അറബി ഭാഷയില്‍ അടിസ്ഥാന അവഗാഹമോ ജ്ഞാനമോ ഇല്ലാത്തവര്‍ക്കു പോലും വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുക എന്ന ഉദ്യമമാണിത്.
പരിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരഞ്ഞെടുത്ത സൂക്തങ്ങളുടെയും അധ്യായങ്ങളുടെയും പരിഭാഷ ഇവിടെ പങ്കു വയ്ക്കപ്പെടുന്നു.
All content for വിശുദ്ധ ഖുർആൻ മലയാളം is the property of Shabab Abdul Rasheed and is served directly from their servers
with no modification, redirects, or rehosting. The podcast is not affiliated with or endorsed by Podjoint in any way.
അറബി ഭാഷയില്‍ അടിസ്ഥാന അവഗാഹമോ ജ്ഞാനമോ ഇല്ലാത്തവര്‍ക്കു പോലും വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുക എന്ന ഉദ്യമമാണിത്.
പരിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരഞ്ഞെടുത്ത സൂക്തങ്ങളുടെയും അധ്യായങ്ങളുടെയും പരിഭാഷ ഇവിടെ പങ്കു വയ്ക്കപ്പെടുന്നു.
സത്യവിശ്വാസി സമൂഹം നേരിട്ട് കൊണ്ടിരിക്കുന്ന കഠിനമായ അക്രമണങ്ങളെ ക്ഷമയോടെ പ്രതിരോധിക്കാൻ ആത്മവിശ്വാസം നൽകുന്ന അധ്യായം. ദൈവം നിശ്ചയിച്ചിട്ടുള്ള സമയത്ത് കൃത്യമായി ശിക്ഷ നടപ്പാക്കിയിരിക്കും എന്ന വാഗ്ദാനം അല്ലാഹു ഈ അധ്യായത്തിലൂടെ നൽകുന്നു. മുൻ കാല കാലട്ടങ്ങളിൽ മുസ്ലിം സമുദായം അനുഭവിക്കേണ്ടി വന്ന നീചമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ അധ്യായം അവതരിച്ചതെങ്കിലും അതിന്റെ സാരം എല്ലാ കാലത്തും ബാധക ബാധകമാണ്. പ്രത്യേകിച്ചും ഫലസ്തീൻ ജനതയുടെ മേൽ മുമ്പില്ലാത്ത വിധം അക്രമണം നടക്കു നടക്കുമ്പോൾ ഈ അധ്യായത്തിന്റെ ആശയ തലം വിശാലമാവുന്നു.
പരിഭാഷ (അവലംബം): ചെറിയ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി & കുഞ്ഞി മുഹമ്മദ് പറപ്പൂർ .
അല്ലാഹുവിന്റെ മാർഗത്തിൽ ദാനധർമ്മങ്ങളും സദ്പ്രവർത്തനങ്ങളും ചെയ്യാനും പിശുക്ക് കാണിക്കാതിരിക്കാനും നിർദ്ദേശിക്കുന്ന വിശിഷ്ടഭാഗം. ഇഹലോകം വിനോദത്തിന്റെയും കളിചിരികളുടെയും മായികമായ, അതീവ ക്ഷണികമായ ഒരു കാര്യം മാത്രമാണെന്നും ശാശ്വതമായ മരണാനന്തരജീവിതത്തിലേക്ക് സത്യവിശ്വാസത്തിലൂടെയും സൽകർമ്മങ്ങളിലൂടെയും ഒരുങ്ങേണ്ടതിൻറെ ഗൗരവവും പരിശുദ്ധ ഖുർആൻ ഓർമ്മപ്പെടുത്തുന്നു.
