Home
Categories
EXPLORE
True Crime
Comedy
Society & Culture
Business
Sports
TV & Film
Health & Fitness
About Us
Contact Us
Copyright
© 2024 PodJoint
00:00 / 00:00
Sign in

or

Don't have an account?
Sign up
Forgot password
https://is1-ssl.mzstatic.com/image/thumb/Podcasts126/v4/9a/77/70/9a7770ec-bab8-465e-07b4-b687adecee75/mza_757751974162205277.jpg/600x600bb.jpg
The Malabar Journal
The Malabar Journal
94 episodes
13 hours ago
The Malabar Journal, a theme-based bilingual web portal, is committed to a new media culture focusing on well-researched texts, visual narratives, and podcasts.
Show more...
Society & Culture
RSS
All content for The Malabar Journal is the property of The Malabar Journal and is served directly from their servers with no modification, redirects, or rehosting. The podcast is not affiliated with or endorsed by Podjoint in any way.
The Malabar Journal, a theme-based bilingual web portal, is committed to a new media culture focusing on well-researched texts, visual narratives, and podcasts.
Show more...
Society & Culture
Episodes (20/94)
The Malabar Journal
ആട് 3യിൽ അറയ്ക്കൽ അബുവിന് മറ്റൊരു ലുക്കുമുണ്ട്

2005ൽ ഹരിഹരന്റെ സംവിധാനത്തിൽ ‘മയൂഖം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അഭിനയരംഗത്ത് തുടക്കമിട്ട സൈജു കുറുപ്പ്, 2025ൽ തന്റെ അഭിനയജീവിതത്തിൽ 20 വർഷം തികയ്ക്കുകയാണ്. തന്റെ സിനിമാജീവിതത്തെക്കുറിച്ച്, ആടിലെ അറയ്ക്കൽ അബുവിനെ പോലെയുള്ള തന്റെ ജനപ്രിയ കഥാപാത്രങ്ങളെക്കുറിച്ചും, തന്റെ സൗഹൃദങ്ങളെക്കുറിച്ചും ദി മലബാർ ജേർണലിന്റെ Showscape Journalൽ മാധ്യമപ്രവർത്തക അഞ്ജന ജോർജുമായി പങ്കുവയ്ക്കുന്നു.

Show more...
4 months ago
1 hour 4 minutes 47 seconds

The Malabar Journal
മൂന്ന് മിനിറ്റ് പാട്ട് കേൾക്കാനുള്ള ക്ഷമ മലയാളികൾക്ക് ഇന്നില്ല

മുമ്പ് അഞ്ച് മിനിറ്റിലധികം വരുന്ന പാട്ടുകൾ ഉണ്ടായിരുന്നു. ആറാം തമ്പുരാനിലെ പാട്ട് 10 മിനിറ്റിലധികമുണ്ട്. അതെല്ലാം ക്ഷമയോടെ കേട്ടിരുന്ന മലയാളികൾക്ക് ഇന്ന് മൂന്ന് മിനിറ്റ് പാട്ട് കേൾക്കാനുള്ള ക്ഷമയില്ല.TMJ Showscape Journalൽ ഗായികയും സംഗീതജ്ഞയുമായ രഞ്ജിനി ജോസും മാധ്യമപ്രവർത്തക അഞ്ജന ജോർജും സംസാരിക്കുന്നു.

Show more...
4 months ago
42 minutes 13 seconds

The Malabar Journal
ബയോപ്സിയോ സർജറിയോ കൂടാതെ ഓറൽ, സെർവിക്കൽ കാൻസർ കണ്ടെത്താം

ഇമേജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ട് വായിലും, ഗർഭാശയത്തിലും വരുന്ന കാൻസർ കണ്ടെത്താനുള്ള ഉപകരണങ്ങൾ നിർമ്മിക്കുകയാണ് തിരുവനന്തപുരത്തുള്ള ഒരു മലയാളി സ്റ്റാർട്ടപ്പ്. ഇതിലൂടെ കാൻസർ കണ്ടെത്താൻ സർജറി, ബയോപ്സി എന്നിവയെല്ലാം ഒഴിവാക്കാം.TMJ SparkUp ൽ സാസ്കാൻ മെഡ്ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും സിഇഓയുമായ ഡോ. സുഭാഷ് നാരായണനും ഹരിനാരായണൻ കെയും സംസാരിക്കുന്നു.

