
ആര്‍.ഡി.എക്‌സിന്റെ പിന്നണിയിലുള്ള സിനിമാക്കാരെ കുറ്റം പറയാന്‍ കഴിയില്ല. തിയേറ്ററില്‍ മധ്യവയസ്‌കന്മാര്‍ കയറിയാലേ സിനിമ ഹിറ്റ് ആകൂ എന്ന് അവരോട് ആരോ പറഞ്ഞു കൊടുത്തു. ഭാവനാ ശൂന്യരായ ആ പാവങ്ങള്‍ പഴയ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടേയുമൊക്കെ കുറെ സിനിമകള്‍ യുട്യൂബില്‍ കണ്ടു. നല്ല സ്‌റ്റൈലന്‍ ബംഗ്ലാവും മാരുതി കാറും സുന്ദരികളായ നായികമാരെയും കൊടുത്തു വേലയും കൂലിയുമില്ലാത്ത നായകന്മാരെ കരാട്ടെ കളിക്കാനും ഉത്സവം നടത്താനും വിട്ടു. ദളിത് കോളനി പശ്ചാത്തലമാക്കി കുറെ ക്രൂരന്മാരെയും ദുഷ്ടന്മാരെയും ദേഹത്തു കറുത്ത പെയിന്റടിച്ചു തല്ലുണ്ടാക്കാന്‍ വിട്ടു.