Home
Categories
EXPLORE
True Crime
Comedy
Society & Culture
Business
Sports
History
Fiction
About Us
Contact Us
Copyright
© 2024 PodJoint
00:00 / 00:00
Sign in

or

Don't have an account?
Sign up
Forgot password
https://is1-ssl.mzstatic.com/image/thumb/Podcasts123/v4/70/30/91/70309120-67db-44d7-d6ff-210518e4e904/mza_16311777291855851309.jpg/600x600bb.jpg
desertree malayalam stories
desertree malayalam stories
75 episodes
1 day ago
Listen to Malayalam stories in authors' and readers' voices! നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകൾ അവരുടെ തന്നെ ശബ്ദത്തിലും വായനക്കാരുടെ ശബ്ദത്തിലും കേൾക്കാം. നിങ്ങൾക്കും നിങ്ങളുടെ കഥകളും മറ്റ് എഴുത്തുകാരുടെ കഥകൾ അവരുടെ അനുവാദത്തോടെയും ഞങ്ങൾക്ക് പങ്കുവയ്ക്കാവുന്നതാണ്.
Show more...
Books
Arts
RSS
All content for desertree malayalam stories is the property of desertree malayalam stories and is served directly from their servers with no modification, redirects, or rehosting. The podcast is not affiliated with or endorsed by Podjoint in any way.
Listen to Malayalam stories in authors' and readers' voices! നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകൾ അവരുടെ തന്നെ ശബ്ദത്തിലും വായനക്കാരുടെ ശബ്ദത്തിലും കേൾക്കാം. നിങ്ങൾക്കും നിങ്ങളുടെ കഥകളും മറ്റ് എഴുത്തുകാരുടെ കഥകൾ അവരുടെ അനുവാദത്തോടെയും ഞങ്ങൾക്ക് പങ്കുവയ്ക്കാവുന്നതാണ്.
Show more...
Books
Arts
Episodes (20/75)
desertree malayalam stories
75. കുഞ്ഞിമൂസ | എഴുത്ത്, വായന: സജിത് യൂസഫ് | Kunji Moosa | Malayalam Story

കഥാകാരൻ, ഗാനരചയിതാവ്, ബ്ലോഗർ എന്നീ നിലകളിലെല്ലാം സുപരിചിതനായ സജിത് യൂസഫ്  ( സിദ്ധാർത്ഥൻ)  നാരായണീയത്തിനു ശേഷം എഴുതിയ കഥയാണ് കുഞ്ഞിമൂസ.

Show more...
2 years ago
11 minutes 10 seconds

desertree malayalam stories
74. വെളുത്ത രക്ഷസ്സുകൾ | എഴുത്ത് രാജ് നീട്ടിയത്ത് (പെരിങ്ങോടൻ) | വായന കൃഷ്ണപ്രിയ | മലയാളം കഥ

ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലെ മലയാളം ഓൺലൈൻ എഴുത്തുകാരിൽ വ്യത്യസ്തങ്ങളായ പ്രമേയങ്ങളിലൂടെ കാച്ചിക്കുറുക്കിയ കഥകൾ കൊണ്ടും, അകൃത്രിമസൗന്ദര്യം നിറഞ്ഞ ഗദ്യശൈലി കൊണ്ടും, സാമൂഹികപ്രാധാന്യമുള്ള കവിതകൾ കൊണ്ടും, സാഹിത്യവും ചരിത്രവും രാഷ്ട്രീയവും അളന്നുമുറിച്ചു വിശകലനം ചെയ്യുന്ന ലേഖനങ്ങൾ കൊണ്ടും ഏറ്റവും ശ്രദ്ധേയനായ പെരിങ്ങോടൻ എന്ന രാജ് നീട്ടിയത്തിന്റെ "വെളുത്ത രക്ഷസ്സുകൾ"  എന്ന കഥയാണ് ഈ ലക്കത്തിൽ. 

യുവ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും ബ്ലോഗറുമായ കൃഷ്ണപ്രിയയാണ് കഥ വായിച്ചിരിക്കുന്നത്. മികച്ച മാധ്യമപ്രവർത്തകയ്ക്കും റിപ്പോർട്ടിങ്ങിനുമുള്ള നിരവധി അവാർഡുകൾ ഇതിനോടകം കൃഷ്ണപ്രിയയെ തേടിയെത്തിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകളും യാത്രാക്കുറിപ്പുകളും ലേഖനങ്ങളും എഴുതാറുള്ള കൃഷ്ണപ്രിയയുടേതായി ഒരുപിടി ഡോക്യുമെന്ററികളും പുറത്തിറങ്ങിയിട്ടുണ്ട്.  

