Home
Categories
EXPLORE
True Crime
Comedy
Society & Culture
Business
Sports
History
Fiction
About Us
Contact Us
Copyright
© 2024 PodJoint
00:00 / 00:00
Sign in

or

Don't have an account?
Sign up
Forgot password
https://is1-ssl.mzstatic.com/image/thumb/Podcasts221/v4/ba/21/e3/ba21e3af-e1af-afd3-ccc5-10f6489b4879/mza_2289684279135967694.jpg/600x600bb.jpg
ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M
MM Akbar
36 episodes
8 hours ago
Reply to Qur'an Criticism | Quran is invincible ദൈവികമെന്ന് സ്വയം അവകാശപ്പെടുന്ന ഇന്ന് നിലനില്‍ക്കുന്ന ഒരേയൊരു വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. കേവലം അവ കാശവാദമുന്നയിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. മറിച്ച്, മാനവി കതയെ ആ അവകാശവാദം അനുഭവിക്കാന്‍ ക്ഷണിക്കുന്നുണ്ടത്. ഖുര്‍ആന്റെ ദൈവികതയില്‍ സംശയിക്കുന്നവരോട് നിഷ്പക്ഷ മായും നിഷ്‌കപടമായും അതിനെ പഠിക്കുവാനും പരിശോധനാ വിധേയമാക്കുവാനും അത് ആഹ്വാനം ചെയ്യുന്നു. ഖുര്‍ആന്റെ ദൈവികതക്കുമേല്‍ സംശയം ജനിപ്പിക്കുന്നവര്‍ പ്രഥമമായി കൈ വെക്കുന്ന മേഖലകളിലൊന്നാണ് അതിന്റെ വിശുദ്ധി. അഥവാ അവതരിക്കപ്പെട്ട അതേ വിശുദ്ധിയില്‍ ഇന്നു ഖുര്‍ആന്‍ ലഭ്യമല്ല എന്നതാണവരുടെ ആരോപണം. പ്രസ്തുത ആരോപണത്തിന്റെ മുനയൊടിക്കുന്ന Series. ഖുര്‍ആന്റെ സംരക്ഷണത്തിനെതിരെ ഇന്നോളം ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി. അവതരണത്തിലും ക്രോഡീകരണത്തിലും സംരക്ഷണത്തിലുമെല്ലാം തന്നെ ദൈവിക ഇടപെടലുകള്‍ അനുഭവവേദ്യമാക്കുന്ന ഖുര്‍ആന്‍ ജ്ഞാനാന്വേഷികളെ അത്ഭുതപ്പെടുത്തുമെന്നതിന് ഈ Series സാക്ഷി.
Show more...
Islam
Religion & Spirituality
RSS
All content for ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M is the property of MM Akbar and is served directly from their servers with no modification, redirects, or rehosting. The podcast is not affiliated with or endorsed by Podjoint in any way.
Reply to Qur'an Criticism | Quran is invincible ദൈവികമെന്ന് സ്വയം അവകാശപ്പെടുന്ന ഇന്ന് നിലനില്‍ക്കുന്ന ഒരേയൊരു വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. കേവലം അവ കാശവാദമുന്നയിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. മറിച്ച്, മാനവി കതയെ ആ അവകാശവാദം അനുഭവിക്കാന്‍ ക്ഷണിക്കുന്നുണ്ടത്. ഖുര്‍ആന്റെ ദൈവികതയില്‍ സംശയിക്കുന്നവരോട് നിഷ്പക്ഷ മായും നിഷ്‌കപടമായും അതിനെ പഠിക്കുവാനും പരിശോധനാ വിധേയമാക്കുവാനും അത് ആഹ്വാനം ചെയ്യുന്നു. ഖുര്‍ആന്റെ ദൈവികതക്കുമേല്‍ സംശയം ജനിപ്പിക്കുന്നവര്‍ പ്രഥമമായി കൈ വെക്കുന്ന മേഖലകളിലൊന്നാണ് അതിന്റെ വിശുദ്ധി. അഥവാ അവതരിക്കപ്പെട്ട അതേ വിശുദ്ധിയില്‍ ഇന്നു ഖുര്‍ആന്‍ ലഭ്യമല്ല എന്നതാണവരുടെ ആരോപണം. പ്രസ്തുത ആരോപണത്തിന്റെ മുനയൊടിക്കുന്ന Series. ഖുര്‍ആന്റെ സംരക്ഷണത്തിനെതിരെ ഇന്നോളം ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി. അവതരണത്തിലും ക്രോഡീകരണത്തിലും സംരക്ഷണത്തിലുമെല്ലാം തന്നെ ദൈവിക ഇടപെടലുകള്‍ അനുഭവവേദ്യമാക്കുന്ന ഖുര്‍ആന്‍ ജ്ഞാനാന്വേഷികളെ അത്ഭുതപ്പെടുത്തുമെന്നതിന് ഈ Series സാക്ഷി.
Show more...
Islam
Religion & Spirituality
Episodes (20/36)
ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M
ഇണകളായാണ് എല്ലാം സൃഷ്ടിച്ചതെന്ന ഖുർആൻ പരാമർശം തെറ്റല്ലേ? Quran Series | Question-35 | MM Akbar

