"തൗഹീദീ ജീവിതദര്‍ശനത്തെ ഇത്രത്തോളം ആഴത്തില്‍ പഠനവിധേയമാക്കിയ ഒരു സ്വതന്ത്രകൃതി മലയാള ഭാഷയില്‍ പുറത്തിറങ്ങിയിട്ടില്ലെന്നാണ് എന്‍റെ അറിവ്, അദ്വൈതവാദികളുടേയും മതവിരോധികളുടേയും ഭൗതികവാദികളുടേയും നിരര്‍ഥകമായ നിലപാടുകളെ അനാവരണം ചെയ്യുന്നതും സംശയങ്ങള്‍ ദൂരീകരിക്കുന്നതുമായ ഈ കൃതി എല്ലാ അര്‍ഥത്തിലും വ്യതിരേകമായി നില്‍ക്കുന്നു. പ്രപഞ്ചസ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന് മാത്രമേ സര്‍വ ആരാധനകളും അര്‍പ്പിക്കാവു എന്ന സത്യം പ്രമാണങ്ങ ളുടേയും മറ്റു ഖണ്ഡിതമായ തെളിവുകളുടേയും പിന്‍ബലത്താടെ സമര്‍ഥിച്ച് കൊണ്ട് ഇവ്വിഷയകമായി എല്ലാവരിലും നിലനില്‍ക്കുന്ന തെറ്റുധാരണകളെ ഈ കൃതി തിരുത്തുന്നു..." ഡോ. മുഹമ്മദ് അശ്റഫ് അലി അല്‍ മലൈബാരി (ജാമിഅ ഇസ്‌ലാമിയ, മദീന)യുടെ അവതാരികയില്‍ നിന്ന്.
അവതാരിക: ഡോ. മുഹമ്മദ് അശ്റഫ് അലി അല്‍ മലൈബാരി (ജാമിഅ ഇസ്‌ലാമിയ, മദീന)
Author: MM Akbar
Narrator: Arattupuzha Hakkim Khan
Publisher: Da'wa Books
Chapters : 20
സ്വവർഗരതിക്ക് നിയമപരിരക്ഷ നൽകുവാനുള്ള ഭരണഘടനാ ഭേദഗതിക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ലൈംഗിക ന്യനപക്ഷങ്ങളുടെ അവകാശപ്രശ്നമായി മാത്രമാണ് മാധ്യമങ്ങളും ബുദ്ധിജീവികളും സ്വവർഗലൈംഗികതയെ മാന്യവൽകരിക്കുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങളെ നോക്കിക്കാണുന്നത്. സ്വതന്ത്ര ലൈംഗികതയുടെ കേളീരംഗമായി ഇന്ത്യയെ മാറ്റുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾക്ക് പച്ചക്കൊടി വീശുകയാണ് സ്വവർഗരതിയെ നിയമവിധേയമാക്കുന്നതിനു വേണ്ടി പരിശ്രമിക്കുന്നവരെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ പുസ്തകം സ്ഥാപിക്കുന്നു. സ്വവർഗരതി പ്രകൃതിപരവും ജനിതകവുമാണെന്ന വാദത്തിനുള്ള വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ മറുപടി.
അവതാരിക: ഡോ. കെ. എസ്. രാധാകൃഷ്ണൻ
Author: MM Akbar
Narrator: Arattupuzha Hakkim Khan
Publisher: Da'wa Books
Chapters : 5
ബഹുസ്വരതയുടെ മണ്ണാണ് ഇന്ത്യ. വിവിധ മതങ്ങളും ദര്‍ശനങ്ങളും ഭാഷകളും സംസ്‌കാരങ്ങളും എല്ലാം നിറഞ്ഞുനില്‍ക്കുന്ന സുന്ദരമായൊരു പൂങ്കാവനം. മതനിരപേക്ഷതയുടെ വിണ്ണില്‍ നിന്നും പെയ്തിറങ്ങുന്ന മഴയില്‍ വിവിധ വര്‍ണങ്ങളും ഗന്ഥങ്ങളുമുള്ള പൂക്കള്‍ ഇടതൂര്‍ന്നു നില്‍ക്കുന്നു. ഇന്ത്യയെ ആ സുന്ദരമായ പൂങ്കാവനത്തില്‍, അതിലെ സാരഭ്യം പരത്തിക്കൊണ്ട് വിരിഞ്ഞുനില്‍ക്കുന്ന പുഷ്പങ്ങളെന്ന നിലയില്‍ മുസ്‌ലിംകള്‍ക്ക് ഈ രാഷ്ട്രത്തോട് ചില ഉത്തരവാദിത്തങ്ങളുണ്ട്. രാഷ്ട്രത്തിനു തിരിച്ചും. പൂവും പൂന്തോട്ടവും തമ്മിലുണ്ടാകേണ്ട സുന്ദരമായ ബന്ധത്തിന് ഒരു ആമുഖമാണീ പുസ്തകം. പൗരബോധത്തെ തൊട്ടുണർത്തുന്ന രചന.
