ഓരോ വര്‍ഷവും കോടിക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നമ്മള്‍ ഉദ്പാദിപ്പിക്കുന്നു. ഇതില്‍ ഏകദേശം 10 ദശലക്ഷം ടണ്‍ കടലില്‍ തള്ളുന്നു. ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ പകുതിയും വെള്ളത്തേക്കാള്‍ സാന്ദ്രത കുറഞ്ഞവയാണ്. അതിനാല്‍ അവ വെള്ളത്തില്‍ പൊങ്ങിക്കടക്കും. എന്നാല്‍ സമുദ്രത്തിന്റെ ഉപരിതലത്തില്‍ ഏകദേശം മൂന്ന ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാത്രമേ ഒഴുകുന്നുള്ളൂ എന്ന് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു. അപ്പോള്‍ ബാക്കി എവിടെ പോകുന്നു? കേള്‍ക്കാം ഹൗ ഗ്രീന്‍ ആര്‍ യു പോഡ്കാസ്റ്റ്.
'ഇത് ചരിത്രമാണ്! ഡല്‍ഹിയെ 'ഇലക്ട്രിക് വെഹിക്കിള്‍ ക്യാപിറ്റല്‍' ആക്കാനുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാഴ്ചപ്പാടിന്റെ തുടക്കം. ഡല്‍ഹി സര്‍ക്കാരിന്റെ എല്ലാ വാഹനങ്ങളും ആറ് മാസത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റും. ഇന്ത്യയില്‍ എന്നല്ല ലോകത്ത് തന്നെ അത് സാധ്യമാകുന്ന ആദ്യ നഗരമായി ഡല്‍ഹി മാറും. സ്വിച്ച് ഡല്‍ഹി വീട്ടില്‍നിന്ന് ആരംഭിക്കാം. ഇത് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയുടെ ഒരു ട്വീറ്റിലെ വാചകമാണ്. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് ഡല്‍ഹി മുഴുവന്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനുള്ള വലിയ പദ്ധതിയുടെ തുടക്കം. ഇലക്ട്രിക് വാഹനങ്ങള്‍ നമ്മുടെ പാരിസ്ഥിതിക ആകുലതകള്‍ക്ക് പരിഹാരമാകുന്നതാണോ? ഏഷ്യാവില്‍ മലയാളം How Green Are you? പോഡ്കാസ്റ്റ് കേള്‍ക്കാം.
ഒരു പേന തരാമോ? ഒരുപക്ഷേ നിങ്ങള്‍ ഇത് ചോദിച്ചിരിക്കും. അല്ലെങ്കില്‍ കേട്ടിരിക്കും. ഒരു പേന പോലും കയ്യില്‍ വെക്കാത്തവര്‍ എന്ന് മനസില്‍ പറഞ്ഞുകാണും. ഉറപ്പായും നമ്മുടെ കയ്യിലുള്ളത് പ്ലാസ്റ്റിക് പേനയായിരിക്കും. അതിന് സൗകര്യങ്ങള്‍ ഏറെയുണ്ട്. ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയാം എന്നതാണ് പ്രധാനം. പേനയ്ക്കുള്ളിലെ മഷി മാത്രമാണ് നമ്മള്‍ ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് ആവരണം വലിച്ചെറിയും. പേന ശക്തമായ പടവാള്‍ ആണെന്ന് നമ്മള്‍ പറയാറില്ലേ. കാര്യം ശരിയാണ്. പക്ഷെ പടവാള്‍ പുനുരപയോഗിക്കാന്‍ കഴിയും. പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ പേന പുനരുപയോഗിക്കാന്‍ പോലും കൊള്ളില്ല. നമ്മള്‍ ഉപയോഗിക്കുന്ന, അതിന് ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകള്‍ ഉണ്ടാക്കുന്ന വിപത്തിന്റെ വ്യാപ്തി എത്രവലുതായിരിക്കും എന്ന് ഓര്‍ത്തുനോക്കൂ. ഏഷ്യാവില്‍ മലയാളം How Green Are you? പോഡ്കാസ്റ്റ് കേള്‍ക്കാം.
