
ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുമ്പോള്‍ സംസാരിക്കാതെ പറ്റില്ല, ആളുകള്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും, വല്ലപ്പോഴുമെങ്കിലും സംസാരിക്കാതെ പറ്റില്ല. നല്ല സുഹൃത്തുക്കള്‍, ഉപദേശകര്‍, പുസ്തകങ്ങള്‍, കുടുംബം, കുട്ടികള്‍ തുടങ്ങിയവയാണ് പുതിയ തലമുറയുമായി സംവദിക്കാന്‍ നേതാക്കളെ പ്രാപ്തരാക്കേണ്ടത്. മോഡിയുടെ നിര്‍ഭ്യാഗ്യവും അതാണ്, സുഹൃത്തുക്കളില്ല, വായനായില്ല, ഉപദേശകരില്ല, കുടുംബവും കുട്ടികളുമില്ല. പഠനം മുഴുവന്‍ ആര്‍.എസ്.എസ് ശാഖകളിലായിരുന്നു, അതാണെങ്കില്‍ വാട്‌സാപ്പ് അമ്മാവന്മാരുടെ സായാഹ്ന ക്ലബ്ബാണ്. അത് കൊണ്ടാണ് അദ്ദേഹം സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ രാജ്യം അപഹാസ്യരാകുന്നത്. വാട്‌സാപ്പ് അമ്മാവന്മാര്‍ പോലും നാണിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു കളയും | ഫാറൂഖ് ഡൂള്‍ന്യൂസില്‍ എഴുതിയ ലേഖനത്തിന്റെ ഓഡിയോ രൂപം