
ആദ്യകാല മലയാളബ്ലോഗു വായനക്കാർക്കും ഇന്നത്തെ സോഷ്യൽമീഡിയ ഫോളോവേഴ്‌സിനും ഒരുപോലെ സുപരിചിതവും പ്രിയങ്കരവുമാണ് 'ആദിത്യൻ' എന്ന പേര്. സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം, കായികം, ടെക്‌നോളജി അങ്ങനെ ഗൗരവപൂർണ്ണമായ വിവിധങ്ങളായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുന്നതുകൊണ്ട് ആദിത്യന്റെ ദൈർഘ്യമേറിയ പോസ്റ്റുകൾക്ക് പോലും വായനക്കാരേറെയാണ്. ചുറ്റും മറഡോണ സ്മരണകൾ നിറഞ്ഞിരിക്കുന്ന ഈ വേളയിൽ, ഒരു ഫാൻ ബോയിയായി വർഷങ്ങൾക്ക് മുമ്പ് ഡിയാഗോ മറഡോണയെക്കുറിച്ച് ആദിത്യൻ എഴുതിയ ലേഖനം 'ഫുടബോൾ ഫീൽഡിലെ തെമ്മാടി' ആദിയുടെ തന്നെ ശബ്ദത്തിൽ നമുക്ക് കേൾക്കാം.