Author: MM Akbar
Narrator: Arattupuzha Hakkim Khan
Publisher: Da'wa Books
Chapters : 19
Authenticity of Quran by MM Akbar
വിശുദ്ധ ഖുർആനിനെപ്പോലെ വിമർശിക്കപ്പെട്ട മറ്റൊരു ഗ്രന്ഥമുണ്ടോയെന്ന് സംശയമാണ്. കിഴക്കും പടിഞ്ഞാറുമുള്ള എഴുത്തുകാരും മതപ്രചാരകരും മതനിഷേധികളുമെല്ലാം ഖുർആനിന് വിമർശന പഠനങ്ങൾ രചിച്ചിട്ടുണ്ട്. വിവര സാങ്കേതിക വിദ്യയുടെ പുതിയ സഹസ്രാബ്ദത്തിൽ ഖുർആൻ വിമർശന പഠനങ്ങൾക്ക് വേണ്ടി മാത്രമായി ഒട്ടനവധി ഇന്റർനെറ്റ് സൈറ്റുകൾ രൂപം കൊണ്ടിട്ടുമുണ്ട്. ഇവയുടെയെല്ലാം ഉന്നയിക്കപ്പെടുന്ന വിമർശനങ്ങളെല്ലാം അടിസ്ഥാനരഹിതവും ഖുർആനിന്റെ പ്രോജ്വല പ്രകാശത്തിന് മുമ്പിൽ കരിഞ്ഞു വീഴുന്നവയുമാണ്. ഖുർആനിനെതിരെ ഉന്നയിക്കപ്പെടുന്ന വിമർശനങ്ങൾക്ക് വസ്തുനിഷ്ഠമായി മറുപടി പറയുന്ന കൃതിയാണിത്. ഓരോ വിമർശനത്തിനും അക്കമിട്ട് മറുപടി പറയുകയും ഖുർആനിന്റെ മൗലികതയും അപ്രമാദിത്യവും വ്യക്തമാക്കുകയും ചെയ്യുന്ന രചനയുടെ ഒന്നാം ഭാഗം.
Author: MM Akbar
Narrator: Arattupuzha Hakkim
Publisher: Niche of Truth
ഭ്രൂണശാസ്ത്രത്തിന്റെ ചരിത്രം മുതല്‍ ഈ രംഗത്തെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങള്‍ വരെ വിശകലനം ചെയ്തുകൊണ്ടുള്ള ബ്രഹത്ഗ്രന്ഥം. തീര്‍ച്ചയായും ഇത് ഇസ്ലാമിക സാഹിത്യത്തിന് മാത്രമല്ല വൈദ്യശാസ്ത്ര ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവലംബിക്കാവുന്ന ഒരു റഫറന്‍സ് ഗ്രന്ഥമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതോടൊപ്പം പരിശുദ്ധ ക്വുര്‍ആനിന്‍റെയും ഹദീഥ്ഗ്രന്ഥങ്ങളുടെയും നിലപാടുകള്‍ അജയ്യവും കാലാതിവര്‍ത്തിയുമാണെന്നും ഗ്രന്ഥകാരന്‍ തെളിവുകള്‍ സഹിതം സമര്‍ത്ഥിക്കുന്നു. ഇത് സംബന്ധിച്ച് മറ്റ് പല പഠങ്ങളിലും ലഭിക്കാത്ത വ്യക്തത ഈ ഗ്രന്ഥം നല്‍കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്
Author: MM Akbar
Preface: Dr. PA Kabeer (MBBS, MD (GM) Chief Physician & CMD, ALMAS Group of Institutions. Publisher: Dawa Books, Kochi
VoiceOver: Arttupuzha Hakkim Khan
Chapter 01: ഭ്രൂണശാസ്ത്രത്തിന്റെ ചരിത്രം
Chapter 02: ഖുർആനിലും ഹദീസുകളിലും
Chapter 03: കളിമണ്ണിന്റെ സത്യത്തിൽ നിന്ന്
Chapter 04: ബീജദ്രാവകങ്ങൾ
Chapter 05: ബൈന സ്സുൽബി വത്തറാഇബ്
Chapter 06: നുത്വ്‌ഫ:
Chapter 07: നുത്വഫത്തിന് അംശാജിൻ
Chapter 08: ഗർഭാശയത്തിന്റെ കൂരിരുട്ടിൽ
Chapter 09: അലക്വ:
Chapter 10: മുദ്വ്‌ആ
Chapter 11: ഭ്രൂണവളർച്ചയുടെ ആദ്യ നാൽപതു ദിനങ്ങൾ
Chapter 12: ലിംഗനിർണയം
Chapter 13: പാരമ്പര്യത്തിന്റെ സംപ്രേക്ഷണം
Chapter 14: അസ്ഥി രൂപീകരണം
Chapter 15: ഭ്രൂണം ശിശുവാകുമ്പോൾ
Chapter 16: കുറഞ്ഞ ഗർഭകാലം
ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് മുസ്‌ലിമല്ലാത്ത ഒരാൾക്ക് എളുപ്പത്തിൽ മനിസ്സിലാക്കാവുന്ന കൃതി.
