
നീ....
നീ.... എന്നൊരൊറ്റ സങ്കൽപ്പത്തിലേറി ഞാനെത്രയെത്ര ആഴങ്ങളിലേക്കാണ് ഊർന്നിറങ്ങിയത്.....
വിലക്കുകളില്ലാത്ത വിഹായസ്സുകളിലെ സവാരികൾ.....
മനസ്സൊരു ഭാരമില്ലാതൂവലാകും നിമിഷങ്ങൾ....
ഓരോ നിശ്വാസത്തിലും നീ.....
എന്നിൽ നിറയെ നീ......
നിറഞ്ഞ് നിറഞ്ഞ് തുളുമ്പാതെ കാത്ത് ഞാനൊരു വർണ്ണപ്പൊട്ട്....
കണ്ണടച്ചാൽ മാത്രം കാണാവുന്ന കുഞ്ഞുപൊട്ട്.....
കൺ തുറന്നാൽ മാഞ്ഞു പോകുമോന്നൊരാധിയുള്ള
മോഹപ്പൊട്ട്....,