Home
Categories
EXPLORE
True Crime
Comedy
Society & Culture
Business
Sports
History
News
About Us
Contact Us
Copyright
© 2024 PodJoint
00:00 / 00:00
Sign in

or

Don't have an account?
Sign up
Forgot password
https://is1-ssl.mzstatic.com/image/thumb/Podcasts114/v4/e6/df/41/e6df4172-75ff-e531-04c1-14a4590457a5/mza_8796876582134485530.jpg/600x600bb.jpg
JM Podcast
Jassim Muhammad
12 episodes
5 days ago
പ്രവാസികളെ സ്പർശിക്കാതെ ഇന്ന് നമുക്ക്‌ കേരളത്തേയോ കേരള സംസ്കാരത്തേയോ കുറിച്ചുള്ള അർത്ഥവത്തായ ഒരു ചർച്ചയും സാധ്യമല്ല.
Show more...
Personal Journals
Society & Culture
RSS
All content for JM Podcast is the property of Jassim Muhammad and is served directly from their servers with no modification, redirects, or rehosting. The podcast is not affiliated with or endorsed by Podjoint in any way.
പ്രവാസികളെ സ്പർശിക്കാതെ ഇന്ന് നമുക്ക്‌ കേരളത്തേയോ കേരള സംസ്കാരത്തേയോ കുറിച്ചുള്ള അർത്ഥവത്തായ ഒരു ചർച്ചയും സാധ്യമല്ല.
Show more...
Personal Journals
Society & Culture
Episodes (12/12)
JM Podcast
#12 സംഗീതാസ്വാദകരുടെ മനസ്സിൽ മായാത്ത ഇടം നേടിയ അതുല്യ പ്രതിഭയായ വാണി ജയറാമിന് ആദരാജ്ഞലികൾ
പ്രണയം പോലെ തന്നെ വിരഹവും, സ്വപ്നവും, കാത്തിരിപ്പും, വാത്സല്യവും, ഭക്തിയുമെല്ലാം ആ ശബ്ദത്തിലൂടെ നമുക്ക് ആസ്വദിക്കാനായി. ഫോക്ക് ഗാനങ്ങളുടെ ചടുലത ഒട്ടും തന്നെ ചോരാതെ പാടാനാവുക എന്നതും വാണി ജയറാമിനെ സംബന്ധിച്ച് പ്രയാസലേശമില്ലാതെ വഴങ്ങുന്ന കാര്യമായിരുന്നു. പ്രതീക്ഷിക്കാതെയെത്തിയ വിയോഗമെങ്കിലും  ഈ ശബ്ദം എന്നും നമ്മുടെ സന്തോഷത്തിലും, ദുഃഖത്തിലും, പ്രണയത്തിലും, വിരഹത്തിലും, വാത്സല്യത്തിലും, ഭക്തിയിലും കൂട്ടായി നമുക്കൊപ്പം തന്നെ കാണും. ഭാവാത്മകമായ ആലാപനത്തിലൂടെ സംഗീതാസ്വാദകരുടെ മനസ്സിൽ മായാത്ത ഇടം നേടിയ അതുല്യ പ്രതിഭയായ വാണി ജയറാമിന് ആദരാജ്ഞലികൾ
Show more...
2 years ago
12 minutes 12 seconds

JM Podcast
#11 സമകാലിക ഇന്ത്യയിൽ ആവിഷ്കാര സ്വാതന്തൃം നേരിടുന്ന വെല്ലുവിളികൾ
വസ്ത്രധാരണവും ആഹാരവും മതവിശ്വാസവും മുതല്‍ എന്തു കാണണം, കേള്‍ക്കണം, എഴുതണം, വായിക്കണം, ചിന്തിക്കണം എന്ന തിരഞ്ഞെടുപ്പ് വരെ പൗരരുടെ സ്വതന്ത്രജീവിതം നയിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണ്. ഇതിലോരോ ഘട്ടത്തിലും തീവ്രവലതുപക്ഷ ആള്‍ക്കൂട്ടത്തിന്റെ ഇടപെടല്‍ ഉണ്ടാകുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
Show more...
2 years ago
5 minutes 52 seconds