Topic ::   “എല്ലാ സൃഷ്ടികളും ഇണകളോട് കൂടി സൃഷ്ടിച്ചുവെന്ന് ഖുർആൻ പറയുന്നു. എന്നാൽ അമീബ, ചില ചെടികൾ, ചില ജീവികൾ എന്നിവയ്ക്ക് ഇണയില്ല. ഇത് ഒരു നിരീശ്വരമാതാക്കാരൻ വാദിക്കുന്നു; ശാസ്ത്ര തെളിവുകൾ അയാൾ ഉദ്ധരിക്കുന്നു; മറുപടി പ്രതീക്ഷിക്കുന്നു.”  ❓ ബഷീർഫർഹാദ്, എറണാകുളം

#MMAkbar #QuranSeries #FlatEarth #QuranCriticism

Show more...
1 day ago
8 minutes 47 seconds

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M
ബലാൽസംഗത്തിന് ഖുർആനിൽ ശിക്ഷ ഇല്ലേ? Quran Series | Question-34 | MM Akbar

Topic :: വ്യഭിചാരത്തിന് ശിക്ഷകൾ വിധിച്ചിരിക്കുന്ന ഖുർആൻ  പക്ഷെ ബലാൽസംഗത്തിന് ശിക്ഷ പറഞ്ഞിട്ടില്ല. ബലാൽസംഗം നാലാളുകളുടെ  സാക്ഷ്യത്തോടെ സ്വീകരിക്കപ്പെട്ടാൽ പീഡിപ്പിച്ച പുരുഷനും സ്ത്രീയും  ശിക്ഷിക്കപ്പെടും. നാല് പേര് സാക്ഷികളില്ലെങ്കിൽ അവനെതിരെ ആരോപണം  ഉന്നയിച്ചാൽ പീഡിപ്പിച്ച പുരുഷൻ രക്ഷപ്പെടുകയും സ്ത്രീ ശിക്ഷിക്കപ്പെടുകയും ചെയ്യും. ഇതാണോ ഇസ്‌ലാമിലെ നീതി? ഇതാണോ സ്ത്രീകളെ സംരക്ഷിക്കുന്ന  ഇസ്‌ലാം?  - മിനി സന്തോഷ് 
#MMAkbar #QuranSeries #FlatEarth #QuranCriticism

Show more...
1 month ago
9 minutes 51 seconds

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M
അലിഫ് ലാം മീം - الم - തുടങ്ങിയ അക്ഷരങ്ങളുടെ അർത്ഥമെന്ത് ? Quran Series | Question-33 | MM Akbar

