ശിവസ്തുതികളാൽ മുഖരിതമായ അന്തരീക്ഷം.... ഓംകാരാങ്കിതമായ സ്വസ്തികചിഹ്നമുള്ള കൊടികൾ കാറ്റത്ത് പാറിക്കളിക്കുന്നു... അവിടെ 79 അടി ഉയരമുള്ള ശിവലിംഗം... ഇത് ഇന്ത്യയുടെ ദേവഭൂമിയിൽ സ്ഥിതിചെയ്യുന്ന കിന്നർകൈലാസം-ഭക്തർ അതീവപരിശുദ്ധിയോടെ കാത്തുസൂക്ഷിക്കുന്ന ശിവപാർവതിമാരുടെ വാസസ്ഥാനം. ഹൃദയഹാരിയായ ഈ ഭൂപ്രദേശത്തിന്റെ വൈവിധ്യവും സംസ്‌കാരവും ഇടകലരുന്ന യാത്രാനുഭവമായ കിന്നർ കൈലാസയാത്രയ്ക്ക് ഒരാമുഖം.
ജീവിതത്തെ മാറ്റിമറിക്കാൻ കെൽപ്പുള്ള ഉപബോധമനസ്സ് എന്ന മഹാത്ഭുതത്തിലേക്കുള്ള യാത്രയാണ് പ്രചോദനാത്മക ചിന്തകളുടെ കുലപതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ. ജോസഫ് മർഫി രചിച്ച The Miracles of your mind എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷയായ നിങ്ങളുടെ മനസ്സെന്ന അത്ഭുതഖനി. കേൾക്കാം, ഉപബോധമനസ്സിന്റെ സഹായത്താൽ ഭയത്തിൽ നിന്നും മുക്തി നേടുന്നത് എങ്ങനെയെന്ന്.
ലോകത്തെ മുഴുവൻ മാസ്മരികവലയത്തിലാഴ്ത്തിയ പൗലോ കൊയ്ലോയുടെ നോവലാണ് ആൽകെമിസ്റ്റ്. തന്റെ ജന്മനാടായ സ്പെയിനിൽനിന്നും പിരമിഡുകളുടെ കീഴിൽ മറഞ്ഞിരിക്കുന്ന നിധി തേടി ഈജിപ്ഷ്യൻ മരുഭൂമി
കളിലേക്ക് സാന്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന യാത്ര.
കരുത്തുറ്റ ലാളിത്യവും ആത്മാദ്ദീപകമായ ജ്ഞാനവും നിറയുന്ന ആ യാത്രയുടെ കഥയാണ് ആൽകെമിസ്റ്റ്.
കേൾക്കാം, ആൽകെമിസ്റ്റിനെ സംബന്ധിച്ച് ഡോ. കെ എം വേണുഗോപാൽ എഴുതിയ പഠനം
സ്മാർത്തവിചാരത്തെക്കുറിച്ചുള്ള ധാരണകളെ വിചാരണകൾക്കും പുനഃപരിശോധനയ്ക്കും വിധേയമാക്കുന്ന 'താത്രി സ്മാർത്തവിചാരം' എന്ന കൃതിയെക്കുറിച്ചുള്ള ഗ്രന്ഥകർത്താവായ ചെറായി രാംദാസിന്റെ വാക്കുകൾ....
പ്ലാസ്മാ ഭൗതികം എന്ന നൂതനമായ ശാസ്ത്രശാഖയെക്കുറിച്ചും അതിന്റെ വൈവിധ്യമാർന്ന ഉപയോഗത്തെക്കുറിച്ചും പ്രതിപാദിക്കുന്ന 'പ്ലാസ്മാ ഭൗതികത്തിന്റെ അത്ഭുതപ്രപഞ്ചം' എന്ന കൃതിയെക്കുറിച്ച് ഗ്രന്ഥകർത്താവായ ഡോ പി ജെ കുര്യന്റെ വാക്കുകൾ...
പോലീസ് ജീവിതത്തിലെ തന്റെ അനുഭവങ്ങൾ പങ്കു വെയ്ക്കുന്ന മുൻ ഡി ജി പി എ ഹേമചന്ദ്രൻ ഐ പി എസിന്റെ 'നീതി എവിടെ' എന്ന പുസ്തകത്തെ ആസ്പദമാക്കി അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ
വിശുദ്ധ ബൈബിളിൽനിന്നും ഷേക്സ്പിയറിൽനിന്നും ടാഗോറിൽനിന്നും ആശയങ്ങൾ ഉൾക്കൊണ്ടു
കൊണ്ട് ജീവിതത്തിലെ കടമ്പകളെ തരണം ചെയ്യാനും ആത്മവിശ്വാസം ഉണർത്താനും വായനക്കാരെ സഹായിക്കുന്ന കൃതി.