മരണത്തിനു ശേഷം മറ്റൊരു ജീവിതം എങ്ങനെ സാധ്യമാകുമെന്ന് ചോദിക്കുന്നവരുടെ മുന്നിൽ മനുഷ്യന്റെ സൃഷ്ടിപ്പിലുള്ള വൈഭവം വ്യക്തമാക്കിക്കൊണ്ട് വിശദീകരിക്കുന്ന സൂക്തങ്ങൾ. അതിസൂക്ഷ്മമായ അജൈവിക തന്മാത്രകളാൽ മനുഷ്യനെ സൃഷ്ടിക്കുകയും വരെ സൂക്ഷ്മവും സങ്കീർണവുമായ വളർച്ചാഘട്ടങ്ങൾ സംവിധാനിക്കുകയും ചെയ്ത അല്ലാഹുവിന് മനുഷ്യനെ മരണാനന്തരം വീണ്ടും ജീവിപ്പിക്കുന്നതിൽ എന്ത് പ്രയാസമെന്ന് പ്രസ്തുത സൂക്തങ്ങളിലൂടെ ചോദിക്കപ്പെടുന്നു.
മനുഷ്യനെ ഏറ്റവും ഉൽകൃഷ്ടമായ രൂപത്തിൽ സൃഷ്ടിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിക്കുന്ന അധ്യായം. എന്നാൽ ജന്മം കൊണ്ട് ഉൽകൃഷ്ടനായ മനുഷ്യൻ തന്റെ കർമ്മങ്ങൾ മൂലം എങ്ങനെ അധപതിയ്ക്കുന്നു എന്ന സന്ദേഹവും അല്ലാഹു മനുഷ്യൻ ചെയ്യുന്ന എല്ലാ കർമ്മങ്ങൾക്കും കൃത്യമായി വിധി നിർണയിക്കുമെന്ന താക്കീതും ഈ അധ്യായത്തിൽ അടങ്ങിയിരിക്കുന്നു.
ജീവിതത്തിൽ നീതിനിർവഹണത്തിന്റെ മഹത്വം കൽപിക്കുന്ന സൂക്തം. നീതികേട് മാതാപിതാക്കളുടെയോ ഏറ്റവും അടുത്തവരുടെയോ ഭാഗത്ത് അണെങ്കിൽക്കൂടി നീതിയുടെ പക്ഷത്ത് നിൽക്കണമെന്നും നീതി നിർവഹണവേളയിൽ ധനികനോ ദരിദ്രനോ എന്ന വ്യത്യാസം പോലും പരിഗണിക്കരുത് എന്നും ഖുർആൻ പഠിപ്പിക്കുന്നു. പ്രലോഭനങ്ങളിൽ വീണുകൊണ്ട് സാക്ഷി പറയാതിരിക്കുകയോ കള്ളസാക്ഷ്യം പറയുകയോ ചെയ്യുന്നതിനെതിരെ ശക്തമായ താക്കീതും വിശുദ്ധ ഖുർആൻ നൽകുന്നു. ഏറ്റെടുത്ത സാക്ഷ്യം നിർവഹിക്കുവാൻ മടികൂടാതെ മുന്നോട്ട് വരുന്നവൻ ഉത്തമനാണെന്ന് പ്രവാചകൻ മുഹമ്മദ് നബി(സ)യും പ്രഖ്യാപിച്ചിരിക്കുന്നു.
Sura:Al-qadr മാനവരാശിയ്ക്ക് മുഴുവൻ വെളിച്ചമായികൊണ്ട് പവിത്രമായ റമദാൻമാസത്തിൽ വിശുദ്ധ ഖുർആൻ അവതരിച്ച അനുഗ്രഹീതമായ രാത്രി. സൽകർമ്മങ്ങൾക്കും ആരാധനകൾക്കും അളവറ്റ പ്രതിഫലം ലഭിക്കുന്ന, പ്രാർത്ഥനകൾ മികച്ച രീതിയിൽ സ്വീകരിക്കപ്പെടുന്ന ഈ രാത്രി ആയിരം മാസങ്ങളേക്കാളും പുണ്യമേറിയതാണെന്ന് അല്ലാഹു പറയുന്നു. ഈ സമയത്തെ പ്രയോജനപ്പെടുത്തി അനുഗ്രഹീതരായി മാറുക എന്നത് ഓരോ സത്യവിശ്വാസിയുടെയും ബാധ്യതയാണ്.