Topic :: ❓ ഖുർആനിലെ കുറേ  അധ്യായങ്ങളുടെ തുടക്കത്തിൽ അലിഫ് ലാം മീം, അലിഫ് ലാം റാ തുടങ്ങിയ വചനങ്ങൾ കാണാം. ഈ വചനങ്ങളുടെ അർഥം പരിഭാഷകളിൽ നൽകിയയിട്ടില്ല. ഈ വചനങ്ങൾ എന്താണ് അർത്ഥമറിയില്ല എന്നാണ് വ്യാഖ്യാനഗ്രന്ഥങ്ങൾ പരിശോധിച്ചാൽ അതിൽ എഴുതിയിട്ടുള്ളത്. എന്തിനാണ് ഖുർആനിൽ ആർക്കും അർത്ഥമറിയാത്ത വചനങ്ങൾ? ആർക്കും അർത്ഥമറിയാത്ത വചനങ്ങൾ ഖുർആൻ അസ്വീകാര്യമാണ് എന്നല്ലേ വ്യക്തമാക്കുന്നത് ?ഹബീബ് റഹ്‌മാൻ ഫറോക്ക് 

#MMAkbar #QuranSeries #FlatEarth #QuranCriticism

Show more...
1 month ago
11 minutes 21 seconds

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M
ഭൂമി പരന്നിട്ടാണ് എന്നാണോ ഖുർആനിൽ പറയുന്നത് ? Quran Series | Question-32 | MM Akbar

Topic :: ❓ ഖുർആനിൽ പറഞ്ഞിരിക്കുന്നത് ഭൂമി പരന്നിട്ടാണ് എന്നല്ലേ?  ദാഹാഹാ എന്നതിന് ഒട്ടകപ്പക്ഷിയുടെ മുട്ട എന്ന് അർഥം നൽകി ഭൂമിയുടെ ആകൃതിയെയാണ് ഇത് സൂചിപ്പിക്കുന്നത് എന്ന രീതിയിൽ പറഞ്ഞ് കേട്ടിട്ടുണ്ട്. ഭൂമിയെ പരത്തിയെന്ന് തന്നെയാണ് ആ സൂക്തത്തിന്റെ അര്ഥമെന്നും പറയുന്നു. എന്താണ് യാഥാർഥ്യം? അസ്ലഹ് ഷാ, തുവ്വൂർSpeaker :: എം. എം അക്ബർ IS THE EARTH REALLY FLAT ACCORDING TO THE QURAN?#MMAkbar #QuranSeries #FlatEarth #QuranCriticism

Show more...
8 months ago
19 minutes 43 seconds

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M
ഇബ്നു മസ്ഊദിന്റെ(റ) മുസ്ഹഫിൽ ചില സൂറത്തുകൾ ഇല്ലേ? | Quran Series | Question-31 | MM Akbar

Topic :: ❓ പ്രമുഖ ഖുർആൻ പണ്ഡിതനും നബിയുടെ അനുചരണുമായിരുന്ന  ഇബ്നു മസ്ഊദിന്റെ മുസ്ഹഫിൽ സൂറത്തുകളുടെ എണ്ണം പോലും വ്യത്യസ്തമായിരുന്നുവെന്നത് ശരിയാണോ? ഇതിനർത്ഥം സ്വഹാബിമാർക്ക് പോലും ഖുർആനിന്റെ വിഷയത്തിൽ ഏകാഭിപ്രായമുണ്ടായിരുന്നില്ലെന്നല്ലേ. ഇബ്നു മസൂദിന്റെ മുസ്ഹഫിൽ  നിന്ന് പല സൂറത്തുകളും നീക്കം ചെയ്തതെറ്റുണ്ടെന്ന് സുവിശേഷകന്മാർ പറയുന്നത് കേട്ടു. ഈയടുത്ത് ഒരു യുക്തിവാദി പ്രാസംഗികനും അങ്ങനെ പ്രസംഗിക്കുന്നത് കേട്ടു..  . ഇതിന്റെ യാഥാർഥ്യമെന്താണ്? - മുഹമ്മദ് അജ്മൽ, വൈലത്തൂർ 

Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism #Moon

Show more...
1 year ago
6 minutes 20 seconds

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M
ചന്ദ്രനെപ്പറ്റി ഖുർആൻ അബദ്ധം പറഞ്ഞുവോ? | Quran Series | Question-30 | MM Akbar

Topic :: ❓ മുഹമ്മദ് ആറ്റിങ്ങൽ - സൂറത്ത് യാസീനിൽ പറയുന്നു; അങ്ങനെ ആ ചന്ദ്രൻ പഴകിയ ഈത്തപ്പന മാറ്റലിനെപ്പോലെ ആയിത്തിത്തീർന്നു. യഥാർത്ഥത്തിൽ ചന്ദ്രൻ ഇങ്ങനെ ആകുന്നില്ലല്ലോ. നമ്മുടെ ദൃഷ്ടിയിൽ മാത്രമല്ലേ അങ്ങനെ ആകുന്നുള്ളൂ. പിന്നെയെന്തിനാണ് പരിശുദ്ധ ഖുർആൻ ഇങ്ങനെയൊരു പദപ്രയോഗം നടത്തിയത്? ഒരു യുക്തിവാദിയുടെ ചോദ്യമാണിത്.  Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism #Moon

Show more...
1 year ago
3 minutes 9 seconds

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M
സ്ത്രീകളുടെ സ്വത്തവകാശം ഖുർആൻ വിവേചനം കാണിച്ചുവോ? | Quran Series | Question-29 | MM Akbar

Topic :: ❓ സ്ത്രീയെ അവകാശങ്ങളൊന്നുമില്ലാത്ത കേവലം ഒരു ലൈംഗികോപകരണമായി കാണുന്ന ഗ്രന്ഥമല്ലേ ഖുർആൻ. അവൾക്ക് സ്വത്തവകാശം പോലും പകുതി മാത്രമേയുള്ളൂ. അങ്ങനെ പല അവകാശങ്ങളും അവൾക്കില്ല. ദൈവമാണ് ഈ വിലക്കുകളെല്ലാം ഉണ്ടാക്കിയത് എന്ന് കരുതാമോ? ഏതോ ആണുങ്ങൾ സ്ത്രീകളെ അടിമപ്പെടുത്തുന്നതിനായി എഴുതിയുണ്ടാക്കിയതല്ലേ ഖുർആൻ.? - ശോഭരവീന്ദ്രൻ ചങ്ങരംകുളം  Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism Slavery

Show more...
1 year ago
15 minutes 57 seconds

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M
അടിമസ്ത്രീയെ വ്യഭിചരിക്കാൻ ഖുർആൻ അനുവദിക്കുന്നുണ്ടോ? | Quran Series | Question-28 | MM Akbar

Topic :: ❓ ഖുർആനിൽ പല സ്ഥലങ്ങളിലും കാണുന്ന ഒരു പ്രയോഗമാണ് നിങ്ങളുടെ വലംകൈ ഉടമപ്പെടുത്തിയവർ എന്ന്.  അടിമസ്ത്രീകളാണ് ഇവർ എന്ന വ്യാഖ്യാനവുമുണ്ട്. അപ്പോൾ അടിമസ്ത്രീകളുമായി രമിക്കാമെന്നാണോ ഖുർആൻ പറയുന്നത്? ഇത് തികഞ്ഞ വ്യഭിചാരമല്ലേ എന്ന ഇസ്‌ലാം വിരോധികളായ യുക്തിവാദികളുടെ  ചോദ്യത്തിന് എങ്ങനെ ഉത്തരം പറയും?  മുബീന അബ്ദുൽകാദിർ, വെഞ്ഞാറമൂട് 

Speaker :: എം. എം അക്ബർ

#MMAkbar #QuranSeries #QuranCriticism

Show more...
1 year ago
18 minutes 34 seconds

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M
സ്ത്രീ കൃഷിയിടമാണെന്ന് പറയുന്ന ഖുർആൻ പെൺപീഡനം പ്രോൽസാഹിപ്പിക്കുകയല്ലേ? | Quran Series | Question-27 | MM Akbar

