
ഒരു പേന തരാമോ? ഒരുപക്ഷേ നിങ്ങള്‍ ഇത് ചോദിച്ചിരിക്കും. അല്ലെങ്കില്‍ കേട്ടിരിക്കും. ഒരു പേന പോലും കയ്യില്‍ വെക്കാത്തവര്‍ എന്ന് മനസില്‍ പറഞ്ഞുകാണും. ഉറപ്പായും നമ്മുടെ കയ്യിലുള്ളത് പ്ലാസ്റ്റിക് പേനയായിരിക്കും. അതിന് സൗകര്യങ്ങള്‍ ഏറെയുണ്ട്. ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയാം എന്നതാണ് പ്രധാനം. പേനയ്ക്കുള്ളിലെ മഷി മാത്രമാണ് നമ്മള്‍ ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് ആവരണം വലിച്ചെറിയും. പേന ശക്തമായ പടവാള്‍ ആണെന്ന് നമ്മള്‍ പറയാറില്ലേ. കാര്യം ശരിയാണ്. പക്ഷെ പടവാള്‍ പുനുരപയോഗിക്കാന്‍ കഴിയും. പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ പേന പുനരുപയോഗിക്കാന്‍ പോലും കൊള്ളില്ല. നമ്മള്‍ ഉപയോഗിക്കുന്ന, അതിന് ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകള്‍ ഉണ്ടാക്കുന്ന വിപത്തിന്റെ വ്യാപ്തി എത്രവലുതായിരിക്കും എന്ന് ഓര്‍ത്തുനോക്കൂ. ഏഷ്യാവില്‍ മലയാളം How Green Are you? പോഡ്കാസ്റ്റ് കേള്‍ക്കാം.