തണുത്ത് ഉറഞ്ഞുകിടക്കുന്ന ഐസ് തടാകം പൊട്ടിയൊഴുകി ഒന്നാകെ താഴേക്ക് വരുന്നതിനെ കുറിച്ച് ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. ഐസും പാറക്കെട്ടുകളും മണലും എല്ലാം ഒരുമിച്ച് പതിക്കുക. അതൊരു സങ്കല്പമല്ല. യാഥാര്‍ഥ്യമാണ്. ഉരുള്‍പൊട്ടിവരുന്ന പശ്ചിമഘട്ടച്ചെരിവുകളില്‍ താമസിക്കുന്ന കേരളം അതിന്റെ മറ്റൊരു ദുരന്തം അനുഭവിച്ചിട്ടുണ്ട്. മഞ്ഞും ഐസും അല്ലെന്നേയുള്ളൂ. 2021ലെ ഈ ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡ് ഹിമാനി വിസ്‌ഫോടനത്തിന്റെ മഹാദുരന്തത്തില്‍ അമര്‍ന്നിരിക്കുകയാണ്. യഥാര്‍ഥത്തില്‍ എന്താണ് ഈ ഹിമാനി വിസ്‌ഫോടോനം? എന്തുകൊണ്ട് അത് സംഭവിക്കുന്നു? പാരിസ്ഥിതിക പ്രത്യാഘാതം എന്താണ്? കേള്‍ക്കാം ഹൗ ഗ്രീന്‍ ആര്‍ യു പോഡ്കാസ്റ്റ്. കുസാറ്റ് മറൈന്‍ ജിയോളജി ആന്‍ഡ് ജിയോഫിസിക്‌സ് മേധാവി ഡോ. പിഎസ് സുനില്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കുന്നു.
ലോകത്ത് ഐസ് ഉരുകുകയാണ്. മുമ്പില്ലാത്ത വിധം. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ആ വര്‍ധന അത്ഭുതപ്പെടുത്തുന്നതാണ്. വാര്‍ഷിക ഉരുകല്‍ തോത് 57 ശതമാനം വര്‍ധിച്ചു എന്നാണ് ഗവേഷണത്തിലെ കണ്ടെത്തല്‍. ഇങ്ങനെ ഐസ് ഉരുകിയാല്‍ എന്ത് സംഭവിക്കും. ഈ കടലായ കടല്‍ എല്ലാം വെള്ളം നിറഞ്ഞിരിക്കുകയല്ലേ. അതിലേക്ക് കുറച്ചുകൂടി വെള്ളമൊഴുകിയെത്തും. ആര്‍ട്ടിക്കിലും അന്റാര്‍ട്ടിക്കിലും ഐസ് ഉരുകിയൊഴുകിയാല്‍ ഇവിടെ നമുക്കെന്ത് സംഭവിക്കാന്‍, അല്ലേ? കേള്‍ക്കാം പോഡ്കാസ്റ്റ് ഹൗ ഗ്രീന്‍ ആര്‍ യു.
ലോകത്തെ ഏറ്റവും ജനപ്രിയമായ സസ്യ എണ്ണയാണ് പാം ഓയില്‍. വിലക്കുറവാണ് പ്രധാന കാരണം. ബ്രഡ് മുതല്‍ ചോക്കലേറ്റ് വരെയുള്ള ഭക്ഷ്യവസ്തുക്കളിലും ഷാംപൂ, സോപ്പ് , ടൂത്ത് പേസ്റ്റ് മുതല്‍ ലിപ്സ്റ്റിക് വരെ ആരോഗ്യ സൗന്ദ്യര്യവര്‍ധന വസ്തുക്കളിലും പാം ഓയില്‍ കാണും. ഏറിയും കുറഞ്ഞും. അതിന്റെ ഗുണദോഷങ്ങളേക്കാള്‍ ഞാന്‍ പറയാന്‍ പോകുന്നത് പാം ഓയില്‍ ഉത്പാദനം ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ചാണ്. അതിന് എന്താണ് പരിഹാരം എന്ന് തോന്നും? നാമെല്ലാം പാം ഓയില്‍ ഉപയോഗിക്കുന്നത് നിര്‍ത്തണോ? ഉത്തരം അത്ര ലളിതമല്ല. ഏഷ്യാവില്‍ മലയാളം How Green Are you? പോഡ്കാസ്റ്റ് സീരീസ് കേള്‍ക്കാം.
