
രാമക്ഷേത്രത്തിനായുള്ള രഥയാത്രയും, ബാബരി മസ്ജിദിന്റെ തകര്‍ച്ചയും ദേശീയതലത്തില്‍ ഹിന്ദുത്വത്തിന് ശക്തി പകര്‍ന്നപ്പോള്‍ സിനിമ പിന്തിരിഞ്ഞു നടക്കാന്‍ തുടങ്ങി. ദളിത്, മുസ്‌ലിം, സ്ത്രീവിരുദ്ധ ഉള്ളടക്കത്തില്‍ മുന്നോട്ടുപോയ സിനിമ മതേതര മൂല്യങ്ങള്‍ക്ക് ആഴത്തിലുള്ള പോറലാണ് ഏല്‍പ്പിച്ചത്.