Topic :: ❓ സ്ത്രീകൾ പുരുഷന്റെ കൃഷിസ്ഥലമാണെന്നും അവളെ  ഇഷ്ടം പോലെ ഉപയോഗിക്കാമെന്നും ഉപദേശിക്കുന്ന ഖുർആൻ തികഞ്ഞ സ്ത്രീവിരുദ്ധതയാണ് ഉൾക്കൊള്ളുന്നതെന്ന് പറഞ്ഞാൽ അത് നിഷേധിക്കാൻ കഴിയുമോ?   തനിക്ക് കഴിയില്ലെങ്കിൽ പോലും സെക്സിന് വഴങ്ങണമെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ മലക്കുകൾ ശപിക്കുമെന്നും നബി പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പരിഷ്‌കൃതരാജ്യങ്ങളിലെല്ലാം നിരോധിക്കപ്പെട്ട മെരിറ്റൽ റേപ്പ് അനുവദിക്കുകയെല്ലേ ഇസ്‌ലാമിലെ ഇത്തരം നിർദേശങ്ങൾ ചെയ്യുന്നത്?  ബേബി  മുംതാസ്, കോഴിക്കോട് ബൈജു അബ്ദുൽ റഹ്‌മാൻ, യൂണിവേഴ്സിറ്റി

Speaker :: എം. എം അക്ബർ

#MMAkbar #QuranSeries #QuranCriticism

Show more...
1 year ago
19 minutes 11 seconds

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M
മുഹമ്മദ്‌ നബി തന്റെ സൗകര്യത്തിന്‌ രചിച്ചതല്ലേ ഖുർആൻ | Quran Series | Question-26 | MM Akbar

Topic :: ❓ എത്ര വട്ടം നിസ്കരിക്കണം എന്നോ എങ്ങനെ നിസ്കരിക്കണം എന്ന് തുടങ്ങിയ കാര്യങ്ങളൊന്നും ഖുർആനിലില്ല.  മുഹമ്മദിന് ആരെയൊക്കെ കെട്ടാം  എന്നും മുഹമ്മദിനോട്‌ ഭാര്യമാര്‍ എങ്ങനെ പെരുമാറണം എന്നും മുഹമ്മദിന്‍റെ ഭാര്യമാരോട് മറ്റുള്ളവര്‍ എങ്ങനെ പെരുമാറണം എന്നും തുടങ്ങിയ കാര്യങ്ങൾ  ഖുർആനിലുണ്ട്. മുഹമ്മദിന്റെ പ്യൂൺ മാത്രമാണ് ഖുർആനിലെ അല്ലാഹുവെന്ന് പറഞ്ഞാൽ നിഷേധിക്കാൻ കഴിയുമോ ? ബൈജു അബ്ദുൽ റഹ്‌മാൻ, യൂണിവേഴ്സിറ്റി

Speaker :: എം. എം അക്ബർ

#MMAkbar #QuranSeries #QuranCriticism

Show more...
2 years ago
29 minutes 24 seconds

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M
ഏഴ് ആകാശങ്ങൾ എന്ന ഖുർആൻ പരാമർശം ശരിയാണോ? Quran Series | Question-25 | MM Akbar

Topic :: ❓ ഏഴ് ആകാശങ്ങളുണ്ട് എന്ന ഖുർആനിന്റെ പരാമർശം അബദ്ധമല്ലേ? ആകാശം എന്ന ഒരു വസ്തു തന്നെ ഇല്ലാതിരിക്കെ, ഏഴ് ആകാശം എന്ന മിത്തിന് ഖുർആൻ അംഗീകാരം നൽകുന്നത് തികച്ചും അശാസ്ത്രീയമല്ലേ. ഇത് ഏഴ് അന്തരീക്ഷപാളികളെക്കുറിച്ചാണ് എന്ന് വ്യാഖ്യാനിക്കുന്ന പ്രബോധകർ സ്വയം പരിഹാസ്യരാവുകയല്ലേ ചെയ്യുന്നത്? നമുക്ക് ഏറ്റവും അടുത്തുള്ള നക്ഷത്രമായ ആല്ഫാ സെഞ്ചുറി 4. 5 പ്രകാശവര്ഷങ്ങള് ദൂരെയാണ്. ഹദീഥുകൾ പറയുന്നത് ഒന്നാനാകാശം 500 വർഷങ്ങളുടെ മാത്രം അകലെയാണെന്നാണ്. ഇത് എത്രമാത്രം ശരിയാണ്?  ഫയാസ് എറണാകുളം Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism #SevenSky