Show more...
6 months ago
55 minutes 41 seconds

The Malabar Journal
ബ്രേക് ഡാൻസ്. ഹിപ്ഹോപ്. സ്ട്രീറ്റ് അക്കാഡമിക്സ്

ഒരു ഡാൻസർ ആണെന്ന് സ്വയം പരിചയപ്പെടുത്തുമ്പോൾ, ശരിക്കും എന്താ ചെയ്യുന്നേ എന്ന ചോദ്യം സ്ഥിരമുള്ളതാണ്. സ്ത്രീകളെക്കാളും പുരുഷന്മാർക്കാണ് ഇത് നേരിടേണ്ടി വരുന്നത്.TMJ Showscape Journalൽ ഹിപ്ഹോപ് ഡാൻസറും കൊറിയോഗ്രാഫറുമായ അഖിൽ ജോഷിയും മാധ്യമ പ്രവർത്തകയായ അഞ്ജന ജോർജും സംസാരിക്കുന്നു.

Show more...
6 months ago
44 minutes 13 seconds

The Malabar Journal
കറുപ്പെന്ന നിറത്തിന്റെ ആഘോഷമാണ് 'കുരുമുളക്'

‘തകര’ ബാൻഡിന്റെ ഫൗണ്ടറും ലീഡ് സിംഗറുമായ ജെയിംസ് തകര, ‘പുട്ട് പാട്ട്’, ‘പോടീ പെണ്ണേ’ എന്നീ പാട്ടുകൾ മുതൽ ‘കുരുമുളക്’ എന്ന തങ്ങളുടെ ഏറ്റവും പുതിയ പാട്ടിലേക്കെത്തിച്ചേർന്നതിനെക്കുറിച്ച് പങ്കുവയ്ക്കുന്നു.TMJ Showscape Journalൽ ജെയിംസ് തകരയും അഞ്ജന ജോർജും സംസാരിക്കുന്നു.

Show more...
6 months ago
42 minutes 27 seconds

The Malabar Journal
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യം അനിവാര്യം

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന സിപിഐ-യുടെ വിലയിരുത്തലിന്റെ മൂല്യം എല്ലാവരും തിരിച്ചറിയണം. അതിന്റെ അർത്ഥം ഐക്യത്തിനായി സിപിഐ ഭിക്ഷാപാത്രവുമായി ഏതെങ്കിലും പാർട്ടിയുടെ പിന്നാലെ കൂടുമെന്നല്ല. കമ്മ്യൂണിസ്റ്റു പാർട്ടിയിലെ പിളർപ്പുകൾ ഇന്ത്യയിലെ ഇടതുപക്ഷ-പുരോഗമന ശക്തികളെ ക്ഷയിപ്പിച്ചുവെന്ന ഭൗതിക യാഥാർഥ്യമാണ് ഐക്യത്തിന്റെ അനിവാര്യതയെ പറ്റിയുള്ള സിപിഐ നിലപാടിനെ സാധൂകരിക്കുന്നത്.സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം TMJ ലീഡേഴ്സിൽ മാധ്യമ പ്രവർത്തകനായ കെജെ ജേക്കബിനോട് സംസാരിക്കുന്നു.

Show more...
6 months ago
56 minutes 20 seconds

The Malabar Journal
സാറ്റലൈറ്റ് നിർമ്മാതാക്കൾ ഉൾപ്പെടെ 6400 സ്റ്റാർട്ടപ്പുകൾ കേരളത്തിലുണ്ട്

സ്വന്തമായി ബിസിനസ്‌ തുടങ്ങുന്നുവെന്ന ആശയത്തിന് കേരളത്തിൽ സ്വീകാര്യത ഏറിയിട്ടുണ്ട്. സെമി കണ്ടക്ടർ ചിപ്പ് മുതൽ നൂതനമായ മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണത്തിൽ വരെയുള്ള കമ്പനികൾ നമ്മുടെ സ്റ്റാർട്ടപ്പ് മേഖലയിൽ ഇപ്പോൾ ഉണ്ട്. ഒരു നോളേജ് എക്കോണമി എന്ന നിലയിൽ കേരളം പരിവർത്തനപ്പെടുന്നതിനുള്ള സാഹചര്യം ഇപ്പോൾ ശക്തമാണ്. കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക TMJ ഫേസ് to ഫേസിൽ മാധ്യമ പ്രവർത്തകനായ കെ ജെ ജേക്കബുമായി സംസാരിക്കുന്നു.