JM Podcast
#10 സ്വാതന്ത്ര്യത്തിന്റെ ഏഴര പതിറ്റാണ്ട് പിന്നിടുന്ന നെഹ്രുവിന്റെ ഇന്ത്യ
മരണത്തിനിപ്പുറവും സംഘപരിവാറിനെ ആരെങ്കിലും വെല്ലുവിളിക്കുന്നുണ്ടെങ്കിൽ അത് നെഹ്രുവാണെന്ന് നിസംശയം പറയാം. ‘ആത്മഹത്യ ചെയ്ത’ ഗാന്ധിയുടെ ജീവചരിത്രം പഠിക്കുന്ന കുട്ടികൾക്ക് മുന്നിലാണ് നെഹ്‌റു ഇന്ത്യയെ കണ്ടെത്തുന്നത് അല്ല, വീണ്ടെടുക്കുന്നത്.
Show more...
3 years ago
6 minutes 14 seconds

JM Podcast
#9 നമ്മുടെ തലമുറയെ പ്രണയവിരഹങ്ങളുടെ ആഴം കാണിച്ചുതന്ന കെകെ
ശബ്ദത്തിൽ പ്രണയത്തിന്റെ മാജിക്ക് ഒരുക്കിവെച്ച ഗായകനായിരുന്നു KK, ആ ശബ്ദമാധുര്യത്തിൽ പിറവിയെടുത്ത പല മധുര ഗാനങ്ങളും നാം നെഞ്ചോട് ചേർത്തുവെച്ചു. KK യുടെ ശബ്ദം ആത്മാവിലേക്ക് ഒഴുകിയിറങ്ങാൻ ശക്തിയുള്ളതായിരുന്നു. പ്രണയം വിരഹം എന്നീ ഭാവങ്ങളെ ശ്രോതാക്കൾക്ക് അനുഭവേദ്യമാക്കിത്തരാൻ KK ക്ക് കഴിഞ്ഞിരുന്നു.
Show more...
3 years ago
6 minutes 26 seconds

JM Podcast
#8 സമകാലിക ഇന്ത്യൻ സാമൂഹത്തിലെ ജാതിയുടെ നൂറു നൂറു സിംഹാസനങ്ങൾ
ആധുനിക കഥാചർച്ചകളുടെ പൊതുബോധപരിസരങ്ങളിൽ നിന്ന് ഒരുപാട് ദൂരെയായി തന്റേതായ ഇടം കണ്ടെത്താൻ ജയമോഹന് “ധർമ്മപാലൻ” എന്ന ഒറ്റ കഥാപാത്രം തന്നെ ധാരാളമാണ്.. നവോത്ഥാനകേരളവും ജയമോഹൻ വരച്ചുകാട്ടുന്ന ധവളാധികാര കേരളവും രണ്ടല്ല എന്ന യാഥാർത്ഥ്യബോധത്തിലേക്കാണ് ധർമ്മപാലൻ നമ്മെ കൈപിടിച്ചു നടത്തുക.. ചരിത്രപാഠപുസ്തകങ്ങളും കളർസിനിമാലോകവുമെല്ലാം സവർണമേൽക്കോയ്മയെയും ധവളാധികാരപ്പെരിമയെയും കോറിയിടുമ്പോൾ ജയമോഹൻ തഴയപ്പെട്ട, ചരിത്രങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെട്ട മറ്റൊരു ജനതയെപ്പറ്റി ഓർമ്മിപ്പിച്ച് നമ്മെ ആത്മനിന്ദയുടെ പടുകുഴിയിലേക്ക് വലിച്ചെറിയുന്നു….
Show more...
3 years ago
6 minutes 18 seconds

JM Podcast
#7 ഒരു രാജ്യം... ഒരു ഭാഷ... സംഘപരിവാർ ഗൂഡതന്ത്രം.
ഇന്ത്യയെ അടയാളപ്പെടുത്താൻ പൊതുവായ ഭാഷ ഉണ്ടാകേണ്ടതാണെന്നും അത് ഹിന്ദിയല്ലാതെ മറ്റൊരു ഭാഷയല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിക്കുകയുണ്ടായി.  ഹിന്ദി ഔദ്യോഗികഭാഷാ പ്രചാരണസമിതിയുടെ അധ്യക്ഷൻകൂടിയാണ് അദ്ദേഹം. ഔദ്യോഗിക ആശയവിനിമയത്തിന് ഇംഗ്ലീഷ് ഒഴിവാക്കി ഹിന്ദി ഉപയോഗിക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന നിർദേശം. അതിനെതിരെ ഹിന്ദി ഇതര ഭാഷാസംസ്ഥാനങ്ങളും പുരോഗമന ജനാധിപത്യ വിശ്വാസികളും ശക്തമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ട്. ഇന്ത്യയുടെ  ഭാഷാവൈവിധ്യത്തെയും സാംസ്കാരിക സമന്വയത്തെയും തകർക്കാൻ   ഉദ്ദേശിച്ചുകൊണ്ട് ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന ആശയം ആദ്യമായല്ല അമിത് ഷാ അവതരിപ്പിക്കുന്നത്. 2018ലും ഈ മുദ്രാവാക്യം ഉയർത്തിയിരുന്നു.
Show more...
3 years ago
6 minutes 23 seconds

