
2020 ഫെബ്രുവരിയിലെ ഡൽഹി കലാപം സംഘ്പരിവാറിന്റെ ഏകപക്ഷീയമായ ഒരു വംശീയ ഉന്മൂലനമായിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും, ഇരകൾ പ്രതികളാക്കപ്പെട്ട് ജയിലഴികൾക്കുള്ളിൽ കഴിയുമ്പോൾ, വേട്ടക്ക് നേതൃത്വം നൽകിയവർ ഭരണസിരാ കേന്ദ്രങ്ങളിലടക്കം വിരാജിക്കുന്നു. നാടിന്റെ ഒരുമക്കും ഭരണഘടനയുടെ അന്തസ്സിനും വേണ്ടി വാദിച്ച ചെറുപ്പക്കാർ കൊടിയ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയാക്കപ്പെടുന്നത് ഇനിയുമെത്രനാൾ തുടരുമെന്ന് ‘മാധ്യമം’ എഡിറ്റോറിയൽ ചോദിക്കുന്നു.