
കലാ ചരിത്രകാരനും, നിരൂപകനും, എഴുത്തുകാരനും, നാടക വിവർത്തകനും, അദ്ധ്യാപകനുമായ വിജയകുമാർ മേനോൻ 2022 നവംബർ 1ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ആത്മാംശം നിറഞ്ഞ സാംസ്കാരിക ഇടപെടലുകൾ മലയാള ലാവണ്യ ബോധത്തിന്, കലാചരിത്രത്തിന് പുതു ഭാവുകത്വമാണ് നൽകിയത്. ഈ പോഡ്‌കാസ്റ്റിൽ വിജയകുമാർ മേനോന്റെ സുഹൃത്തും, കലാകാരനും, എഴുത്തുകാരനും, അദ്ധ്യാപകനും, തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ മുൻ പ്രിൻസിപ്പലും, കേരള ലളിതകലാ അക്കാദമി മുൻ സെക്രട്ടറിയുമായിരുന്ന പ്രൊഫ. അജയകുമാർ തന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്നു.
കവർ : പ്രജീഷ് എ ഡി
ഫോട്ടോ: കാജൽ ദത്ത് ആർട്സ്
( പിൻകുറിപ്പ്: കലാ ചരിത്രത്തിന്റെ ബാലപാഠങ്ങൾ എനിക്ക് പകർന്നു നൽകിയ പ്രിയ അദ്ധ്യാപകനാണ് വിജയകുമാർ മേനോൻ. അദ്ദേഹത്തെ ഇവിടെ സ്നേഹപൂർവ്വം സ്മരിക്കുന്നു. : ടെക്നോ ജിപ്സി )