
Question :: ❓ 1. രവിചന്ദ്രൻ പറയുന്നുഖുർആനിൽ മാറ്റത്തിരുത്തലില്ല എന്ന വാദം തെറ്റാണ്. വ്യത്യസ്ത നാടുകളിൽ വ്യത്യസ്ത ഖുർആനാണ്. ചില ഖുർആൻ പതിപ്പുകൾക്ക് ചില രാജ്യങ്ങളിൽ വിലക്കുള്ളത് ഇതുകൊണ്ടാണ്. വിശദീകരിക്കാമോ?
2. ഇതു പോലുള്ള ഒരു ഗ്രന്ഥം കൊണ്ടു വരാമോ എന്ന ഖുർആന്റെ വെല്ലുവിളിയിൽ എന്തർത്ഥമാണുള്ളത്. എല്ലാ സർഗാത്മക സൃഷ്ടികളും മൗലികമല്ലേ . MT യുടെ രണ്ടാമൂഴമോ ബഷീറിന്റെ ബാല്യകാലസഖിയോ വേറൊരാൾക്ക് എഴുതാൻ കഴിയുമോ എന്ന ചോദ്യത്തിൽ എന്തർത്ഥമാണുള്ളത്. ഓരോ കുതിയും ഘടനയിലും പദവിന്യാസത്തിലും ആശയത്തിലും വേറിട്ടു നിൽക്കുന്നതല്ലേ . അതുകൊണ്ടല്ലേ സാഹിത്യ ചോരണം ഏറെ ചർച്ച ചെയ്യപ്പെടുന്നത്? - Khader Palazhi
Speaker :: എം. എം അക്ബർ
#MMAkbar #QuranSeries #QuranCriticism