#കഥപറയാം

Show more...
4 years ago
6 minutes 51 seconds

desertree malayalam stories
മിന്നൽകഥകൾ l എഴുത്ത്, വര, വായന ഷാഹുൽഹമീദ്.കെ.ടി I Malayalam Flash fictions | Shahulhameed.KT

മലയാളഭാഷയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ ഷാഹുൽഹമീദ്. കെ.ടി പെരിന്തൽമണ്ണ സ്വദേശിയാണ്. പത്ത് കഥാസമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രണയവും ഫുട്ബോളും, പ്രേമം  ദൃശ്യം പ്രാഞ്ചിയേട്ടൻ (സിനിമഫാൻ ഫിക്ഷൻ കഥകൾ) എഴുത്തുകാരൻ്റെ പ്രേതം, അദ്ദേഹത്തിൻ്റെ ശ്രദ്ധേയങ്ങളായ പുസ്തകങ്ങളാണ്. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുള്ള ഷാഹുൽഹമീദ് മൂന്നു ഹ്രസ്വസിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്.   

ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച  രാജ്യദ്രോഹികളുടെ വരവ് എന്ന കഥാസമാഹാരത്തിലെ പ്രവാസം മുഖ്യവിഷയമായ കഥകളാണ് ഇവിടെ അവതരിപ്പിക്കുന്നത്.

Show more...
4 years ago
7 minutes 44 seconds

desertree malayalam stories
ആനപ്പക | എഴുത്ത് ജിതിൻ ദാസ് | വായന കല്ല്യാണിക്കുട്ടി | മലയാളം കഥ | Malayalam Story

എഴുത്തിനെ കാര്യമായെടുത്തിരുന്നെങ്കിൽ മലയാളത്തിലെ എണ്ണം പറഞ്ഞ കഥാകൃത്തായി പേരെടുക്കാൻ പ്രാപ്തിയുള്ള കഥാകാരനാണ് മലയാള ബ്ലോഗിങ്ങിന്റെ പിറവിക്കു മുമ്പേ മലയാളവേദിയുടെ കാലം  മുതൽക്കേ  പല വ്യക്തിത്വങ്ങളിൽ കഥ പറയുന്ന ജിതിൻ ദാസ്. ചെറുതായാലും വലുതായാലും,  അഗാധമായ ദർശനവും നിസ്സാരവിശദാംശങ്ങളിലുള്ള ശ്രദ്ധയും ഇതിവൃത്തത്തിനൊപ്പിച്ചു വഴങ്ങുന്ന ഭാഷയുമാണ് ജിതിൻ ദാസിനെ ശ്രദ്ധേയനാക്കുന്നത്. രാഷ്ട്രീയ സാഹിത്യ ശാസ്ത്ര ലേഖനങ്ങളും ആക്ഷേപഹാസ്യകുറിപ്പുകളുമായി ഇന്നും സോഷ്യൽ മീഡിയയിൽ സജീവമാണ് ജിതിൻ ദാസ്.  

ജിതിൻ ദാസിനെ വായിക്കാം http://koomanpalli.blogspot.com/ 

കഥ വായിച്ചിരിക്കുന്നത് മലയാള ബ്ലോഗിങ്ങിന്റെ ആദ്യകാലം മുതൽ സഹയാത്രികയായ കല്ല്യാണി കുട്ടിയാണ്.  

#കഥപറയാം

Show more...
4 years ago
6 minutes 27 seconds

desertree malayalam stories
റ്റൈസൺ | എഴുത്ത് Longrider | വായന കല്ല്യാണിക്കുട്ടി | മലയാളം കഥ | Malayalam Story

ബ്ലോഗ്സ്പോട്ട് ബ്ലോഗിങ്ങിന്റെ കുത്തൊഴുക്കിൽ പലപ്പോഴും വേർഡ് പ്രെസ്സ് ബ്ലോഗുകൾക്ക് അർഹിക്കുന്ന പരിഗണന കിട്ടാതെപോയിട്ടുണ്ട്. 'Longrider' എന്ന പേരിൽ 'കാർന്നോർ' പോലെയുള്ള അസാധ്യ രചനകൾ നടത്തിയിരിക്കുന്ന കെ. വിശ്വനാഥന്റെ  'Vizdom' എന്ന ബ്ലോഗ് അത്തരത്തിലൊന്നാണ്.  

