
പൂമരമാകും മുൻപേ
Lafz - Saleena K
Rendition - Shibili Hameed
നട്ടു നനക്കരുതേ
നീയീ മുള പൊട്ടിയ
വിത്തുകൾ
സ്വപ്നത്തിലേക്ക്
ആഴത്തിൽ പടരുന്ന
വേരുകളുണ്ടാവുമതിന്
ചില്ലകളിൽ
നിരാശയും ഭ്രാന്തും
കൈകോർക്കും
പൂക്കളിൽ
ഹൃദയരക്തം
കിനിയും
പച്ചിലകൾ
നൊന്ത് പിടഞ്ഞ്
അടർന്നു വീഴും
വേരുകളൂർന്നിറങ്ങും മുമ്പ്
ഇലകൾ തളിർക്കും മുമ്പ്
പൂക്കൾ കിനാവ് കാണും മുമ്പ്
ചവിട്ടി മെതിക്കാം
നമുക്കീ മുളപൊട്ടിയ
വിത്തുകൾ
സലീന