കലയെയും സാഹിത്യത്തെയും അതിയായി സ്നേഹിച്ച പല്ലവരാജാവായ മഹേന്ദ്രവർമ്മന്റെയും മകൻ നരസിംഹവർമ്മന്റെയും യുദ്ധസാഹസങ്ങളുടെയും രാജ്യതന്ത്രങ്ങളുടെയും കഥ പറയുന്ന നോവൽ. നരസിംഹവർമ്മനും നർത്തകിയായ ശിവകാമിയും തമ്മിലുള്ള പ്രണയവും ചാലൂക്യരാജാവായ പുലികേശിയുടെ ആക്രമണവും നിരവധി സംഭവപരമ്പരകളിലൂടെ ആവിഷ്കരിച്ചു കൊണ്ട് തമിഴ്നാടിന്റെ ചരിത്രത്തിലെ ഒരു സുവർണ്ണകാലഘട്ടത്തെ വരച്ചിടുന്ന കൽക്കി കൃഷ്ണമൂർത്തിയുടെ ശിവകാമിയുടെ ശപഥത്തെ കുറിച്ച് ഈ നോവലിന്റെ വിവർത്തകനായ ബാബുരാജ് കളമ്പൂരുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ.
വടക്കന്‍ കേരളത്തിലെ കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരി പുലയരുടെ കാനാന്‍ദേശമെന്നാണ് അറിയപ്പെടുന്നത്. സ്വത്വനഷ്ടത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും സ്വത്വബോധത്തിന്റെയും ഇടയില്‍പ്പെട്ട് ഉഴറുന്ന അവിടുത്തെ ജനതയുടെ ജീവിതസംഘര്‍ഷങ്ങളിലൂടെ, നിസ്സഹായതകളിലൂടെ, പ്രതിരോധങ്ങളിലൂടെ, ഒരു യാത്ര 'കരിക്കോട്ടക്കരി'
ദയാവധം എന്ന വിഷയത്തെ ആസ്പദമാക്കി രചിക്കപ്പെട്ട 'നിങ്ങൾ' എന്ന നോവലിനെക്കുറിച്ച് ഗ്രന്ഥകർത്താവായ എം മുകുന്ദനുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ
ക്വിയർ ഭാവുകത്വത്തിലൂന്നി നിന്ന് കൊണ്ട് ഒരു ഗേ പുരുഷന്റെ കണ്ണിലൂടെ മലയാള സിനിമകളെ നോക്കിക്കാണുന്ന 'മഴവിൽക്കണ്ണിലൂടെ മലയാളസിനിമ' എന്ന കൃതിയെ ആസ്പദമാക്കി ഗ്രന്ഥകർത്താവായ കിഷോർ കുമാറുമായി ആക്റ്റിവിസ്റ്റായ അനസ് നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ കേൾക്കാം
'കേരളത്തിന്റെ നെല്ലറ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുട്ടനാടിന്റെ കഴിഞ്ഞ ഒന്നരനൂറ്റാണ്ട് കാലത്തെ വികസനചരിത്രത്തിലേക്ക് ഒരെത്തിനോട്ടം
കേരളത്തിലെ ആദ്യത്തെ നാട്ടുചരിത്രമാണ് വന്നേരിനാട്. കൊച്ചിരാജ്യത്തിന്റെ തലസ്ഥാനമായിരുന്ന വന്നേരിനാട് ചരിത്രപരമായും സാംസ്‌കാരികപരമായും എങ്ങനെ ഉണർന്നുവന്നുവെന്നും ഉയർന്നുവന്നുവെന്നും അന്വേഷിക്കുന്ന ബ്രഹദ്ഗ്രന്ഥമാണിത്. കേൾക്കാം വന്നേരിനാടിന്റെ ചരിത്രത്തെക്കുറിച്ച്
സ്വപ്നങ്ങളെ ജീവിതമാക്കിയും ജീവിതത്തെ സ്വപ്നമാക്കിയും അതിരില്ലാതെ ഒഴുകുന്ന കഥകൾ വന്ന വഴികളെക്കുറിച്ച് അറിയാം..
കൂവത്തിന്റെ രചയിതാവായ വി കെ കെ രമേഷിന്റെ വാക്കുകളിൽ നിന്ന്....
കാവുകൾ...
ജൈവവൈവിധ്യത്തിന്റെ ഉറവിടം..
പ്രകൃതി ദേവതകൾ വാഴുന്നയിടം....
ഈ കാവുകളെക്കുറിച്ചുള്ള ലോകത്തിലെ ആദ്യ സമഗ്രപഠനമാണ് 'ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ'. കേൾക്കാം, ഈ വിശുദ്ധവനങ്ങളെക്കുറിച്ചുള്ള ഗ്രന്ഥകർത്താവായ ഇ ഉണ്ണികൃഷ്ണന്റെ വാക്കുകൾ...
യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് ടി. ഡി. രാമകൃഷ്ണന്‍ രചിച്ച നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ചരിത്രത്തെ സമകാലിക പ്രശ്നങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടുള്ള ആഖ്യാനമാണ് ഈ നോവലിന്റെ ഭൂമികയെ വിശാലമാക്കുന്നത്.
കേൾക്കാം, പ്രമുഖ ആക്റ്റിവിസ്റ്റും അഭിനേത്രിയുമായ ശീതൾ ശ്യാം പങ്കു വയ്ക്കുന്ന 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എന്ന നോവലിന്റെ വായനാനുഭവം.
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി : സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥ.
''മതത്തിന്റെ കാതലായ ഒരു ഭാഗമാണ് 'മാടന്‍മോക്ഷം' എന്ന നോവലില്‍ അപഗ്രഥിക്കുന്നത്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം. നമ്മുടെ പാരമ്പര്യത്തില്‍ ദൈവവും മനുഷ്യനുമായുള്ള പാരസ്പര്യം പിത്യപുത്രബന്ധം പോലെയോ മാതൃപുത്രബന്ധം പോലെയോ രാജാവും പ്രജയും തമ്മിലുള്ള ബന്ധംപോലെയോ യജമാനന് അടിമയോടുള്ള ബന്ധം പോലെയോ ആണ്. അല്ലെങ്കില്‍
സുഹൃത്തുക്കള്‍ തമ്മിലുള്ളതുപോലെയുമാവാം. അര്‍ജ്ജുനനും കൃഷ്ണനും തമ്മിലുള്ള സൗഹൃദം അതിന്റെ മാതൃകയാണ്. അങ്ങനെയുള്ള ഒരു ഭാവമാണ് ദൈവവും പൂജാരിയും തമ്മിലുള്ളത്.''- ജയമോഹൻ
ജാതിക്കോമരങ്ങൾ നടമാടിയ ഇരുണ്ട കാലത്തിലെ ഏറ്റവും തീക്ഷ്ണമായ പോരാട്ടങ്ങളിൽ ഒന്നായ വൈക്കം സത്യഗ്രഹത്തിന് ശക്തി പകർന്ന പെരിയാർ ഇ.വി രാമസ്വാമി നായ്ക്കർ....
പഴ. അതിയമാന്റെ 'വൈക്കം സത്യഗ്രഹ'ത്തിൽ നിന്ന്.......
"ഈ പ്രോഗ്രാമിൽ ഞാൻ വന്നതും, ഇത്രയും എപ്പിസോഡ് ചെയ്തതും, കൃഷ്ണകുമാർ ഇവിടെ വന്നതുമെല്ലാം എന്റെ ജീവിതത്തിലെ ഈ ഒരു നിമിഷത്തിന് വേണ്ടി ആരോ എഴുതി വെച്ചതായിരിക്കും"
ജോലിയൊന്നും ചെയ്യാതെ നിരാശനായി ഇരുന്ന നാളുകളില്‍ വായനയുടെ ലോകത്തേയ്ക്ക് വീണ്ടും തിരിച്ചുനടന്നു. എസ് കെ പൊറ്റെക്കാട്ടിന്റെ കൃതികള്‍ അന്ന് എന്റെ കൈകളിലൂടെ കടന്നുവന്നു. പെട്ടെന്നൊരു നിമിഷം ഒരു ഇടിമിന്നല്‍ പോലെ എന്റെയുള്ളില്‍ വന്നതാണ് പൊറ്റെക്കാട്ട് ഈ അക്ഷരങ്ങളിലൂടെ എഴുതിവെച്ച നാടുകളെ വിവരിച്ച സംഭവങ്ങളെ, അനുഭവങ്ങളെ ടെലിവിഷനില്‍ പ്രവര്‍ത്തിക്കുന്ന എനിക്ക് എന്തുകൊണ്ട് ഒരു ദൃശ്യയാത്രാവിവരണം ആക്കിക്കൂടാ? മെറ്റാ
വേള്‍ഡ് മലയാളിക്ക് പരിചയപ്പെടുത്തിക്കൊടുത്തത് എസ് കെ പൊറ്റെക്കാട്ടാണ്. അതിനെ പുതിയ ഒരു വിഷ്വല്‍ ഭാഷയിലേക്ക് മാറ്റാനുള്ള ഭാഗ്യമാണ് എനിക്ക് ലഭിച്ചത്: സന്തോഷ് ജോര്‍ജ് കുളങ്ങര സംസാരിക്കുന്നു