എസ്രായുടെ നേതൃത്വത്തിലുള്ള യഥാർത്ഥ ഉപവാസവും, മറുവശത്ത് സഖറിയായിൽ ദൈവം ജനത്തെ ശാസിക്കുന്ന ആത്മാർത്ഥതയില്ലാത്ത, അനുതാപമില്ലാത്ത ഉപവാസത്തെക്കുറിച്ചും ഇന്നു നാം ശ്രവിക്കുന്നു. ദൈവവചനം പഠിക്കാൻ താല്പര്യം കാണിച്ച എസ്രായോടു ശത്രുക്കളെപ്പോലും പ്രീതിയുള്ളവരാക്കി മാറ്റാൻ ദൈവം ഇടവരുത്തി. ദൈവത്തിൽ ആശ്രയിച്ചാൽ നമുക്ക് മനുഷ്യനെ ആശ്രയിക്കേണ്ടി വരില്ല. വ്യർത്ഥമായ ആചാരങ്ങൾ നിർവഹിക്കുന്നതിന് പകരം, പരസ്പരം സത്യം സംസാരിക്കുകയും, കലഹങ്ങൾ ഒഴിവാക്കുകയും, സഹോദരങ്ങളോട് സമാധാനത്തിൽ ജീവിക്കുകയും ചെയ്യണം എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[എസ്രാ 7-8, സഖറിയാ 7-8, സുഭാഷിതങ്ങൾ 20: 12-15 ]
BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/