JM Podcast
#6 മലയാളത്തിലെ പ്രിയതാരം KPAC ലളിത എന്ന അതുല്യ പ്രതിഭക്ക്‌ ആദരാജ്ഞലികൾ
മലയാളത്തിലെ പ്രിയതാരം KPAC ലളിത എന്ന അതുല്യ പ്രതിഭക്ക്‌ ആദരാജ്ഞലികൾ
Show more...
3 years ago
5 minutes 17 seconds

JM Podcast
#5 കേരളത്തിലെ കോൺഗ്രസ്സിന്റെ അനിവാര്യമായ തലമുറ മാറ്റം
#5 കേരളത്തിലെ കോൺഗ്രസ്സിന്റെ അനിവാര്യമായ തലമുറ മാറ്റം
Show more...
4 years ago
9 minutes 15 seconds

JM Podcast
#4 "മീശ" മലയാളിക്ക്‌ നൽകിയ ചില ആചാര ലംഘന പാഠങ്ങൾ
കേരളത്തിന്റെ മാറിവരുന്ന സാമൂഹ്യ പരിസരത്തെ അടുത്തറിയാന്‍ അവസരമൊരുക്കിയ ഒന്നായിരുന്നു ‘മീശ'  വിവാദം. അതിന്റെ പേരില്‍ മലയാളത്തിലെ പ്രധാനപ്പെട്ട പത്രമായ മാതൃഭൂമിക്ക് വലിയ വില കൊടുക്കേണ്ടി വന്നു എന്ന യാഥാര്‍ത്ഥ്യം നമ്മുടെ മുന്നിലുണ്ട്. ഈ നോവല്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഒരു എഡിറ്റോറിയല്‍ ബോര്‍ഡിനെതിരെ നടന്ന സംഘടിത ആക്രമണത്തെക്കുറിച്ച് ഓര്‍ക്കേണ്ട സമയമാണിത്.
Show more...
4 years ago
5 minutes 36 seconds

JM Podcast
#3 സംഘപരിവാറിനെ ലജ്ജിപ്പിക്കുന്ന യു ഡി എഫിന്റെ ശബരിമല ഗെയിം
ഒരു ഭാഗത്ത് യു.ഡി.എഫും ബി.ജെ.പി.യും ചേർന്ന വലതുപക്ഷം നിർമിക്കുന്ന തെരഞ്ഞെടുപ്പ് വാരിക്കുഴികളെ രാഷ്ട്രീയ ആർജ്ജവത്തോടെ നേരിടാൻ പറ്റിയിട്ടില്ലെങ്കിൽ കോവിഡിനേക്കാളും വലിയ മഹാമാരിയായി ആചാരാനുഷ്ഠാനങ്ങളും വർഗ്ഗീയതയും കേരളത്തെ ഭരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
Show more...
4 years ago
7 minutes 50 seconds

JM Podcast
#2 റീൽ ലൈഫ്‌ ഹീറോ അല്ല റിയൽ ലൈഫ്‌ ഹീറോ
നമ്മൾ ജീവിക്കുന്ന കാലഘട്ടം അങ്ങേയറ്റം കലുഷിതമാണു. ഫാസിസത്തിൽ നിന്നും വർഗ്ഗീയതയിൽ നിന്നും ഇന്ത്യയിലെ ജനങ്ങൾ പോരടിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ രാഷ്ട്രീയം നാം മനസ്സിലാക്കേണ്ടതുണ്ട്‌
Show more...
4 years ago
9 minutes 2 seconds

JM Podcast
#1 പ്രവാസത്തിന്റെ ചരിത്രവും വർത്തമാനവും
മലയാളികളുടെ കുടിയേറ്റം ഒരന്വേക്ഷണം.
Show more...
4 years ago
6 minutes 29 seconds

JM Podcast
പ്രവാസികളെ സ്പർശിക്കാതെ ഇന്ന് നമുക്ക്‌ കേരളത്തേയോ കേരള സംസ്കാരത്തേയോ കുറിച്ചുള്ള അർത്ഥവത്തായ ഒരു ചർച്ചയും സാധ്യമല്ല.