
പെണ്ണും മഴയും
Lafz - Swalih Arikkulam
Rendition - Shibili Hameed
പ്രവാസിയും പെണ്ണും പോലെയാണ്
മഴയും മണ്ണും തമ്മിൽ!
ആണ്ടിലൊരിക്കൽ
ഉത്സവപ്പൊലിമയും പേറി ഒത്തുകൂടും അവർ!
കാത്തിരിപ്പിനാൽ വരണ്ടുപോയ ചുണ്ടുകളെ ആർദ്ദ്രമാക്കി..
വാടിത്തുടങ്ങിയ വസന്തത്തെ വീണ്ടും ഉന്മാദത്തിലാഴ്ത്തി..
ഇടതടവില്ലാതെ തിമർത്തു പെയ്ത്..
വിത്തുകൾ മണ്ണിലാഴ്ത്തി...
പൊടുന്നനെയങ്ങ് തീർന്ന് പോകും!
അടുത്ത വരവും കാത്ത്
ഒരു ഗർഭകാലവും താണ്ടി
തീരാ ദാഹവും പേറി
കാത്തിരിപ്പുണ്ടാകും വീണ്ടും..
വരണ്ട മണ്ണും പ്രവാസിയുടെ പെണ്ണും!
സ്വാലിഹ് അരിക്കുളം