Show more...
6 months ago
59 minutes 8 seconds

The Malabar Journal
"ഇടതുപക്ഷം വികസനം പറയുകയല്ല, നടപ്പിലാക്കി കാണിക്കുകയാണ്" | M V Govindan

പിണറായി വിജയൻ മുഖ്യമന്ത്രി അല്ലായിരുന്നെങ്കിൽ കേരളത്തിൽ ദേശീയപാതാ വികസനം സാധ്യമാകുമായിരുന്നില്ല. ദേശീയപാത തന്നെ വേണ്ടെന്ന് വച്ചവരാണ് ഇന്ന് പ്രതിപക്ഷത്തിരിക്കുന്നത്. അത് ജനങ്ങൾക്കുമറിയാം. വികസനത്തിന്റെ നേർസാക്ഷ്യങ്ങളായി രണ്ട് പിണറായി സർക്കാരുകളും മാറി. ഇടതുപക്ഷം ഇല്ലായിരുന്നെങ്കിൽ ഗെയിൽ പൈപ്പ്ലൈൻ ഉണ്ടാകുമോ. വിഴിഞ്ഞത്തെ ലോകോത്തരമായ തുറമുഖമായി വികസിപ്പിച്ചത് തുടർച്ചയായ ഇടത് സർക്കാരിന്റെ കാലഘട്ടത്തിലാണ്. ഇടതുപക്ഷം പറഞ്ഞത് ചെയ്യുമെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാലാണ് ഞങ്ങളുടെ തുടർച്ച അവർ ആഗ്രഹിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദൻ മാസ്റ്റർ TMJ Leader's ൽ മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബുമായി നടത്തിയ ദീർഘസംഭാഷണം.

Show more...
7 months ago
58 minutes 8 seconds

The Malabar Journal
മലയാളി സാറ്റ്​ലൈറ്റ്​, വിക്ഷേപണം മസ്കിന്റെ SpaceX | HEX20

കേരളത്തിന്റെ ബഹിരാകാശസ്വപ്നങ്ങൾക്ക് കരുത്ത് പകരുകയാണ് മലയാളി സ്റ്റാർട്ടപ്പായ HEX20. ഇലോൺ മസ്കിന്റെ SpaceX എന്ന കമ്പനി കഴിഞ്ഞയാഴ്ച്ചയാണ് HEX20യുടെ 'നിള' എന്ന ഉപഗ്രഹം വിക്ഷേപിച്ചത്.TMJ SparkUpൽ HEX20യെക്കുറിച്ച് സംസാരിക്കുകയാണ് സ്ഥാപനത്തിന്റെ ഫൗണ്ടേഴ്സ് ആയ അനുരാഗ് രഘു, ലോയ്ഡ് ജേക്കബ് ലോപ്പസ്, അരവിന്ദ് എം ബി എന്നിവർ.

Show more...
7 months ago
40 minutes 50 seconds

The Malabar Journal
കോൺഗ്രസ്സിന് വീഴ്ചകൾ പറ്റി | Benny Behanan

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പഴയ ശക്തി ഇല്ല. പക്ഷെ കോൺഗ്രസ്‌ ദുർബലമായാൽ അത് ഒരു പാർട്ടിയെ മാത്രം ബാധിക്കുന്ന വിഷയമല്ല. അത് ഇന്ത്യ എന്ന ആശയത്തെ മൊത്തം ബാധിക്കുന്ന ഒന്നാണ്. കോൺഗ്രസ്‌ നേതാക്കൾ മാത്രമല്ല മറ്റുള്ളവരും ഇത് മനസ്സിലാക്കണം. കോൺഗ്രസിന് പറ്റിയ വീഴ്ചകൾ പരിഹരിക്കാൻ പാർട്ടി നേതാക്കൾ ഉചിതമായ നടപടികൾ എടുക്കണം.TMJ ലീഡേഴ്‌സിൽ കോൺഗ്രസ്‌ നേതാവും, എംപിയുമായ ബെന്നി ബെഹനാനുമായി മാധ്യമ പ്രവർത്തകൻ കെജെ ജേക്കബ് സംസാരിക്കുന്നു.