കഥ വായിച്ചിരിക്കുന്നത് മലയാള ബ്ലോഗിങ്ങിന്റെ ആദ്യകാലം മുതൽ സഹയാത്രികയായ കല്ല്യാണി കുട്ടിയാണ്.   

#കഥപറയാം

Show more...
4 years ago
7 minutes 52 seconds

desertree malayalam stories
രാജസ്ഥാൻ | ഒരു സഞ്ചാരി മറ്റൊരു സഞ്ചാരിക്കെഴുതിയ എഴുത്തുകൾ | എഴുത്ത്, വായന: ഗൗരീനാഥൻ

മലയാള ബ്ലോഗിങ്ങിന്റെ ശൈശവകാലം മുതൽ സഹയാത്രികയായ ഗൗരിനാഥൻ അക ശാരി ശാന്താനാഥന്റെ പുറത്തിറങ്ങാനിരിക്കുന്ന സഞ്ചാരസാഹിത്യത്തിൽ നിന്നും ഒരധ്യായം. രാജസ്ഥാനിന്റെ നേർജീവിതത്തിന്റെ ആരും പരാമർശിക്കാത്ത വേവും വേദനയും വരച്ചിടുന്ന വാക്കുകൾ.  

രാജസ്ഥാൻ | ഒരു സഞ്ചാരി മറ്റൊരു സഞ്ചാരിക്കെഴുതിയ എഴുത്തുകൾ എഴുത്ത്, വായന: ഗൗരീനാഥൻ   

#കഥപറയാം

Show more...
4 years ago
7 minutes 24 seconds

desertree malayalam stories
കുട്ടിശങ്കരനിടഞ്ഞു! | എഴുത്ത് രാജീവ് സാക്ഷി | വായന കല്ല്യാണിക്കുട്ടി | മലയാളം കഥ | Malayalam Story

വരകളിലൂടെയും വരികളിലൂടെയും മലയാള ബ്ലോഗിങ്ങിന്റെ ആരംഭകാലങ്ങളിൽ സജീവമായിരുന്ന രാജീവ് സാക്ഷി, പതിനഞ്ച് വർഷം മുമ്പ് ബ്ലോഗിൽ പ്രസിദ്ധീകരിച്ച കഥയാണ് 'കുട്ടിശങ്കരനിടഞ്ഞു'!  

കഥ വായിച്ചിരിക്കുന്നത് മലയാള ബ്ലോഗിങ്ങിന്റെ ആദ്യകാലം മുതൽ സഹയാത്രികയായ കല്ല്യാണിക്കുട്ടിയാണ്.  

#കഥപറയാം

Show more...
4 years ago
2 minutes 22 seconds

desertree malayalam stories
ഋതുഭേദങ്ങൾ | എഴുത്ത്, വായന സൂനജ | മലയാളം കഥ | Malayalam Story

'ഋതുഭേദങ്ങൾ' എഴുതിയിരിക്കുന്നതും വായിച്ചിരിക്കുന്നതും യുവകഥാകൃത്തായ സൂനജയാണ്. 

ഷിക്കാഗോ ബേസ്ഡായിട്ടുള്ള ഒരു എഫ് എം റേഡിയോയിൽ ആർ ജെ യായി പ്രവർത്തിക്കുന്ന സൂനജ ബ്ലോഗിങ്ങിലൂടെയാണ് സാഹിത്യയാത്ര തുടങ്ങുന്നത്. "മാതായനങ്ങൾ", "സൂനജയുടെ കഥകൾ " എന്നീ രണ്ടു കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. ആനുകാലികങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും എഴുതാറുണ്ട്.  

