
എനിക്കറിയാം..
ആത്മഹത്യ ചെയ്തു
കഴിഞ്ഞ ഇഷ്ടം
മറവിയായി പോവും...
എന്നിട്ടും
ഓർമ വരുമ്പോളൊക്കെ
ചങ്കിലാണോ
നെഞ്ചിലാണോന്നറിയാത്ത
നോവിന്റെ വല്ലാത്തൊരു പിടച്ചിൽ..
ഇതാ... ഇപ്പോളറിയുന്നുണ്ട് വല്ലാതെ,
നീയെന്റെ
പ്രാണന്റെയുള്ളിലെ
പിടഞ്ഞിരുന്ന ഞരമ്പായിരുന്നു..
പറയൂ..
ഒരു വട്ടമെങ്കിലും,
എന്റെ കണ്ണുനീർ
ഹൃദയത്തെ വല്ലാതെ മുറിപ്പെടുത്തുന്നില്ലേ...
വേണ്ട അവഗണിക്കുക,
ഓർമയുടെ വേലിക്കെട്ടിന്നരികിൽ
പോലുമിനി വരാതിരിക്കാം ...
ഇനി
നീയൊരുപാട് കൊതിച്ച സ്വർഗം തിരഞ്ഞു
നിന്നിലേക്കൊരു ഹിജ്‌റ തന്നെ പോകൂ..
ഞാൻ തേടിയ എന്റെ സ്വർഗ്ഗരാജ്യം
അത് നീ തന്നെയായിരുന്നു..
ഒരു കാറ്റിൻ മറവിയും
എന്നെ തഴുകുന്നില്ല...
മറ്റാരും കാണാതെ,
രാത്രിയിൽ മാത്രം
പെയ്തു തീർന്നൊരു മഴയായി
ഇതാ ഞാനിവിടെ തന്നെയുണ്ട്
💞