Show more...
7 months ago
1 hour 8 minutes 40 seconds

The Malabar Journal
കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ ജർമ്മൻ സഹായം

കേരളത്തിലെ കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നതിന് സഹായം നൽകാൻ ഒരു ജർമ്മൻ പരിസ്ഥിതി ഏജൻസി ഒരുക്കം. കൊച്ചിയിലെ വൈപ്പിൻ മേഖലയിൽ കണ്ടൽക്കാടുകൾ വച്ചു പിടിപ്പിക്കുന്നതിന് നൂതനമായ ഒരു പദ്ധതി നടപ്പിലാക്കുന്ന ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ (Buimerc India Foundation) ചെയർമാൻ ആർ ബാലചന്ദ്രൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എംഎസ് സ്വാമിനാഥൻ റിസേർച് ഫൗണ്ടേഷനുമായി ചേർന്ന് കൊച്ചിയിൽ നടപ്പിലാക്കുന്ന പദ്ധതിയെ പറ്റി കേരളത്തിലെ മറ്റു ഭാഗങ്ങളിലും നടപ്പിലാക്കുന്നതിന് നിരവധി പേര് താൽപ്പര്യം പ്രകടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

മലബാർ ജേർണൽ ഫേസ് ടു ഫേസിൽ ആർ ബാലചന്ദ്രനും, കെ പി സേതുനാഥും

Show more...
8 months ago
40 minutes 2 seconds

The Malabar Journal
എഐ ബിസിനസ്സിനെ ഡീപ്‌സീക് എങ്ങനെ മാറ്റി

ഓപ്പൺ ഐയും, ജമിനിയുമെല്ലാം അവർ ട്രെയിൻ ചെയ്യുന്ന മോഡലുകൾ അവരുടെ ബിസിനസ് രഹസ്യമാക്കി സൂക്ഷിക്കുമ്പോൾ ഡീപ്‌സീക് അവവരുടെ ട്രെയിനിങ് മോഡൽ പരസ്യമാക്കി. അതൊരു വലിയ മാറ്റമാണ്. അതായത് എഐ ബിസിനസ്സിന്റെ ഏറ്റവും നിർണ്ണായകമായ ഒരു കാര്യത്തിലാണ് ഡീപ്‌സിക് ഈ മാറ്റം വരുത്തിയിട്ടുള്ളത്. എഐ-യുടെ മേഖലയിലെ ഈ മാറ്റങ്ങളെ കുറിച്ചും അവയുടെ പശ്ചാത്തലത്തെ പറ്റിയും ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സൊല്യൂഷൻസ് (ICFOSS) ഡയറക്ടർ Dr ടിടി സുനിൽ മലബാർ ജേർണലിനോട് സംസാരിക്കുന്നു.

Show more...
8 months ago
41 minutes 56 seconds

The Malabar Journal
പിണറായി സർക്കാർ പ്ലാനിംഗിനെ കൊന്നു

നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ഉടനെ ഭരണഘടനാ സ്ഥാപനമായ പ്ലാനിംഗ് കമ്മീഷനെ പിരിച്ചുവിട്ടുവെങ്കിൽ, പിണറായി വിജയൻ സംസ്ഥാന ആസൂത്രണ ബോർഡിനെ വെറും നോക്കുകുത്തിയാക്കി. പ്ലാനിംഗ് പ്രക്രിയയ്ക്ക് വധശിക്ഷ വിധിച്ച പിണറായി സർക്കാർ വികസനം കിഫ്‌ബി പ്രൊജക്ടുകൾ മാത്രമാക്കി ചുരുക്കി.TMJ Leaders-ൽ CMP ജനറൽ സെക്രട്ടറി സി പി ജോൺ പ്രമുഖ മാധ്യമ പ്രവർത്തകനായ കെ ജെ ജേക്കബിനോട് സംസാരിക്കുന്നു.

