
ബ്ലോഗർ, കഥാകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം നമുക്ക് പ്രിയങ്കരനായ കെ.വി. മണികണ്ഠന്റെ 'ബലാത്സംഗം ചിലപ്പോഴെങ്കിലുംസ്ത്രീവിരുദ്ധമല്ല' എന്ന കഥയാണ് അടുത്തത്. തെരഞ്ഞെടുത്ത വിഷയവും ആഖ്യാനശൈലിയും ആസ്വാദകലോകം ഇഴകീറി ചർച്ചചെയ്ത ഒരു കഥകൂടിയാണിത്. ഒരുപാട് നിരൂപണ പ്രശംസ ഏറ്റുവാങ്ങിയ കഥയുടെ പരിണാമഗുപ്തി തന്നെയാണിതിന്റെ ഹൈലൈറ്റ്!
സങ്കുചിതമനസ്കൻ എന്ന പേരിൽ മലയാള ബ്ലോഗുലകത്തിൽ ശ്രദ്ധേയനായ മണികണ്ഠൻ, 2014ല്‍ ഡിസി കിഴക്കേമുറി ജന്മശതാബ്ദി അവാര്‍ഡ് ലഭിച്ച മൂന്നാമിടങ്ങള്‍ എന്ന നോവലിലൂടെയാണ് മലയാള സാഹിത്യലോകത്തിനുകൂടി സുപരിചിതനാവുന്നത്. ബ്ലൂ ഈസ് ദ വാമെസ്റ്റ് കളര്‍, ഭഗവതിയുടെ ജട എന്നിവയാണ് മറ്റു കഥാസമാഹാരങ്ങൾ. ആനുകാലികങ്ങളില്‍ ചെറുകഥകള്‍ എഴുതുന്നുണ്ട്.