ഫരിസേയരും നിയമജ്ഞരും യേശുവിനോട് പാരമ്പര്യത്തെക്കുറിച്ചു തർക്കിക്കുന്നതും യേശു ജനങ്ങളെ ആന്തരികവും ബാഹ്യവുമായ ശുദ്ധിയെക്കുറിച്ചു പഠിപ്പിക്കുന്നതും സീറോ-ഫിനിഷ്യൻ സ്ത്രീയുടെ വിശ്വാസത്തെപ്പറ്റിയും വീണ്ടും അപ്പം വർധിപ്പിക്കുന്നതും പ്രതിപാദിക്കുന്ന വചനഭാഗങ്ങൾ ഇന്ന് നാം ശ്രവിക്കുന്നു. ബാഹ്യമായ മതാനുഷ്ഠാനങ്ങൾ നടത്തുന്നവരായി മാറുന്നതിനു പകരം ആത്മീയ ഹൃദയനവീകരണമുള്ളവരായി മാറാൻ സഹായിക്കണമേയെന്നും ഞങ്ങളുടെ അവകാശങ്ങൾ ചോദിക്കുന്നതിനു പകരം അങ്ങയുടെ കരുണ ചോദിക്കുന്നവരായി ഞങ്ങളെ അങ്ങ് മാറ്റേണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഉദ്‌ബോധിപ്പിക്കുന്നു .
[Mark 7–8, Psalm 23, മർക്കോസ് 7-8, സങ്കീർത്തനങ്ങൾ 23]
— BIY INDIA LINKS—
🔸Twitter: https://x.com/BiyIndia