
Lyrics & Rendition : Shibili Hameed
Aalap : Nafla Sajid
Mix Master : Nafla Sajid Studio : Nutshell Sound Factory Kondotty
ഖുദാ നീയാണ് പ്രണയം !!!
അവളുടെ ഗന്ധമുള്ള ആ മുറി വിട്ടിറങ്ങിയപ്പോൾ
പ്രണയത്തിന്റെ ഉടമസ്ഥനെ ഞാൻ അറിഞ്ഞു
കവി ഗാലിബ് പറഞ്ഞപോലെ ഞാനൊരു മാലിക്കോ ഫഖീറോ അല്ലല്ലോ യഥാർത്ഥ പ്രണയം രുചിക്കാൻ.
അവളുടെ സുന്ദരാധാരങ്ങളിൽ നിന്നുതിർന്നു വീണ മധുനുകർന്ന എന്റെ ആലസ്യം
പ്രണയാലാസ്യമായിരുന്നില്ല
പതിയെ പടർന്ന വിഷം പകർന്ന മധു എന്നെ നിശ്ചലമാക്കുന്നതിന്റെ തുടക്കമായിരുന്നു
ആ ആലസ്യം.
ഖുദാ നീയാണ് മാലിക്ക്
ഞാനോ വെറും ഫഖീർ
ഖുദാ നീയാണ് പ്രണയം
ഞാനോ ഉപാസകൻ
ഖുദാ നീയാണ് പ്രണയം
ഞാനോ വെറും ഉപാസകൻ.
ഖുദാ നീയാണ് സകലം ഞാനോ വെറും കണിക
വെറും കണിക.