സൂറത്തു ശർഹ് (വിശുദ്ധ ഖുർആൻ അധ്യായം 94)
നിത്യജീവിതത്തിൽ കൂടുതലായി വായിക്കപ്പെടാറുള്ള അധ്യായങ്ങളിൽ ഒന്ന്. ജീവിതത്തിൽ മനസ്ഥൈര്യത്തിന്റെയും ഹൃദയവിശാലതയുടെ പ്രാധാന്യം പറയുന്നതോടൊപ്പം അതിനുള്ള ഉദാഹരണമായി മുഹമ്മദ്നബി(സ) യെ ഉദ്ദരിക്കുകയും ചെയ്യുന്നു.
ജീവിതത്തിന്റെ പ്രയാസ ഘട്ടങ്ങളിൽ പരിഭവിക്കേണ്ടതില്ലെന്നും പിന്നാലെ സമാധാനവും സന്തോഷവും വരാനിരിക്കുന്നു എന്ന് അല്ലാഹു ഉറപ്പു നൽകുന്നതോടൊപ്പം ഒഴിവു സമയങ്ങളിൽ നന്മ ചെയ്യുവാനും പ്രാർത്ഥിക്കുവാനും നിർദേശിക്കുന്നു.
വിശദീകരണത്തിൽ പരാമർശിച്ച മൂസാ(അ) യുടെ പ്രാർത്ഥനയുടെ വിശദ രുപം: സൂറത്തു താഹാ(അധ്യായം-20) വചനങ്ങൾ 25-28.
അവലംബം -
1. വിശുദ്ധ ഖുർആൻ മലയാള പരിഭാഷ; മുഹമ്മദ് അമാനി മൗലവി
2. വിശുദ്ധ ഖുർആൻ സമ്പൂർണ പരിഭാഷ; സയ്യിദ് അഹമദ് ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ
അതിജീവനം എന്ന വാക്കിന് ഏറെ പ്രാധാന്യമുള്ള ഈ സമയങ്ങളിൽ സത്യവിശ്വാസികൾക്ക് മാതൃകയാകേണ്ടത് മഹാനായ പ്രവാചകൻ ഇബ്റാഹിം നബി(അ)യുടെ ക്ഷമയും സ്ഥൈര്യവും നിറഞ്ഞ ഭക്തിയും പ്രാർത്ഥനയുമാണ്.
സൂറത്തു ഇബ്റാഹിമിൽ പ്രതിപാദിച്ച, ഇബ്രാഹിം നബി(അ) പ്രാർത്ഥിച്ച പ്രാർത്ഥനകളുടെ മലയാള വിവർത്തനം കേൾക്കാം...
സൂറത്തുല്‍ കഹ്ഫ്; വിശുദ്ധ ഖുര്‍ആനിലെ ഏറെ പ്രത്യേകതകളുള്ള അധ്യായം. ആരെങ്കിലും സാരം ഗ്രഹിച്ചു കൊണ്ട് വെള്ളിയാഴ്ച ഈ സൂറത്ത് ഓതുകയാണെങ്കില്‍ അടുത്ത വെള്ളിയാഴ്ച വരെയുള്ള അവന്റെ കാലം പ്രകാശപൂരിതമായിരിക്കുമെന്ന് മുഹമ്മദ് നബി[സ]. (ഹാകിം റിപ്പോര്‍ട്ട് ചെയ്ത ഹദീസ്)
പ്രസ്തുത സൂറത്തിന്റെ 103 മുതല്‍ 110 വരെയുള്ള വചനങ്ങളുട് മലയാള പരിഭാഷ കേള്‍ക്കാം.
