സൈക്കിൾ വാങ്ങിയത് കൊണ്ട് മാത്രം സവാരി തുടങ്ങാൻ സാധിക്കുകയില്ല. സവാരിക്കാരനും, സൈക്കിളിനും അനേകം ആടയാഭരണങ്ങൾ ആവശ്യമുണ്ട്. സവാരി തുടങ്ങാൻ പോകുന്നവർക്ക് സൈക്കിളിനു പുറമേ എന്തൊക്കെ വാങ്ങണമെന്ന് യാതൊരു നിശ്ചയവും ഉണ്ടാവുകയില്ല. സൈക്കിൾ വാങ്ങിക്കഴിയുമ്പോളാണ് അനുബന്ധ സാധനങ്ങൾ എന്തൊക്കെ വേണമെന്നതിനെക്കുറിച്ചു ധാരണയുണ്ടാവുക. സൈക്കിളിങിന് ഉപയോഗിക്കേണ്ട അനുബന്ധ സാധനങ്ങൾ ഏതൊക്കെയെന്നു സൈക്കിൾ വാങ്ങുന്നതിനൊപ്പം തന്നെ അറിഞ്ഞിരുന്നാൽ നന്നായിരിക്കും.