Show more...
8 months ago
1 hour 35 minutes 40 seconds

The Malabar Journal
പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും മോഡുലാർ ഫർണിച്ചർ

കൊച്ചി മെട്രോസ്റ്റേഷനുകളിൽ പ്ലാസ്റ്റിക് മാലിന്യം റീസൈക്കിൾ ചെയ്ത് നിർമ്മിച്ച ബെഞ്ചുകൾ എറണാകുളത്തെ Carbon & Whale എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് സ്ഥാപിച്ചത്. പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും മോഡുലാർ ഫർണിച്ചറുകൾ നിർമ്മിക്കുന്ന സാങ്കേതികവിദ്യ അവതരിപ്പിക്കുകയാണ് Carbon & Whale.


TMJ SparkUp-ൽ Carbon & Whale എന്ന സ്റ്റാർട്ടപ്പിന്റെ കോ-ഫൗണ്ടറായ ആൽവിൻ ജോർജ് സംസാരിക്കുന്നു.

Show more...
8 months ago
31 minutes 25 seconds

The Malabar Journal
Walking with Tradition A 50 Year Journey Through Kerala

For over five decades, Padma Shri Pepita Seth has documented Kerala’s sacred traditions, forging deep bonds with the Theyyam community and gaining rare access to Guruvayur.On TMJ Thought Lab, she reflects on shifting cultural landscapes, the evolution of photography in sacred spaces, and how her work captures the essence of Kerala’s living heritage.

Show more...
8 months ago
1 hour 8 minutes 18 seconds

The Malabar Journal
ഇഷ്ടികയ്ക്കും ഹോളോബ്രിക്സിനും പകരമാവാൻ ഒറാങ്ങുട്ടാൻ കല്ലുകൾ

സ്വിമ്മിങ് പൂളുകളും, അഴുക്കുചാലും, മതിലും, വീടുമെല്ലാം നിർമ്മിക്കാൻ കഴിയുന്ന, ഇഷ്ടികയ്ക്കും ഹോളോബ്രിക്കുകൾക്കും പകരം പുതിയ തരം കല്ലുകൾ അവതരിപ്പിക്കുകയാണ് Biomart എന്ന കേരളത്തിലെ സ്റ്റാർട്ടപ്പ്. 'ഒറാങ്ങുട്ടാൻ കല്ലുകൾ' എന്നറിയപ്പെടുന്ന ഇവ തെർമോകോൾ, ഗ്ലാസ്സ്, പ്ലാസ്റ്റിക് എന്നീ മാലിന്യങ്ങളിൽ നിന്നുമാണ് നിർമ്മിച്ചെടുക്കുന്നത്.TMJ SparkUp-ൽ Biomart Sustainable Projectsന്റെ ഫൗണ്ടറും സിഇഓയുമായ രവികൃഷ്ണൻ കക്കിരിക്കൻ സംസാരിക്കുന്നു.

Show more...
8 months ago
39 minutes 57 seconds

The Malabar Journal
മൃഗങ്ങളുടെ ആരോഗ്യസ്ഥിതി ഇനി AIയും IOTയും വിലയിരുത്തും

AIയുടെയും IOTയുടെയും ട്രാക്കിംഗ് സംവിധാനങ്ങളുടെയും സഹായത്തോടെ കന്നുകാലികളുടെയും മറ്റ് മൃഗങ്ങളുടെയും ആരോഗ്യം മോണിറ്റർ ചെയ്യുന്ന അതിനൂതനമായ സാങ്കേതികവിദ്യ അവതരിപ്പിക്കുകയാണ് Brainwired എന്ന സ്റ്റാർട്ടപ്പ്. സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കന്നുകാലി കൃഷിയും, കൂടാതെ വളർത്തുമൃഗങ്ങളുടെ ആരോഗ്യസംരക്ഷണവും ഉറപ്പാക്കുന്നതിനെക്കുറിച്ച്,
TMJ SparkUpൽ BrainWired എന്ന സ്റ്റാർട്ടപ്പിന്റെ ഫൗണ്ടറും സിഇഒയുമായ ശ്രീശങ്കർ എസ് നായർ സംസാരിക്കുന്നു.

