
Sthanayara
Lafz - Khalid Bekar
Rendition - Shibili Hameed
സ്തനയറകളിൽ തേൻ നിറച്ച്
അവൾ മധു ശലഭത്തെ കാത്തിരുന്നു.
അവൻ തേൻ നുകരുന്നേരം നിർവൃതിയാലവൾ
നയനങ്ങൾ കൂമ്പി. ഉൻമാദ ലഹരിയാലവൾ ചോദിച്ചു:
"ഇഷ്ടമാണോയെന്നെ?"
ഒന്നും മിണ്ടാതെയവൻ എങ്ങോ പറന്നു പോയി.
എന്നിട്ടുമവൾ അവനെ തേടി നിന്നെങ്കിലും
വന്നില്ലവൻ പിന്നൊരു നാളിലും..
എന്റെ പ്രിയനേ ഏത് വേനലിലാകും
നിന്റെ ചിറകുകളിപ്പോൾ ആകാശമാകുന്നത്.
ഖാലിദ് ബേക്കർ