
ഓണനിലാവ് 2024 - Episode 1
വയലി വിമ ഈ ഓണക്കാലത്ത് ഓണം പ്രമേയമായ പാട്ടുകളിലൂടെ ഒരു യാത്ര നടത്തുന്നു. വിമയിലെ കലാകാരന്മാരും കലാകാരിമാരും ചേർന്ന് അവതരിപ്പിക്കുന്ന ഈ ഓണവിരുന്ന് അത്തം മുതൽ തിരുവോണം വരെ വിമ പോഡ്‌കാസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തുന്നു.
സംഗീതം : രവീന്ദ്രൻ മാഷ്
വരികൾ : ശ്രീകുമാരൻ തമ്പി
ഗായകൻ : കെ ജെ യേശുദാസ്
രാഗം : ശുദ്ധധന്യാസിശ്രോതസ്വിനി
ഉത്സവഗാനങ്ങൾ ആൽബം
===================
ഓണം പൊന്നോണം പൂമല
പൊങ്ങും പുഴയോരം പൈങ്കിളി
പാടുന്നു ഉണരുണരൂ
ഉള്ളിൽ ഞാൻ കെട്ടിയ പഴയൊരു
വില്ലിന്റെയപശ്രുതിയോടീ
പാണൻ കോർത്തിടുന്നു
പഴയ ശീലിൻ ഇഴകൾ (ഓണം...)
അത്തം നാളിലെ ഓണപ്പാട്ട് അവതരിപ്പിക്കുന്നത് ശശി മേനോൻ.
ടീം ആലാപ്
C/o ViMA