Show more...
8 months ago
30 minutes 52 seconds

The Malabar Journal
വിഷാംശം അടങ്ങാത്ത ഭക്ഷണ പാക്കേജിങ്ങുകൾ കുറവാണ്

ഹോട്ടൽ ഭക്ഷണം പൊതിയാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക്കും അലൂമിനിയം ഫോയിലുകൾ തുടങ്ങിയ ഉത്പന്നങ്ങളുമാണ്. ഇവ അപകടകരമാം വിധം പ്രകൃതിയേയും മനുഷ്യരെയും ബാധിക്കുന്നു. പ്ലാസ്റ്റിക് പാക്കേജിങ് പൂർണമായും ഒഴിവാക്കിക്കൊണ്ട് സുരക്ഷിതമായ പരിഹാരങ്ങളുമായി Varsya എന്ന സ്റ്റാർട്ടപ്പ് കേരളത്തിൽ പ്രവർത്തിക്കുന്നു.TMJ SparkUpൽ Varsyaയുടെ ഫൗണ്ടർമാരായ നിതീഷ് സുന്ദരേശനും, അനു നിതീഷും സംസാരിക്കുന്നു.

Show more...
8 months ago
1 hour 2 minutes 28 seconds

The Malabar Journal
ആനന്ദ് മഹീന്ദ്ര ഇൻവെസ്റ്റർ, അദാനി കസ്റ്റമർ, മലയാളി കമ്പനി

മനുഷ്യർക്ക് പകരമാവുന്ന മെഷീനുകൾ എന്ന ആശയമാണ് റോബോട്ടിക്സ്. മനുഷ്യർ പലയാവർത്തി ചെയ്യുന്ന ജോലികൾ, അപകടകരമായ ജോലികൾ, രക്ഷാപ്രവർത്തനങ്ങൾ എന്നിവയെല്ലാം റോബോട്ടുകളെ ഉപയോഗിച്ച് സുരക്ഷിതമായി ചെയ്യാൻ കഴിയും. മാൻഹോളുകൾ വൃത്തിയാക്കുന്ന 'ബാൻഡിക്കൂട്ട്' എന്ന റോബോട്ടിനെ നിർമിച്ച് പ്രശസ്തിയാർജിച്ച കേരളത്തിലെ സ്റ്റാർട്ടപ്പാണ് 'ജെൻറോബോട്ടിക്സ് ഇന്നോവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്'.TMJ SparkUpൽ ജെൻറോബോട്ടിക്സിന്റെ സിഇഒ വിമൽ ഗോവിന്ദ് എം കെ സംസാരിക്കുന്നു.

Show more...
8 months ago
50 minutes 27 seconds

The Malabar Journal
വാളയാർ ബ്രഹ്മപുരം ബ്രൂവറി

സിന്തറ്റിക് മയക്കു മരുന്നുകളുടെ ഉപയോഗവും, വിപണനവും കേരളത്തിൽ ഒരു സാമൂഹ്യ പ്രശ്നമാണ്. കക്ഷി രാഷ്ട്രീയത്തിന് അതീതമായ ഒരു സമീപനം ഇക്കാര്യത്തിൽ ഉണ്ടാവണം.എക്സൈസ് വകുപ്പ് മാതൃകപരമായ പ്രവർത്തനമാണ് ഇക്കാര്യത്തിൽ നടത്തുന്നത്. പിടിച്ചെടുക്കുന്ന മയക്കു മരുന്നുകളുടെ അളവിൽ വന്ന മാറ്റം തന്നെ ഇതിനുള്ള ഏറ്റവും നല്ല തെളിവ്. Excise department നടത്തുന്ന വിമുക്തി പോലുള്ള ഒരു പരിപാടി ഒരു പക്ഷെ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഉണ്ടാവില്ല. ബ്രൂവറി വിവാദം, വാളയാർ വ്യാജവാർത്തകൾ, ബ്രഹ്മപുരം വീണ്ടെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ 'TMJ Leaders'ൽ Excise & LSG മിനിസ്റ്റർ എം ബി രാജേഷ് മാധ്യമപ്രവർത്തകനായ കെ ജെ ജേക്കബിനോട് സംസാരിക്കുന്നു.

Show more...
8 months ago
1 hour 12 minutes 34 seconds

The Malabar Journal
The Malabar Journal, a theme-based bilingual web portal, is committed to a new media culture focusing on well-researched texts, visual narratives, and podcasts.