ജമാഅത്ത് നമസ്കാരങ്ങളിലെല്ലാം സ്ഥിരമായി പാരായണം ചെയ്യപ്പെടാറുള്ള 'സബ്ബിഹിസ്മ റബ്ബികല്‍ അഅ്ലാ' എന്ന് തുടങ്ങുന്ന സൂറത്തുല്‍ അഅ്ലായുടെ മലയാള വിവര്‍ത്തനം കേള്‍ക്കാം.
മനുഷ്യന്റെ സൃഷ്ടിപ്പിനെയും ദൈവത്തിന് അതിനു മുകളിലുള്ള പരമാധികാരത്തെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന വിശുദ്ധ ഖുര്‍ആനിലെ 86ാം അധ്യായം. മക്കയില്‍ അവതരിച്ച ഈ സൂറത്തിന്റെ മലയാള വിവര്‍ത്തനം കേള്‍ക്കാം
മദ്യം, ചൂതാട്ടം തുടങ്ങിയ തിന്മകള്‍ക്കെതിരെ കണിശമായ മുന്നറിയിപ്പാണ് വിശ്വാസികള്‍ക്ക് ഖുര്‍ആന്‍ നല്‍കുന്നത്. അവ വെടിഞ്ഞ് നന്മയിലേക്കും സല്‍കര്‍മ്മങ്ങളിലേക്കും മടങ്ങുന്നവര്‍ക്ക് പാപമോചനമുണ്ട്. സൂറത്തുല്‍ മാഇദയിലെ 90 മുതല്‍ 93 വരെയുള്ള സൂക്തങ്ങളുടെ മലയാള പരിഭാഷ കേള്‍ക്കാം
വിശുദ്ധ ഖുര്‍ആന്റെ ഹൃദയമെന്നാണ് സൂറത്തു യാസീന്‍ അറിയപ്പെടുന്നത്. ഖുര്‍ആനിലെ ഏറ്റവും വിശിഷ്ടമായ അധ്യായങ്ങളിലൊന്ന്. മരണാനന്തര ജീവിതത്തെ വിശ്വസിക്കാത്ത ആളുകളോട് ദൈവം എല്ലാറ്റിനും കഴിവുള്ളവനാണെന്നും മനുഷ്യന്‍ വെറുമൊരു നിസ്സാര സൃഷ്ടി മാത്രമാണെന്നുമുണര്‍ത്തിക്കുന്ന വചനങ്ങള്‍. സൂറത്തു യാസീനിലെ അവസാന ഏഴ് വചനങ്ങളുടെ(77-83) മലയാള പരിഭാഷ കേള്‍ക്കാം.
മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യാന്‍ അതീവ ഗൗരവമായി വിശുദ്ധ ഖുര്‍ആനിന്റെ പല ഭാഗത്തും നിര്‍ദേശിക്കപ്പെടുന്നുണ്ട്. സൂറത്തുല്‍ അഹ്ഖാഫിന്റെ 15, 16 വചനങ്ങളിലൂടെ മാതാപിതാക്കളോടുള്ള കടപ്പാടിനെ വിശദീകരിക്കുന്നതോടൊപ്പം അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാവുന്ന ചില വചനങ്ങള്‍ കൂടി വ്യക്തമാക്കുന്നു.
പ്രസ്തുത സൂക്തങ്ങളുടെ മലയാള പരിഭാഷ കേള്‍ക്കാം.
ഖുര്‍ആന്‍ വ്യക്തവും അവ്യക്തവുമായ വചനങ്ങളുടെ സങ്കേതമാണ്. അവ്യക്ത വചനങ്ങള്‍ക്ക് സത്യാന്വേഷണത്തിന്റെ പാതയിലൂടെ കടന്ന് സാരാംശത്തെ പ്രാപിക്കേണ്ടതുണ്ട്. അത് ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ ആളുകളെ പിന്തിരിപ്പിക്കാനായി തെറ്റായ ഉദ്ദേശ്യം വച്ച് വ്യാജമായി വ്യാഖ്യാനിക്കുന്നവരെ ഹൃദയത്തിന് വക്രതയുള്ളവരെന്ന് ഖുര്‍ആന്‍ പരിഹസിക്കുന്നു. സത്യവിശ്വാസികള്‍ സ്ഥിരമായി പ്രാര്‍ത്ഥിക്കാറുള്ള 'റബ്ബനാ ലാ തുസിഅ് ഖുലൂബനാ' ഏന്ന് തുടങ്ങുന്ന പ്രാര്‍ത്ഥനയുടെ ആശയവും അറിയാം.