Show more...
2 years ago
11 minutes 31 seconds

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M
ഖുർആനിൽ പറഞ്ഞ അലഖക്ക് ഭ്രൂണം എന്ന് അർത്ഥമുണ്ടോ ? Quran Series | Question-24 | MM Akbar

Question:❓ഖുർആനിൽ അലഖയിൽ നിന്നാണ് മനുഷ്യനുണ്ടായത് എന്ന വചനത്തെ ചില വ്യാഖ്യാന ഫാക്ടറികൾ ഭ്രൂണത്തെ ക്കുറിച്ചാണ് അലഖ  എന്ന പറഞ്ഞത് എന്ന് ദുർവ്യാഖ്യാനിക്കാറുണ്ട്. ഭൂലോകത്തെ ഏതെങ്കിലും ഒരു ഡിക്ഷനറിയിൽ അലാഖയെന്ന അറബി പദത്തിന് ഭ്രൂണം എന്ന അർഥം പറഞ്ഞതായി കാണിച്ച് തരാൻ കഴിയുമോ? ഇല്ലെങ്കിൽ ഈ കഞ്ഞി വ്യാഖ്യാനം നടത്തി ഖുർആനിനെ വെളുപ്പിക്കാനുള്ള ശ്രമം ഉപേക്ഷിച്ചുകൂടെ ?  -സുബൈർ മലപ്പുറം  Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism #Alaqa #Embryology

Show more...
2 years ago
12 minutes 12 seconds

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M
യഹ്‌യ എന്ന പേര് ഖുർആൻ പറഞ്ഞത് തെറ്റാണോ? Quran Series | Question-23 | MM Akbar

Topic :: ❓Yohannan എന്ന പേര് ബൈബിൾ പഴയ നിയമത്തിൽ ഉണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്. പേര് BC 400ൽ യൂസ് ചെയ്യതതായി Wikipedia പറയുന്നു. എന്നാൽ ഖുർആൻ പറയുന്നു. Yahya എന്ന പേര് മുന്പ് ഉപയോഗിച്ചിട്ടില്ലന്ന്.?? Name : Shameem Babu Place: Vallikunnu, Malappuram Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism #Yahya

Show more...
2 years ago
10 minutes 18 seconds

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M
ഖുർആൻ പഠിപ്പിച്ച മൃഗബലി ക്രൂരമല്ലേ? Quran Series | Question-22 | MM Akbar

Topic :: ❓പുണ്യം നേടാനായി മൃഗബലി നടത്താൻ ഖുർആൻ പറയുന്നു. മൃഗങ്ങൾ കടുത്ത വേദനയാണ് ബലിയുടെ സമയത്ത് അനുഭവിക്കുന്നത്. നമ്മുടെ വീട്ടിലെ വളർത്തുമൃഗങ്ങളെപ്പോലും ബലിയറുക്കാറുണ്ട്. ഇത് കൊടും ക്രൂരതയല്ലേ? - ബിച്ചാൻ, ആമയൂർ Speaker :: എം. എം അക്ബർ

#MMAkbar #QuranSeries #QuranCriticism #AnimalSacrifice

Show more...
2 years ago
10 minutes 4 seconds

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M
അടിമത്തം അനുവദിച്ച ഖുർആൻ ക്രൂരമല്ലേ? Quran Series | Question-21 | MM Akbar