#കഥപറയാം

Show more...
4 years ago
6 minutes 15 seconds

desertree malayalam stories
റിവൈവൽ ലെറ്റർ | എഴുത്ത്, വായന: നവീൻ എസ് | മലയാളം കഥ | Malayalam Story | കഥപറയാം

യുവ കഥാകൃത്തും കവിയുമായ നവീൻ എസ് ആണ് കഥ വായിക്കുന്നത്.  കൈരളി ബുക്സ് പുറത്തിറക്കിയ ‘ഗോ’സ് ഓൺ കൺട്രിയാണ് നവിന്റെ ആദ്യ കഥാസമാഹാരം. 'ഗുൽമോഹർ തണലിൽ' എന്ന കവിതാസമാഹാരം ചിത്രരശ്മി ബുക്സ് പബ്ലിഷ് ചെയ്തു. ഏറ്റവും പുതിയ കഥാസമാഹാരം 'ഒരു വായനക്കാരൻ എഴുതിയ കഥകൾ' ലോഗോസ് ബുക്സിലൂടെ പുറത്തിറങ്ങി. കൂടാതെ ആനുകാലികങ്ങളില്‍  കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവ എഴുതിവരുന്നു. 

 #കഥപറയാം

Show more...
4 years ago
6 minutes 43 seconds

desertree malayalam stories
നാരായണീയം | എഴുത്ത്, വായന: സിദ്ധാർത്ഥൻ | മലയാളം കഥ | Malayalam Story | യക്ഷിക്കഥ | കഥപറയാം

കഥാകാരൻ, ഗാനരചയിതാവ്, ബ്ലോഗർ എന്നീ നിലകളിലെല്ലാം സുപരിചിതനായ സിദ്ധാർത്ഥൻ വലിയൊരു ഇടവേളയ്ക്ക് ശേഷം എഴുതിയ കഥയാണ് നാരായണീയം.   

ഇതിൽ യക്ഷിയുടെ ഭാഗങ്ങൾക്ക് ശബ്ദസാന്നിദ്ധ്യമാവുന്നത് യുവ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ കൃഷ്ണ പ്രിയയാണ്.   

#കഥപറയാം

Show more...
4 years ago
11 minutes 39 seconds

desertree malayalam stories
നാരായണീയം | എഴുത്ത്, വായന: സിദ്ധാർത്ഥൻ | മലയാളം കഥ | Malayalam Story | യക്ഷിക്കഥ | കഥപറയാം

കഥാകാരൻ, ഗാനരചയിതാവ്, ബ്ലോഗർ എന്നീ നിലകളിലെല്ലാം സുപരിചിതനായ സിദ്ധാർത്ഥൻ വലിയൊരു ഇടവേളയ്ക്ക് ശേഷം എഴുതിയ കഥയാണ് നാരായണീയം.   

ഇതിൽ യക്ഷിയുടെ ഭാഗങ്ങൾക്ക് ശബ്ദസാന്നിദ്ധ്യമാവുന്നത് യുവ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ കൃഷ്ണ പ്രിയയാണ്.

#കഥപറയാം

Show more...
4 years ago
11 minutes 32 seconds

desertree malayalam stories
നിലാവിൽ പൂത്ത നെയ്തലാമ്പൽ | എഴുത്ത്: ശശി ചിറയിൽ | വായന: കൃഷ്ണപ്രിയ | മലയാളം കഥ | Malayalam Story

മലയാള സാഹിത്യത്തിൽ ഇതിനകം തന്റേതായ സ്ഥാനമുറപ്പിച്ചു കഴിഞ്ഞ ശശി ചിറയൽ, 'കൈതമുള്ള്, എന്ന പേരിൽ ബ്ലോഗ് വായനക്കാർക്കും സുപരിചിതനാണ്! ആദ്യപുസ്തകം 'ജ്വാലകൾ ശലഭങ്ങൾ' 2009 ലും രണ്ടാമത്തെ പുസ്തകം 'ഇന്നലെ' 2015ലും പുറത്തിറങ്ങി. മൂന്നാമത്തെ പുസ്തകം 'ഡ്യൂട്ടി ഫ്രീ' പുറത്തിറങ്ങാനിരിക്കുന്നു. ശശി ചിറയലിന്റെ 'ജ്വാലകൾ ശലഭങ്ങൾ' എന്ന പുസ്തകത്തിൽ നിന്നുമുള്ളതാണ് ഈ കഥ.  

