
വായിക്കാത്ത കത്ത്
Lafz - Sheeja TVM
Rendition - Shibili Hameed
നീല സ്റ്റാമ്പ് ഒട്ടിച്ച ആ കത്ത്..
എന്റെ വിലാസത്തിൽ എ
ന്നെതേടിയെത്തിയ ആ കത്ത്..
എനിക്ക് മാത്രം വായിക്കാൻ കഴിയാതെപോയ ആ കത്ത്...
പ്രിയപ്പെട്ടവളെ... എന്നു തന്നെയായിരുന്നോ
നീ എഴുതി തുടങ്ങിയിട്ടുണ്ടാവുക...
അറിയില്ല...
നീ അടുക്കിപ്പെറുക്കി വെച്ച ഹൃദയ ശകലങ്ങൾ
എന്റെ ഹൃദയത്തിലേക്ക് എത്തിനോക്കും മുന്നേ
അവ അരുതുകളുടെ കോലാഹലങ്ങളിലേക്ക് തൂത്തെറിയപ്പെട്ടത്...
നിനക്ക് സുഖമല്ലേ...
നീല ഹൈഡ്രാഞ്ചിയും ഡാലിയയും ഒക്കെ
ഇപ്പോഴും നിന്റെ വീട്ടുമുറ്റത്തു പൂത്തു നിൽക്കുന്നുണ്ടാകുമോ...
കൊലുസിന്റെ കിലുക്കങ്ങളിൽ വീണ്ടുമൊന്നു തിരിഞ്ഞു നോക്കുന്നുണ്ടാകുമോ നീ..
വായിക്കാത്ത കത്തിന്
എഴുതാത്ത ഒരു മറുപടി
ഇവിടുണ്ടെന്നു അറിയാതെ ...
നീ എവിടെയോ ഉണ്ട്....