കപ്പെടുന്നത് ഇനിയുമെത്രനാൾ തുടരുമെന്ന് ‘മാധ്യമം’ എഡിറ്റോറിയൽ ചോദിക്കുന്നു.
ലോകകിരീടം സ്വന്തമാക്കിയ ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീമിനെയും സപ്പോർട്ടിങ് സ്റ്റാഫിനെയും അഭിനന്ദിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
പി.എം ശ്രീ ഇനി തുടരുന്നില്ലെങ്കിൽപോലും
സംസ്ഥാനങ്ങളെ ശ്വാസംമുട്ടിക്കുന്ന യൂനിയൻ
സർക്കാറിന്‍റെ രീതിക്കെതിരെ രാഷ്ട്രീയവും
നിയമപരവുമായ പോരാട്ടം ആവശ്യമായിരിക്കുന്നു
ലോക സാമ്പത്തിക രംഗത്തെ പിടിച്ചുലച്ച തീരുവ യുദ്ധത്തിന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും തമ്മിലെ കൂടികാഴ്ചയിലൂടെ താൽക്കാലികമായി ശമനമാവുന്നത് ആശ്വാസമാണ്.
എന്നാൽ, ചൈനയുമായുള്ള ചർച്ചക്കുമുമ്പ്, തങ്ങളുടെ ആണവായുധങ്ങൾ മിനുക്കിയെടുക്കാൻ പെന്റഗണിനോട് ആവശ്യപ്പെട്ടുവെന്ന ട്രംപിന്റെ വെളിപ്പെടുത്തൽ മറ്റു ചില സങ്കീർണതകളിലേക്ക് ആഗോള രാഷ്ട്രീയത്തെ നയിക്കുമെന്ന് ഭയക്കേണ്ടിയിരിക്കുന്നുവെന്ന് മാധ്യമം എഡിറ്റോറിയൽ നിരീക്ഷിക്കുന്നു.
തെരഞ്ഞെടുപ്പുകാല ധനസഹായവും വികസനപ്രഖ്യാപനങ്ങളും അധികാര തുടർച്ചയുടെ പ്രധാന ആയുധങ്ങളാക്കി മാറ്റിയിരിക്കുന്നു ഭരണവർഗമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
രാജ്യത്തിന്‍റെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനാകുന്ന ജസ്റ്റിസ് സൂര്യകാന്തിന് സുപ്രീംകോടതിയിൽ കെട്ടികിടക്കുന്ന കേസുകളിൽ മാറ്റം വരുത്താൻ എന്തെങ്കിലും നിർണായക സംഭാവന ചെയ്യാൻ കഴിയട്ടേയെന്ന പ്രതീക്ഷ പങ്കുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
എസ്.ഐ.ആർ രണ്ടാം ഘട്ടം കേരളമടക്കം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്താൻ പ്രഖ്യാപനം വന്നിരിക്കെ, ഭരണഘടനയോടും മതനിരപേക്ഷ ജനാധിപത്യത്തോടും പ്രതിബദ്ധതയുള്ളവർ പുലർത്തുന്ന ജാഗ്രത മാത്രമാണ് രക്ഷാമാർഗമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
‘പി.എം ശ്രീ’ എന്ന വിദ്യാഭ്യാസ കാവിവത്കരണ പദ്ധതിയിൽ ഒപ്പിട്ട് യൂനിയൻ സർക്കാറിനോട് രാജിയായതിനുപിന്നിലെ നിർബന്ധിതാവസ്ഥ ശരിക്കും എന്തായിരുന്നു എന്ന ചോദ്യമുയർത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ..
വിദ്യാഭ്യാസ മേഖലയെ പൂർണമായും കാവിവത്കരിക്കാനുള്ള മോദി സർക്കാറിന്‍റെ പദ്ധതിയായ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ രൂപം നൽകിയ പി.എം ശ്രീയിൽ കേന്ദ്രവുമായി സഹകരിക്കാൻ കേരളമിപ്പോൾ തയാറായിരിക്കുകയാണ്. കേവലം ഫണ്ടിന്റെ പേരിൽ കാവിവൽകൃത പാഠ്യപദ്ധതിയോട് രാജിയായാൽ അത് ആത്യന്തികമായി ബാധിക്കുക കേരളത്തിന്റെ വിദ്യാഭ്യാസ മോഡലിനെ തന്നെയായിരിക്കും.
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റിനെതിരായ സമരത്തിന് നേർക്കുണ്ടായ പൊലീസ് നടപടിയും അക്രമ സംഭവങ്ങളുമടക്കം കാര്യങ്ങളെ ഇത്രത്തോളം വഷളാക്കിയതിൽ മന്ത്രിയുൾപ്പെടെ ഉന്നതർതന്നെയാണ് മുഖ്യപ്രതികളെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ച് കേന്ദ്ര സർക്കാറിന്‍റെ വിവാദ പി.എം ശ്രീ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ 1500 കോടിയുടെ ഫണ്ട് നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി പദ്ധതിയെ അനുകൂലിക്കുന്ന കേരള സർക്കാറിന്‍റെ നിലപാടും എതിർക്കുന്ന സി.പി.ഐ നിലപാടും വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