യുവ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും ബ്ലോഗറുമായ കൃഷ്ണപ്രിയയാണ് കഥ വായിച്ചിരിക്കുന്നത്. മികച്ച മാധ്യമപ്രവർത്തകയ്ക്കും റിപ്പോർട്ടിങ്ങിനുമുള്ള നിരവധി അവാർഡുകൾ ഇതിനോടകം കൃഷ്ണപ്രിയയെ തേടിയെത്തിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകളും യാത്രാക്കുറിപ്പുകളും ലേഖനങ്ങളും എഴുതാറുള്ള കൃഷ്ണപ്രിയയുടേതായി ഒരുപിടി ഡോക്യുമെന്ററികളും പുറത്തിറങ്ങിയിട്ടുണ്ട്.  

#കഥപറയാം

Show more...
4 years ago
15 minutes 6 seconds

desertree malayalam stories
കാപ്പിക്കപ്പിനോടൊത്തുള്ള ഒളിച്ചോട്ടങ്ങൾ | ഇട്ടിമാളു അഗ്നിമിത്ര | മലയാളം കഥ | Malayalam Story

എഴുത്തു കൊണ്ടും ശബ്ദം കൊണ്ടും നമ്മളെ വിസ്മയിപ്പിച്ച ഇട്ടിമാളു അഗ്നിമിത്ര മറ്റൊരു കഥയുമായി വീണ്ടുമെത്തുകയാണു. അസ്വാദകശ്രദ്ധ പിടിച്ചുപറ്റിയ 'കാപ്പിക്കപ്പിനോടൊത്തുള്ള ഒളിച്ചോട്ടങ്ങൾ' എന്ന കഥയാണു ഇത്തവണ വായിക്കുന്നത്‌.

ബ്ലോഗിലേയും നവമാധ്യമങ്ങളിലേയും ആനുകാലികങ്ങളിലേയും വേറിട്ട രചനകളിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് ഇട്ടിമാളു അഗ്നിമിത്ര.

കഥ: കാപ്പിക്കപ്പിനോടൊത്തുള്ള ഒളിച്ചോട്ടങ്ങൾ

എഴുത്ത്, വായന: ഇട്ടിമാളു അഗ്നിമിത്ര

#കഥപറയാം

Show more...
4 years ago
11 minutes 45 seconds

desertree malayalam stories
ഭാവഗായിക | എഴുത്ത് വിരോധാഭാസൻ | വായന സൂനജ | മലയാളം കഥ | Malayalam Story

വിരോധാഭാസനെന്ന തൂലികാനാമത്തിൽ വേറിട്ട രചനകൾ നടത്തുന്ന അജി. എ. യുടേതാണ് 'ഭാവഗായിക' എന്ന കഥ. ഒന്നര വ്യാഴവട്ടം പൂർത്തിയാക്കിയ പ്രവാസജീവിതത്തിലെ അനുഭവങ്ങളുടെയും ചിന്തകളുടെയും ബഹിർസ്ഫുരണങ്ങൾ വിരോധാഭാസന്റെ കഥകളിൽ തെളിഞ്ഞുകാണാം.  പുസ്തകങ്ങള്‍ : ചില ചന്തി ചിന്തകള്‍ (2015) വികൃതിവിശേഷങ്ങള്‍ (2018) , ആനുകാലിക അച്ചടി മാധ്യമങ്ങളിലും സമാഹാരങ്ങളിലും കഥകള്‍ എഴുതിവരുന്നു.  

കഥ വായിച്ചിരിക്കുന്നത് മറ്റൊരു യുവകഥാകൃത്തായ സൂനജയാണ്. ഷിക്കാഗോ ബേസ്ഡായിട്ടുള്ള ഒരു എഫ് എം റേഡിയോയിൽ ആർ ജെ യായി പ്രവർത്തിക്കുന്ന സൂനജ ബ്ലോഗിങ്ങിലൂടെയാണ് സാഹിത്യയാത്ര തുടങ്ങുന്നത്. "മാതായനങ്ങൾ", "സൂനജയുടെ കഥകൾ " എന്നീ രണ്ടു കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. ആനുകാലികങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും എഴുതാറുണ്ട്.

