
ഓണനിലാവ് 2024 - Episode 4
വയലി വിമ ഈ ഓണക്കാലത്ത് ഓണം പ്രമേയമായ പാട്ടുകളിലൂടെ ഒരു യാത്ര നടത്തുന്നു. ഈ ഓണവിരുന്ന് അത്തം മുതൽ തിരുവോണം വരെ വിമ പോഡ്‌കാസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തുന്നു.
ഓണം തിരുവോണം വേണം തുടിമേളം
പുള്ളോർക്കുടപ്പാട്ടിൽ മലനാടിൻ ഈണം
ഓണത്തേരേറിവരുന്നൊരു ചിങ്ങപൈങ്കിളിയെ...
മാവേലിത്തമ്പുരാൻ വരവായ് -യതുകണ്ടോ..
(ഓണം തിരുവോണം..)
പാടത്തെപ്പൂനുള്ളാൻ പൂമാനിനിയെത്തുമ്പോൾ
മാറത്തെപ്പൂക്കൾ നുള്ളാൻ മാരനിരിക്കുന്നു...
ഒരു പൂപ്പാലിക നിറയെ തുമ്പപ്പൂ നുള്ളാൻ
അനുരാഗക്കവിത ചൊല്ലി ഞാനുമിരിക്കുന്നു സഖി ഞാനുമിരിക്കുന്നു...
(ഓണം തിരുവോണം )
തിരുവോണസദ്യക്ക് പൂമാരനെത്തുമ്പോൾ
കോലായിൽ തൂണുംചാരി കാന്തയിരിക്കുന്നു..
ഒരു കണ്ണാംന്തളി നോട്ടം
നറുപൂന്തേനിൻ ചുണ്ടും...
ആ ലാസ്യ പരിഭവത്താൽ ഞാനുമിരിക്കുന്നു..കാന്താ
ഞാനുമിരിക്കുന്നു..
(ഓണം തിരുവോണം )
വരികൾ എഴുതിയതും ആലപിച്ചതും വിമയിലെ അംഗങ്ങൾ ആയ സുനിൽ വടക്കാഞ്ചേരിയും, ഷാജി അയനിക്കാടുമാണ്.
വിശാഖo നാളിലെ ഓണപ്പാട്ട്.
വരികൾ: സുനിൽ വടക്കാഞ്ചേരി
ആലാപനം :ഷാജി അയനിക്കാട്.
ടീo ആലാപ്
clo വിമ