
Podcast Exclusive Story-
Written and Narrated by Sijith
തണുപ്പുള്ള ദിവസം. രാവിലെ തന്നെ നായക്കുട്ടിയുമായി മേരി മാർഗരറ്റ് നടക്കാനിറങ്ങി.
ഉയരമധികം ഇല്ലാത്ത നായയാണ്..കടും തവിട്ടു നിറം മുഖത്തും വാലിന്റെ പകുതിയിലും ഉടലിന്റെ നടുക്കും ഇരു ചെവികളും തുമ്പത്തുമായി ചായം പൂശിയത് പോലെ കാണപ്പെട്ട ആ നായക്കുട്ടി കാണുന്ന കാഴ്ചയിൽ ഓമനത്തം തുളുമ്പുന്ന ഒന്നാണ്.
നടപ്പാതയിൽ വീണു കിടക്കുന്ന കരിയിലകൾക്ക് മുകളിലൂടെ നായയെയും കൊണ്ട് നടക്കാനിറങ്ങിയ മേരി മാർഗരറ്റ് പതിവിലധികം നിരാശവതിയായിരുന്നു.
നടപ്പാതയിൽ നിന്ന് നോക്കിയാൽ അവളുടെ താമസസ്ഥലമായ സ്റ്റുഡിയോ അപ്പാർട്മെന്റുള്ള കോണ്ടോ കാണാം. കോൺഡോയുടെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ നീല നദിയിൽ നങ്കൂരമിട്ട് കിടക്കുന്ന ആഡംബര നൗകകൾ. നേരം ഇരുട്ട് വീണു ആകാശം വൈദ്യുത ദീപങ്ങളാൽ മിന്നിത്തിളങ്ങുന്ന നഗരമായി മാറുമ്പോൾ ആ നൗകകളിൽ ഡാൻസും പാർട്ടിയും പാരമ്യതയിലെത്തും..തലേന്നത്തെ ആഘോഷത്തിമർപ്പിന്റെ ആലസ്യത്തിൽ കിടക്കുകയാണ് നൗകകളെന്ന് തോന്നിപ്പോകും ഇപ്പോൾ കണ്ടാൽ.