Show more...
4 years ago
21 minutes 52 seconds

desertree malayalam stories
ബലാത്സംഗം ചിലപ്പോഴെങ്കിലും സ്ത്രീവിരുദ്ധമല്ല | കെ.വി. മണികണ്ഠൻ | KV Manikantan | Malayalam Story

ബ്ലോഗർ, കഥാകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം നമുക്ക് പ്രിയങ്കരനായ കെ.വി. മണികണ്ഠന്റെ 'ബലാത്സംഗം ചിലപ്പോഴെങ്കിലുംസ്ത്രീവിരുദ്ധമല്ല' എന്ന കഥയാണ് അടുത്തത്. തെരഞ്ഞെടുത്ത വിഷയവും ആഖ്യാനശൈലിയും ആസ്വാദകലോകം ഇഴകീറി ചർച്ചചെയ്ത ഒരു കഥകൂടിയാണിത്. ഒരുപാട് നിരൂപണ പ്രശംസ ഏറ്റുവാങ്ങിയ കഥയുടെ പരിണാമഗുപ്തി തന്നെയാണിതിന്റെ ഹൈലൈറ്റ്!   

സങ്കുചിതമനസ്കൻ എന്ന പേരിൽ മലയാള ബ്ലോഗുലകത്തിൽ ശ്രദ്ധേയനായ മണികണ്ഠൻ, 2014ല്‍ ഡിസി കിഴക്കേമുറി ജന്മശതാബ്ദി അവാര്‍ഡ് ലഭിച്ച മൂന്നാമിടങ്ങള്‍ എന്ന നോവലിലൂടെയാണ് മലയാള സാഹിത്യലോകത്തിനുകൂടി സുപരിചിതനാവുന്നത്. ബ്ലൂ ഈസ് ദ വാമെസ്റ്റ് കളര്‍, ഭഗവതിയുടെ ജട എന്നിവയാണ് മറ്റു കഥാസമാഹാരങ്ങൾ. ആനുകാലികങ്ങളില്‍ ചെറുകഥകള്‍ എഴുതുന്നുണ്ട്.

Show more...
4 years ago
14 minutes 18 seconds

desertree malayalam stories
ഫുടബോൾ ഫീൽഡിലെ തെമ്മാടി | ആദിത്യൻ | Diego Maradona | Tribute | Argentina | Adithyan | Malayalam

ആദ്യകാല മലയാളബ്ലോഗു വായനക്കാർക്കും ഇന്നത്തെ സോഷ്യൽമീഡിയ ഫോളോവേഴ്‌സിനും ഒരുപോലെ സുപരിചിതവും പ്രിയങ്കരവുമാണ് 'ആദിത്യൻ' എന്ന പേര്. സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം, കായികം, ടെക്‌നോളജി അങ്ങനെ ഗൗരവപൂർണ്ണമായ വിവിധങ്ങളായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുന്നതുകൊണ്ട് ആദിത്യന്റെ ദൈർഘ്യമേറിയ പോസ്റ്റുകൾക്ക് പോലും വായനക്കാരേറെയാണ്. ചുറ്റും മറഡോണ സ്മരണകൾ നിറഞ്ഞിരിക്കുന്ന ഈ വേളയിൽ, ഒരു ഫാൻ ബോയിയായി വർഷങ്ങൾക്ക് മുമ്പ് ഡിയാഗോ മറഡോണയെക്കുറിച്ച് ആദിത്യൻ എഴുതിയ ലേഖനം 'ഫുടബോൾ ഫീൽഡിലെ തെമ്മാടി' ആദിയുടെ തന്നെ ശബ്ദത്തിൽ നമുക്ക് കേൾക്കാം.

Show more...
4 years ago
10 minutes 9 seconds

desertree malayalam stories
മരങ്ങളില്ലാത്ത കാട്ടിൽ | മറിയൂമിന്റെ ഉമ്മകൾ | എഴുത്ത്, വായന : കുഴൂർ വിത്സൻ | Kuzhur Wilson

കവി, ബ്ലോഗര്‍, ഗ്രന്ഥകാരന്‍, മാദ്ധ്യമപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം നമുക്ക് സുപരിചിതനായ കുഴൂർ വിത്സന്റെ പുറത്തിറങ്ങാനിരിക്കുന്ന, 'മരങ്ങളില്ലാത്ത കാട്ടിൽ' എന്ന പുസ്തകത്തിൽ നിന്നും ഒരധ്യായം, 'മറിയൂമിന്റെ ഉമ്മകൾ!'  