Question::❓തിന്മകളെല്ലാം നിരോധിച്ചുവെന്നവകാശപ്പെടുന്ന  ഖുർആൻ  പക്ഷെ അടിമത്തം നിരോധിച്ചിട്ടില്ല. അല്ലാഹു അടിമത്തം പ്രോത്സാഹിപ്പിക്കുന്നതാണ് ഖുർആനിലും ഹദീഥുകളിലും കാണുന്നത്. മുഹമ്മദ് നബി മദ്യം നിരോധിച്ചതുപോലെ പടിപടിയായാണ് അടിമത്തം നിരോധിച്ചതെന്ന് പലരും ന്യായീകരിക്കാറുണ്ട്. ശുദ്ധ കളവാണിത്. നബിയുടെ കാലത്തിന് ശേഷവും ഈ അടുത്ത കാലം വരെ മുസ്ലിം നാടുകളിൽ അടിമത്തം നിലനിന്നിരുന്നുവെന്ന് മലയാളപുസ്തകങ്ങളിൽ പോലും  പറയുന്നുണ്ട്. ഒരു യുക്തിവാദിയുടെ ചോദ്യമാണിത് . മറുപടി പ്രതീക്ഷിക്കുന്നു? ഫഹീം അബ്ദുസ്സമദ്, പേട്ട  Speaker :: എം. എം അക്ബർ

#MMAkbar #QuranSeries #QuranCriticism Slavery

Show more...
2 years ago
27 minutes 7 seconds

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M
ഖുർആനിലെ വിധിവിശ്വാസം മനുഷ്യസ്വാതന്ത്ര്യത്തിന് എതിരാണോ? Quran Series | Question -20 | MM Akbar

Question :: ❓ ഞാൻ ഏതായിരുന്നാലും നരകത്തിലാണെന്ന് നിങ്ങളുടെ  ഖുർആനിൽ എഴുതിവെച്ചിട്ടുണ്ട്. അല്ലാഹു എഴുതി വെച്ചത് മാറ്റാൻ ആർക്കും കഴിയില്ലല്ലോ. പിന്നെയെന്തിനാണ് നിങ്ങൾ എന്നെ നന്നാക്കാൻ ശ്രമിക്കുന്നത്? യുക്തിവാദിയായ തന്റെ മകനെ അവന്റെ ഉപ്പാന്റെ നിർദേശപ്രകാരം ഉപദേശിക്കാൻ ചെന്നപ്പോൾ കേട്ടതാണിത്. എന്താണ് ഇതിനുള്ള മറുപടി? അബൂബക്കർ പാങ്ങോട്  Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism #Qadr

Show more...
2 years ago
16 minutes 44 seconds

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M
ഖുർആനിലേത് പോലൊരു സൂറത്ത് രചിക്കാനാവില്ലേ ? Quran Series | Question-19 | MM Akbar

Question :: ❓ 1. രവിചന്ദ്രൻ പറയുന്നുഖുർആനിൽ മാറ്റത്തിരുത്തലില്ല എന്ന വാദം തെറ്റാണ്. വ്യത്യസ്ത നാടുകളിൽ വ്യത്യസ്ത ഖുർആനാണ്. ചില ഖുർആൻ പതിപ്പുകൾക്ക് ചില രാജ്യങ്ങളിൽ വിലക്കുള്ളത് ഇതുകൊണ്ടാണ്. വിശദീകരിക്കാമോ? 2. ഇതു പോലുള്ള ഒരു ഗ്രന്ഥം കൊണ്ടു വരാമോ എന്ന ഖുർആന്റെ വെല്ലുവിളിയിൽ എന്തർത്ഥമാണുള്ളത്. എല്ലാ സർഗാത്മക സൃഷ്ടികളും മൗലികമല്ലേ . MT യുടെ രണ്ടാമൂഴമോ ബഷീറിന്റെ ബാല്യകാലസഖിയോ വേറൊരാൾക്ക് എഴുതാൻ കഴിയുമോ എന്ന ചോദ്യത്തിൽ എന്തർത്ഥമാണുള്ളത്. ഓരോ കുതിയും ഘടനയിലും പദവിന്യാസത്തിലും ആശയത്തിലും വേറിട്ടു നിൽക്കുന്നതല്ലേ . അതുകൊണ്ടല്ലേ സാഹിത്യ ചോരണം ഏറെ ചർച്ച ചെയ്യപ്പെടുന്നത്? - Khader Palazhi Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism

Show more...
2 years ago
8 minutes 32 seconds

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M
ബഹുദൈവാരാധകരെ കൊല്ലാൻ ഖുർആൻ കല്പിക്കുന്നുണ്ടോ ? Quran Series | Question-18 | MM Akbar

Question :: ❓ വിശുദ്ധമായ മാസങ്ങൾ കഴിഞ്ഞാൽ ബഹുദൈവവിശ്വാസികളെ നിങ്ങൾ കൊല്ലാക. കിട്ടിയിടത്ത് വെച്ച് അവരെ പിടിക്കുകയും ഉപരോധിക്കുകയും എല്ലാ സ്ഥലങ്ങളിലും അവർക്കായി പതിയിരിക്കുകയും  ചെയ്യുക" ഇത് ഭീകരതയുണ്ടായേക്കുന്ന വചനമാണെന്ന വിമര്ശനത്തെക്കുറിച്ച് എന്ത് പറയുന്നു? സ്വാമി ദയാനത സരസ്വതി തന്റെ സത്യാർത്ഥ പ്രകാശത്തിലെ 14 ആം അധ്യായത്തിലും അയാൻ ഹിര്സി അലി തന്റെ പുസ്തകങ്ങളിലുമെല്ലാം ഇത്തരം വചനങ്ങളുദ്ധരിച്ചുകൊണ്ടാണ് ഇസ്ലാം ഭീകരതയുടെ മതമാണെന്ന് സ്ഥാപിക്കുന്നത്. അവർക്ക് എങ്ങനെ മറുപടി പറയാൻ കഴിയും?  മിന്ഹാ ഹബീബ്, പരപ്പനങ്ങാടി Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism

Show more...
2 years ago
16 minutes 30 seconds

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M
വിവിധ ഖുർആനുകളിൽ വ്യത്യാസങ്ങളുണ്ടോ ? Quran Series | Question-17 | MM Akbar

Question :: ❓ യുക്തിവാദി നേതാവ് പറയുന്നു ഖുർആനിൽ മാറ്റത്തിരുത്തലില്ല എന്ന വാദം തെറ്റാണ്. വ്യത്യസ്ത നാടുകളിൽ വ്യത്യസ്ത ഖുർആനാണ്. ചില ഖുർആൻ പതിപ്പുകൾക്ക് ചില രാജ്യങ്ങളിൽ വിലക്കുള്ളത് ഇതുകൊണ്ടാണ്. വിശദീകരിക്കാമോ? ഖാദർ പാലാഴി Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism #ArabicQuran

Show more...
2 years ago
13 minutes 42 seconds

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M
ഖുർആൻ എന്തുകൊണ്ട് അറബിയിൽ അവതീർണമായി? Quran Series | Question-16 | MM Akbar

Question :: ❓ ഖുർആൻ എന്തുകൊണ്ടാണ് അറബിയിൽ അവതരിപ്പിക്കപ്പെട്ടത്? മുഴുവൻ മനുഷ്യർക്കും വേണ്ടി അവതരിക്കപ്പെട്ടതായിരുന്നുവെങ്കിൽ എല്ലാ ഭാഷകളിലും അവതരിപ്പിക്കേണ്ടിയിരുന്നില്ലേ? ദൈവത്തിന് അറബി മാത്രമേ അറിയൂവെന്നാണോ? അറബികൾക്ക് മാത്രം ദൈവവചനങ്ങൾ  മനസ്സിലായാൽ മതിയെന്നാണോ?  Speaker :: എം. എം അക്ബർ Why Quran in Arabic? #MMAkbar #QuranSeries #QuranCriticism #ArabicQuran

Show more...
2 years ago
8 minutes 34 seconds