സൂറത്തുല്‍ ആലു ഇംറാനിലെ 5-8 വചനങ്ങളുടെ മലയാള പരിഭാഷ കേള്‍ക്കാം.
നാടിന്റെ സുരക്ഷയ്ക്കും സാമൂഹ്യനീതിയ്ക്കും ഏറ്റവും വലിയ സേവനമാണ് മത സഹവര്‍ത്തിത്വം ചെയ്യുന്നത്. സമൂഹത്തിലെ എല്ലാവരോടും നീതി പാലീക്കണമെന്നും വര്‍ഗീയ ശക്തികളോട് മൈത്രീബന്ധം പാടില്ലെന്നും ഓര്‍മിപ്പിക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍. സമകാലിക സമൂഹത്തില്‍ ഏറ്റവുമധികം വായിക്കപ്പെടേണ്ട വചനങ്ങളുടെ മലയാള പരിഭാഷ കേള്‍ക്കാം.
(സൂറത്തുല്‍ മുന്‍തഹന_8-9)
ദാനധർമ്മം അതിമഹത്തായ പുണ്യകർമമാണെന്ന് ഓർമിപ്പിക്കുന്ന അൽ ബഖറയിലെ വചനങ്ങൾ. വല്ലതും ദാനം ചെയ്തതിന്റെ പേരിൽ അത് സ്വീകരിച്ചവനെ ഇകഴ്ത്തുന്നതോ ദ്രോഹിക്കുന്നതോ നീചമാണെന്ന് ഖുർആൻ വ്യക്തമാക്കുന്നു. വ്യാവഹാരിക ജീവിതത്തിൽ ജനങ്ങളിൽ നിന്ന് ഒന്നും ആഗ്രഹിക്കാതെ ദൈവത്തിൽ നിന്ന് മാത്രം പ്രതിഫലത്തെ തേടുന്നവർക്ക് ജീവിതം ധന്യമാക്കുമെന്നും വ്യക്തമാക്കുന്നു. ദാനധർമം ചെയ്യുന്ന ഇരു വിഭാഗങ്ങളെക്കുറിച്ച് വ്യത്യസ്തമായ ഉപമകളിലൂടെ വർണിക്കുന്നു
ഖുര്‍ആന്‍ മാനവികതയുടെ പ്രത്യയശാസ്ത്രമാണ്.
അനാഥകളെയും അഗതികളെയും തിരിഞ്ഞു നോക്കാത്തവന്‍ മതവിരുദ്ധനാണെന്ന് അത് കണിശമായി പറയുന്നു. കൂടാതെ ആളുകളെ കാണിക്കാന്‍ വേണ്ടി സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നവനെയും അച്ചടക്കമില്ലാതെ നമസ്കരിക്കുന്നവനെയും അല്ലാഹു ശപിക്കുന്നു.
സൂറത്തുല്‍ മാഊന്റെ മലയാള പരിഭാഷ കേള്‍ക്കാം
അറബി ഭാഷയില്‍ അടിസ്ഥാന അവഗാഹമോ ജ്ഞാനമോ ഇല്ലാത്തവര്‍ക്കു പോലും വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുക എന്ന ഉദ്യമമാണിത്.
പരിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരഞ്ഞെടുത്ത സൂക്തങ്ങളുടെയും അധ്യായങ്ങളുടെയും പരിഭാഷ ഇവിടെ പങ്കു വയ്ക്കപ്പെടുന്നു.