പുതുകവിതകളുടെ ശക്തനായൊരു വക്താവായാണ് കുഴൂർ വിത്സൻ അറിയപ്പെടുന്നത്. ഒരു പുതുമഴയിൽ പൊട്ടിമുളച്ചവയല്ല പുതുകവിതകൾ. വിതയ്ക്കും വിളവെടുപ്പിനും മുമ്പൊരു കാലമുണ്ടായിരുന്നു അവയ്ക്ക്. ആദ്യം നടന്ന വഴികളിലെ മുള്ളുകളിൽ വിത്സന്റെ ചോരയും തെറിച്ചിരുന്നു. പിന്നീട് പുതുകവിതകൾക്ക് ഇന്റെര്‍നെറ്റില്‍ വിലാസമുണ്ടാക്കിയെടുക്കുന്നതില്‍ സഹകവികള്‍ക്കൊപ്പം തോളോട് തോൾ ചേർന്നു. മലയാളത്തിലെ ആദ്യകവിതാ ബ്‌ളോഗായ 'അച്ചടിമലയാളം നാടുകടത്തിയ കവിതകൾ' വിത്സന്റേതാണ്. 2016 ല്‍ സംസ്ഥാന സര്‍ക്കാര്‍ യൂത്ത് മിഷന്‍ സാഹിത്യത്തിലെ യൂത്ത് ഐക്കണായി തെരഞ്ഞെടുത്തു. 23 വയസ്സിലാണ് ആദ്യ കവിതാ സമാഹാരം 'ഉറക്കം ഒരു കന്യാസ്ത്രീ' പ്രസിദ്ധീകൃതമാവുന്നത്. ഇന്ന് തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബിക്, ജര്മ്മന്, പോര്ച്ചുഗീസ്, സ്പാനിഷ്, ഡച്ച് ഭാഷകളിലായി 18  പുസ്തകങ്ങള്‍ വിത്സന്റേതായുണ്ട്. കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളില് കുഴൂരിന്റെ കവിതകള് പഠിപ്പിക്കുന്നുണ്ട്. അറേബ്യന് സാഹിത്യപുരസ്കാരം, എന്.എം. വിയ്യോത്ത് കവിതാ അവാർഡ്, പ്രഥമ ജിനേഷ് മടപ്പള്ളി കവിതാ പുരസ്കാരം എന്നിവ ലഭിച്ചു. 2017ല് ദുബായ് പോയറ്റിക് ഹാർട്ട്, ഏഴാമത് എഡിഷനില് മലയാളത്തെ പ്രതിനിധീകരിച്ചു. ആഗ്നസ് അന്നയാണ് വിത്സന്റെ മകൾ.    

പുസ്തകങ്ങൾ: ഉറക്കം ഒരു കന്യാസ്ത്രീ (1998), ഇ (2000), വിവര്ത്തനത്തിന് ഒരു വിഫലശ്രമം (2006), ആദ്യം മരിച്ചാൽ നിന്നെ ആരു നോക്കുമെന്നല്ലായിരുന്നു സങ്കടം, ആരെല്ലാം നോക്കുമെന്നായിരുന്നു (2009), കുഴൂർ വിത്സന്റെ കവിതകൾ (2012), വയലറ്റിനുള്ള കത്തുകൾ (2015), Thintharoo (2015), ഹാ, വെള്ളം ചേർക്കാത്ത മഴ (2017), Letters to Violet (2018), Treemagination (2018), കുടപ്പന്റെ ടാഗുള്ള അരഞ്ഞാണം (2018), Thintharoo സ്പാനിഷ് പരിഭാഷ (2018), Cartas Para Violeta - Spanish Translation, തോറ്റവർക്കുള്ള പാട്ടുകുറബ്ബാന (2018), പച്ച പോലത്തെ മഞ്ഞ (2018), Treemagination - കവിതകളുടെ ഡച്ച് പരിഭാഷ (2019), Rahul Gandhi, Neruda, Feast of St. Thomas and Other Poems (2019), ഇന്ന് ഞാൻ നാളെനീയാന്റപ്പൻ (2020)

Show more...
4 years ago
5 minutes 58 seconds

desertree malayalam stories
ദുർമന്ത്രവാദിനി | എഴുത്ത്, വായന : അനു സിനുബാൽ | യാത്രാനുഭവങ്ങൾ | മലയാളം | Malayalam travelogue | Anu

A story from the well known Malayalam writer Anu Cinubal.  