Author: MM Akbar
Publisher: Niche of truth, Vyttila
VoiceOver: Arttupuzha Hakkim Khan
ഭാരതീയ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും സവിശേഷതയായ ബഹുസ്വരതയുടെ കടയ്ക്ക് കത്തിവെച്ചു കൊണ്ടല്ലാതെ ഏകസിവില്‍കോഡ് നടപ്പിലാക്കാനാകില്ല. ബഹുസ്വരത തകരുതോടെ ഇന്ത്യയാണ് തകരുക; ഭാരതത്തിന്റെ തനിമയും സംസ്‌കാരവുമാണ് തരിപ്പണമാവുക; വ്യത്യസ്ത നിറങ്ങളും മണങ്ങളുമുള്ള പൂക്കള്‍ വിരിഞ്ഞിരിക്കു സുന്ദരമായ പൂങ്കാവനമാകണം ഇന്ത്യയെ നമ്മുടെ രാഷ്ട്ര ശില്‍പികളുടെ സ്വപ്നമാണ് നശിക്കുക. ഏകസിവില്‍ കോഡ് നടപ്പാക്കപ്പെടുകയാണെങ്കില്‍ പ്ലാസ്റ്റിക്ക് പൂക്കളാല്‍ നിറയ്ക്കപ്പെട്ട കൃത്രിമത്തോട്ടമായിത്തീരും നമ്മുടെ ഇന്ത്യ. അതിലെ പൂക്കള്‍ക്ക് നിറമുണ്ടാകാം. പക്ഷെ മണവും ജീവനുമുണ്ടാവുകയില്ല. നാടിനെ സ്‌നേഹിക്കുവരെല്ലാം ഏകസിവില്‍കോഡിനെ എതിര്‍ക്കുത് അതുകൊണ്ടാണ്.
Author: MM Akbar, Mohammed Ameer
Preface: Sayyid Hydarali Shihab Thangal
Publisher: Dawa Books, Kochi
VoiceOver: Arttupuzha Hakkim Khan
Author: MM Akbar
Distribution: Niche of Truth
Voiceover: Arattupuzha Hakkim Khan
Chapters: 16
പ്രപഞ്ചത്തിലെ ഏറ്റവും സങ്കീര്‍ണമായ വസ്തു ഏതാണെന്ന ചോദ്യത്തിന് ഇന്നു നല്‍കാന്‍ കഴിയുന്ന ഒരേയൊരു ഉത്തരം മാത്രമേയുള്ളൂ - മനുഷ്യശരീരം. ശരീരത്തിലെ സങ്കീര്‍ണതകളുടെ കുരുക്കുകൾ ഓരോന്നായി അഴിയുമ്പോള്‍ അതു സംവിധാനിച്ചവന്‍റെ അസ്തിത്വം കൂടുതല്‍ കൂടുതല്‍ ബോധ്യമാകുന്നു. ശാസ്ത്ര പഠനം നയിക്കുന്നത് നാസ്തികതയിലേക്കാണെന്ന പ്രചാരണം ശരിയല്ലെന്ന വസ്തുത മനുഷ്യ ശരീരശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ അനാവരണം ചെയ്യപ്പെടുകയാണിവിടെ. ദൈവിക ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ മനുഷ്യ ശരീരശാസ്ത്രത്തിന്‍റെ പുനര്‍വായന.