കടലിന്റെ ആഴങ്ങളില്‍ ഊളിയിട്ട് പവിഴപ്പുറ്റുകള്‍ വാരിയെടുക്കുന്ന ആ സാഹസികത ഒന്നാലോചിച്ചുനോക്കൂ. അങ്ങനെയൊരു സ്വപ്‌നം നിങ്ങളും കണ്ടിട്ടുണ്ടാകും. ഒരു പക്ഷെ ഒരു കടല്‍ തീരത്ത് നില്‍ക്കുമ്പോഴെങ്കിലും. കടലിനടിയിലെ പൂന്തോട്ടമാണ് പവിഴപ്പുറ്റുകള്‍. കാണുമ്പോള്‍ ചെടികള്‍പോലെ തോന്നും. വിവിധ വര്‍ണങ്ങളിലുള്ള ചെടികള്‍. പക്ഷെ, പവിഴ പുറ്റുകള്‍ ചെടികളല്ല. ജന്തുക്കളാണ്. നട്ടെല്ലില്ലാത്ത സമുദ്ര ജീവികള്‍. ഈ ഓരോ റീഫുകളും ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ബ്ലീച്ച് ചെയ്യപ്പെടുമെന്ന് ഐക്യരാഷ്ട്രസഭ എന്‍വയോണ്‍മെന്റ് പ്രോഗ്രാം മുന്നറിയിപ്പ് നല്‍കുന്നു. എന്താണ് ഈ ബ്ലീച്ചിങ്?്എന്തുകൊണ്ട് അത് സംഭവിക്കുന്നു? ബ്ലീച്ചിങ് കാരണം പവിഴ പുറ്റുകള്‍ എന്നെന്നേക്കുമായി ഇല്ലാതാകുമോ? ഏഷ്യാവില്‍ മലയാളം How Green Are you? പോഡ്കാസ്റ്റ് സീരീസ് കേള്‍ക്കാം.
ലോകത്തിന്റെ പലഭാഗങ്ങളില്‍ കടലില്‍ എണ്ണ ചോര്‍ന്നുകൊണ്ടേയിരിക്കുന്നു. അങ്ങേയറ്റം അപകടകരമാം വിധത്തില്‍, കടല്‍ വെള്ളത്തെ മാത്രമല്ല, കടല്‍ ജീവികളെ മാത്രമല്ല, ആ ആവാസ വ്യവസ്ഥയെ മാത്രമല്ല, കരയില്‍ അതില്‍നിന്നെല്ലാം മാറിനിന്ന് സ്വച്ഛന്ദ ജീവിതം ആസ്വദിക്കുന്ന മനുഷ്യരെയും അത് ആഴത്തില്‍ ബാധിക്കുന്നു. എന്ത് ആഘാതം അതുണ്ടാക്കും. പോഡ്കാസ്റ്റ് കേള്‍ക്കാം ഹൗ ഗ്രീന്‍ ആര്‍ യു?
നിങ്ങള്‍ കാട്ടുതീ അടുത്തറിഞ്ഞിട്ടുണ്ടോ. അടുത്തനുഭവിച്ചിട്ടുണ്ടോ. ചിലപ്പോള്‍ ഉണ്ടാകാം. അല്ലെങ്കില്‍ ഒരു ദൃശ്യഭയനാകതയിലൂടെ ആ ചൂട് നിങ്ങളുടെ ഹൃദയം പൊള്ളിച്ചുകാണും. കാട്ടുതീ പുകയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഉപരിയായി മൈലുകള്‍ക്ക് അപ്പുറം മറ്റൊരു ദുരന്തമായി അത് മാറുന്നത് എങ്ങനെയാണ്. കേള്‍ക്കാം ഹൗ ഗ്രീന്‍ ആര്‍ യു പോഡ്കാസ്റ്റ്.
ഫില്ലിസ് ഒമിഡോ എന്ന കെനിയക്കാരി അവരുടെ മകന് മലേറിയ ആണെന്നായിരുന്നു വിചാരിച്ചിരുന്നത്. ഏതുവരെ എന്നല്ലേ. അവന് നല്‍കുന്ന മുലപ്പാലില്‍ വിഷാംശമായ ലെഡ് അഥവാ ഈയം അപകടകരമാം വിധം കൂടിയിരിക്കുന്നു എന്ന് അവരുടെ ഡോക്ടര്‍ പറയുന്നതുവരെ. കെനിയയിലെ മൊംബാസയില്‍ ഒരു ബാറ്ററി റീസൈക്ലിങ് യൂണിറ്റിലായിരുന്നു അവരുടെ ജോലി. അതിനോട് ചേര്‍ന്നായിരുന്നു അവരുടെ വീടും. ഒട്ടും വൈകിച്ചില്ല. അവരാ ജോലി ഉപേക്ഷിച്ചു. മകനെ നോക്കാനും ആ ബാറ്ററി റീസൈക്ലിങ് പ്ലാന്റിനെതിരായ ഒരു ക്യാംപെയിന്‍ തുടങ്ങാനും. ഒടുവില്‍ പ്ലാന്റ് പൂട്ടി. ബാറ്ററി റീസൈക്ലിങ് പരിസ്ഥിതിക്ക് സൃഷ്ടിക്കുന്ന ആഘാതം എത്രവലുതാണ്. കേള്‍ക്കാം പോഡ്കാസ്റ്റ് ഹൗ ഗ്രീന്‍ ആര്‍ യു.