2007ൽ പുറത്തിറങ്ങിയ അനുവിന്റെ ആദ്യ പുസ്തകം 'യാത്രാപുസ്തകത്തിൽ ചില അപരിചിതർ', തന്റെ നോർത്ത് ഇന്ത്യൻ ജീവിതത്തിലെ യാത്രാനുഭവങ്ങളായിരുന്നു. അതിലെ കെട്ടുകഥകളെ വെല്ലുന്ന സാക്ഷ്യം പറച്ചിലാണ് ഈ അദ്ധ്യായം, ദുർമന്ത്രവാദിനി. അടുത്ത പുസ്തകം  നോവലായിരുന്നു, 2015 ൽ പബ്ലിഷ് ചെയ്ത 'ആത്മഹത്യക്ക് ചില വിശദീകരണകുറിപ്പുകൾ'. 2019 ൽ പബ്ലിഷ് ചെയ്ത മൂന്നാമത്തെ പുസ്തകം 'തന്റേതല്ലാത്ത കാരണങ്ങളാൽ എന്റേതായ ഒരുവൾക്ക്' പ്രണയ കവിതകളുടെ സമാഹാരമാണ്.

Show more...
5 years ago
15 minutes 45 seconds

desertree malayalam stories
ആലീസും മരണവും ഫ്ലാഷ്‌ബാക്കും | കഥ: സന്ദീപ്‌ രമ്യ,വായന: രാജീവ് സാക്ഷി Malayalam Story |Sandeep Ramya

മലയാള ബ്ലോഗിന്റെ തുടക്കം മുതൽ ശക്തമായ കഥാതന്തുക്കളടങ്ങിയ ഏതാനും കഥകളുമായി അനുവാചകരുടെ ഹൃദയം കീഴടക്കിയ കഥാകാരനാണ്‌, സന്ദീപ് രമ്യ‌. കുട്ടപ്പായി എന്ന അപരനാമത്തിൽ കഥകളുടെ കെട്ടഴിച്ച്‌, പിന്നീട്‌ സാഹിത്യഭാണ്ഠം മുറുക്കിക്കെട്ടി താൽക്കാലികമായി പിൻവാങ്ങിയ സന്ദീപിന്റെ കഥ കേൾക്കാം. സന്ദീപിന്റെ കഥകൾ ഇവിടെ വായിക്കാം. https://bodhappayi.blogspot.com/ 

കഥ വായിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ സമകാലീകനായ മലയാളം ബ്ലോഗർ രാജീവ് സാക്ഷിയാണ്. സാക്ഷിയുടെ എഴുത്തുകൾ വായിക്കാം.  https://sakshionline.blogspot.com/

Show more...
5 years ago
3 minutes 39 seconds

desertree malayalam stories
മറ്റേ അച്ഛന്‍ | കഥ, വായന : സന്തോഷ് പിള്ള | മലയാളം കഥ | Malayalam Story | Santhosh Pillai

ബ്ലോഗുകാലം മുതൽക്കേ കഥ, കവിത,  സാങ്കേതികവും ഭാഷാസംബന്ധവുമായ ലേഖനങ്ങൾ എന്നിവ കൊണ്ട് ഓൺലൈൻ മലയാളരംഗത്തെ സജീവസാന്നിദ്ധ്യമാണ് സന്തോഷ് പിള്ള. അദ്ദേഹത്തിന്റെ ശേഷം ചിന്ത്യം എന്ന ബ്ലോഗ് ബ്ലോഗുലകത്തിലെ ഫേവെറേറ്റുകളിലൊന്നായിരുന്നു. https://chintyam.blogspot.com/

Show more...
5 years ago
4 minutes 9 seconds

desertree malayalam stories
Listen to Malayalam stories in authors' and readers' voices! നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകൾ അവരുടെ തന്നെ ശബ്ദത്തിലും വായനക്കാരുടെ ശബ്ദത്തിലും കേൾക്കാം. നിങ്ങൾക്കും നിങ്ങളുടെ കഥകളും മറ്റ് എഴുത്തുകാരുടെ കഥകൾ അവരുടെ അനുവാദത്തോടെയും ഞങ്ങൾക്ക് പങ്കുവയ്ക്കാവുന്നതാണ്.